ആന്‍ഡ്രിയയുമായുള്ള ബ്രേക്ക് അപ്പിന്റെ യഥാര്‍ത്ഥ കാരണം ഇതാണ്; തുറന്നു പറഞ്ഞ് അനിരുദ്ധ്
തെന്നിന്ത്യയില്‍ തരംഗമായി മാറിയ സംഗീത സംവിധായകനാണ് അനിരുദ്ധ്. സംവിധായിക ഐശ്വര്യ രജിനികാന്തിന്റെ ബന്ധുകൂടിയായ അനിരുദ്ധിനെ സിനിമയിലേക്ക് പരിചയപ്പെടുത്തുന്നത് ധനുഷാണ്. ഐശ്വര്യ സംവിധാനം ചെയ്ത് ധനുഷ് കേന്ദ്ര കഥാപാത്രമായ ത്രീ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധിന് സിനിമയിലേക്കുള്ള വാതില്‍ തുറക്കുന്നത്.
അനിരുദ്ധ് എ ആര്‍ റഹ്മാന് കീഴിലായിരുന്നു തന്റെ സംഗീത പരിശീലനം നടത്തിയിരുന്നത്. അനിരുദ്ധ് മ്യൂസിക് എന്നത് തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തരംഗമാണ്. ധനുഷാണ് സിനിമയിലേക്ക് കൊണ്ടു വന്നത് എന്നതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ഒട്ടുമുക്കാല്‍ സിനിമകളിലും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അനിരുദ്ധാണ്.

ഇതിന് ശേഷം വിജയ്‌ക്കൊപ്പം കത്തി, ശിവകാര്‍ത്തികേയനൊപ്പം കാക്കി സട്ടൈ, വിജയ് സേതുപതിക്കൊപ്പം നാനും റൗഡിതാന്‍ എന്ന ചിത്രത്തിലും അനിരുദ്ധ് പ്രവര്‍ത്തിച്ചു. വിജയ്ക്ക് ശേഷം തമിഴിലെ പ്രധാനപ്പെട്ട താരങ്ങളായ രജിനികാന്ത്, അജിത്ത് എന്നിവര്‍ക്കൊപ്പം കൂടി വര്‍ക്ക് ചെയ്തതോടെ അനിരുദ്ധിന്റെ മ്യൂസിക് ഗ്രാഫ് തന്നെ മാറുകയായിരുന്നു.
ബീസ്റ്റിലെ അറബി കുത്ത് പാട്ട്, ലിയോയിലെ നാ റെഡി താ വരവാ, ജെയിലറിലെ ഹുക്കും, ലിയോയിലെ തന്നെ ബാഡാസ് തുടങ്ങിയ പാട്ടുകളെല്ലാം അനിരുദ്ധിന് ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്ത പാട്ടുകളാണ്. ഹിന്ദി ചിത്രമായ ജവാനും വലിയ ബ്രേക്ക് ആണ് അനിരുദ്ധിന് കരയറില്‍ നല്‍കിയത്.
ശങ്കറിന്റഎ സംവിധാനത്തില്‍ കമല്‍ ഹാസന്‍ അഭിനയിക്കുന്ന ഇന്ത്യന്‍-2, രജിനികാന്തിന്റെ വേട്ടൈയാന്‍, തെലുഗു സിനിമയായ ദേവര: പാര്‍ട്ട് വണ്‍ എന്നീ പുതിയ ചിത്രങ്ങളിലും അനിരുദ്ധാണ് സംഗീത സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ ശേഷം മൈക്കില്‍ ഫാത്തിമ എന്ന ചിത്രത്തിലും അനിരുദ്ധ് സംഗീതം നല്‍കിയിരുന്നു.
അനിരുദ്ധ് സംഗീത സംവിധായകന്‍ എന്ന നിലയില്‍ മികച്ച് നില്‍ക്കുമ്പോഴും ഇടയ്ക്കിടക്ക് വിവാദങ്ങളില്‍ ചെന്ന് പെടാറുമുണ്ട്. അതില്‍ പ്രധാനമായും ഒന്ന് അനിരുദ്ധും നടി ആന്‍ഡ്രിയ ജെറമിയയും തമ്മില്‍ ഒരുകാലത്ത് ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു. ഒരു കാലത്ത് വിവാദമായി മാറിയ സുചി ലീക്‌സിലൂടെ ഇവരുടെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ അടക്കം പുറത്ത് വരികയും ചെയ്തിരുന്നു. ഇരുവരും ചുംബിക്കുന്ന ചിത്രവും അക്കൂട്ടത്തില്‍ പുറത്തുവന്നിരുന്നു. അത് അക്കാലത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ഒരു പഴയ അഭിമുഖത്തില്‍ അനിരുദ്ധിന്റെ പ്രണയത്തെക്കുറിച്ച് അവതാരക ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുട പ്രണയത്തകകര്‍ച്ചയെക്കുറിച്ച് പറയുമ്പോഴും അവരുടെ പേര് പറയാത്തത് എന്നായിരുന്നു ചോദ്യം. പ്രണയ തകര്‍ച്ചയോ? ഗേള്‍ഫ്രണ്ടിന്റെ പേര് പറയാമല്ലോ. ആന്‍ഡ്രിയ എന്നാണ് അവരുടെ പേര്. എനിക്ക് 19 വയസുള്ള സമയത്താണ് ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ അന്ന് അവര്‍ക്ക് എന്നെക്കാള്‍ പ്രായമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ യോജിച്ചു പോകാത്ത കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നും അനിരുദ്ധ് പറഞ്ഞു.
മാത്രമല്ല, അന്ന് ആന്‍ഡ്രിയയ്ക്ക് 25 വയസുണ്ടായിരുന്നു എന്നും രണ്ട് പേര്‍ക്കും ഇടയിലെ പ്രായ വ്യത്യാസം തന്നെയായിരുന്നു പ്രധാന കാരണമെന്നും അനിരുദ്ധ് പറഞ്ഞു. ആന്‍ഡ്രിയ എന്നേക്കാള്‍ ആറ് വയസിന് മൂത്തായിരുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് അത് കുറേകാലം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചില്ല, അതുകൊണ്ട് പിരിയുകയായിരുന്നു എന്നും അനിരുദ്ധ് പറഞ്ഞു.


Click it and Unblock the Notifications











