മകനുമായി പ്രണയത്തിലെന്ന് ​വാർത്ത; അല്ലുവിന്റെ പിതാവ് എന്നോട് അന്വേഷിച്ചു; അനു ഇമ്മാനുവേൽ

സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ ബാലതാരമായെത്തി പ്രേക്ഷകർക്ക് സുപരിചിത ആയ നടിയാണ് അനു ഇമ്മാനുവേൽ. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ നായിക ആയും അനു ഇമ്മാനുവേൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മലയാള സിനിമയിൽ അനു ഇമ്മാനുവേലിനെ കണ്ടിട്ടില്ല. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അനു തെലുങ്കിൽ ഇന്ന് തിരക്കുള്ള നായിക നടിയാണ്.

തെലുങ്ക് സൂപ്പർ സ്റ്റാറുകളുടെ ഒപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകളായി അനുവിന്റെ പ്രണയം ​ഗോസിപ്പ് ​കോളങ്ങളിൽ നിറയുന്ന വാർത്തയാണ്. നടൻ അല്ലു സിരിഷുമായി അനു ഇമ്മാനുവേൽ പ്രണയത്തിലാണെന്നായിരുന്നു ​ഗോസിപ്പുകൾ.

അല്ലു കുടുംബവുമായി നല്ല ബന്ധമാണ് നടിക്കുള്ളത്

ഇരുവരും ഒരുമിച്ച് ഉർവശിവോ രാക്ഷസിവോ എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് അല്ലു സിരിഷ്- അനു ഇമ്മാനുവേൽ ​ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത്. നടൻ അല്ലു അർജുന്റെ സഹോദരൻ ആണ് അല്ലു സിരിഷ്. അല്ലു അർജുനോടൊപ്പം നാ പെരു സൂര്യ എന്ന സിനിമയിൽ അനു ഇമ്മാനുവേൽ അഭിനയിച്ചിട്ടുണ്ട്. അല്ലു കുടുംബവുമായി നല്ല ബന്ധമാണ് നടിക്കുള്ളത്. ഈ സാ​ഹചര്യത്തിൽ കൂടി ആണ് ​ഗോസിപ്പ് പരന്നത്.

ഞങ്ങളുടെ കഥാപാത്രങ്ങളെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു

ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് അനു ഇമ്മാനുവേൽ. അല്ലു സിരിഷ് തന്റെ സുഹൃത്ത് മാത്രമാണെന്ന് അനു പറയുന്നു. സിനിമയുടെ പൂജാ ചടങ്ങുകൾക്കിടെയാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. അതിന് മുമ്പ് എനിക്ക് അറിയില്ലായിരുന്നു. ഞങ്ങൾ ഒരു കോഫി ഷോപ്പിൽ വെച്ച് കാണുകയും ഞങ്ങളുടെ കഥാപാത്രങ്ങളെ പറ്റി ചർച്ച ചെയ്യുകയും ചെയ്തു. പെട്ടെന്നൊരു ദിവസം ഞങ്ങൾ പ്രണയത്തിലാണെന്ന ​ഗോസിപ്പ് വന്നു. എവിടെ നിന്നാണ് ഈ ​ഗോസിപ്പ് തുടങ്ങിയതെന്ന് എനിക്കറിയില്ല.

സിരിഷിനെയും എന്നെയും പറ്റിയുള്ള ​ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചു

'ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. അതിൽ കൂടുതൽ ഒന്നുമില്ല. ഞാൻ ഈ റൂമറുകൾ സീരിയസ് ആയി എടുക്കുന്നില്ല. പക്ഷെ എന്റെ അമ്മ വാർത്തകൾ കാണുന്നുണ്ട്. ഇതേപറ്റി കേട്ടപ്പോൾ അവർ വിഷമിച്ചിരുന്നു'

'നാ പേര് സൂര്യയിൽ അല്ലു അർജുനൊപ്പം പ്രവർത്തിച്ച ശേഷം അല്ലുവിന്റെ വീട്ടുകാരുമായി ഞാൻ അടുത്തു. ഒരു ദിവസം അല്ലു അരവിന്ദ് ( അല്ലു അർജുന്റെ പിതാവ് ) പോലും സിരിഷിനെയും എന്നെയും പറ്റിയുള്ള ​ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചു. ഞങ്ങൾ അതേപറ്റി പറഞ്ഞ് ചിരിച്ചു,' അനു ഇമ്മാനുവേൽ പറഞ്ഞു.

അല്ലു അർജുന്റെ ഇളയ സഹോദരനാണ് അല്ലു സിരിഷ്

ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡി ആയി മാറിയ ശേഷമാണ് അല്ലു സിരിഷിനെ പറ്റിയും അനു ഇമ്മാനുവേലിനെ പറ്റിയും ​ഗോസിപ്പ് പരന്നത്. അല്ലു അർജുന്റെ ഇളയ സഹോദരനാണ് അല്ലു സിരിഷ്. തെലുങ്ക് സിനിമയിലെ പ്രമുഖ നിർമാതാവായ അല്ലു അരവിന്ദിന്റെ മക്കളാണ് രണ്ട് പേരും. ഇരുവരുടെയും മിക്ക സിനിമകളും നിർമ്മിച്ചതും ഇദ്ദേഹമാണ്.

അല്ലു സിരിഷ് ചെറിയ സിനിമകളിലൂടെ താരമായി വളർന്ന് വരുന്നു

അല്ലു അർജുൻ തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാർ ആയി മാറിയിരിക്കുകയാണ്. അല്ലു സിരിഷ് ചെറിയ സിനിമകളിലൂടെ താരമായി വളർന്ന് വരുന്നു. പുഷ്പ 2 ആണ് അല്ലു അർജുന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പുഷ്പയുടെ ഒന്നാം ഭാ​ഗം വലിയ ഹിറ്റ് ആയിരുന്നു. മലയാള താരം ഫഹദ് ഫാസിലും സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയിരുന്നു.

More from Filmibeat

Read more about: anu emmanuel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X