നായകന്റെ മടിയില്‍ കയറിയുള്ള ലിപ് ലോക്ക്! വിചാരിക്കുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നടി അനുപമ പരമേശ്വരന്‍
നടി അനുപമ പരമേശ്വരന്‍ മലയാളികള്‍ക്കെന്നും പ്രേമത്തിലെ മേരിയാണ്. എന്നാല്‍ തെലുങ്ക് സിനിമയിലെ പ്രമുഖ താരമായി നടി വലിയ ഉയരങ്ങളിലാണ് എത്തി നില്‍ക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയതായി അനുപമയുടെ 'തില്ലു സ്‌ക്വയര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടി നിരന്തരം വിമര്‍ശനങ്ങള്‍ നേടി കൊണ്ടിരിക്കുകയാണ്.
ചിത്രത്തില്‍ അനുപമയും നായകനായ അഭിനയിച്ച സിദ്ധുവും തമ്മില്‍ കുറച്ചധികം ബോള്‍ഡ് സീനുകള്‍ ചെയ്തിരുന്നു. ഇത്രയും മോശമായി നടി അഭിനയിക്കേണ്ടതില്ലായിരുന്നു എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. അതേ സമയം അങ്ങനെയുള്ള സീനുകളില്‍ അഭിനയിക്കാനുണ്ടായ കാരണത്തെ കുറിച്ച് നടിയിപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

ടോളിവുഡ് ഇന്‍ഡസ്ട്രിയില്‍ ബബ്ലി ഗേള്‍ എന്നാണ് അനുപമ പരമേശ്വരന്‍ അറിയപ്പെടുന്നത്. തില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിലൂടെ വീണ്ടും തന്റെ മറ്റൊരു രൂപം കാണിക്കുകയാണ് ചെയ്തത്. ഈ ചിത്രത്തിന്റെ ട്രെയിലറിലും പാട്ടുകളിലും ജൊന്നലഗദ്ദയുമായുള്ള തീവ്രമായ പ്രണയ രംഗങ്ങളില്‍ സിദ്ധവിനൊപ്പം അഭിനയിച്ചു.
രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ ഡിജെ ടില്ലുവിന്റെ സിനിമയുടെ രണ്ടാം ഭാഗമാണ് തില്ലു സ്‌ക്വയര്‍. ചിത്രത്തിന്റെ ട്രെയിലറില്‍ തന്നെ നായകനൊപ്പം കാറിലിരുന്ന് നീണ്ട ലിപ് ലോക്ക് സീനാണ് അനുപമ ചെയ്തത്. ഇതല്ലാതെ ആവശ്യമില്ലാത്ത ചില സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ഇന്റിമേറ്റ് സീനുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം. എന്നാല്‍ ഇതത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
'റൊമാന്‍സ് സീനുകളില്‍ അഭിനയിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചുറ്റും നൂറുപേരുണ്ട്, അത് വളരെ ബുദ്ധിമുട്ടാണ്. യൂണിറ്റ് മുഴുവന്‍ നോക്കി നില്‍ക്കുമ്പോള്‍ രണ്ട് ആളുകള്‍ പ്രണയത്തിലാവുന്നതിനെ പറ്റി ഒന്ന് സങ്കല്‍പ്പിച്ച് നോക്കാനാണ് നടി പറയുന്നത്. പിന്നെ എല്ലാവരും കാറിലെ റൊമാന്റിക് സീനിനെക്കുറിച്ചാണ് സംസാരിക്കുന്നത്.

അതില്‍ അഭിനയിക്കുന്ന സമയത്ത് എന്റെ കാലില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ആ സീനിന് വേണ്ടി നിന്നതും അതില്‍ നിന്ന് പുറത്തുകടക്കുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതത്ര രസമുള്ള കാര്യമല്ല. കുറച്ചധികം ബുദ്ധിമുട്ടുള്ള അവസ്ഥയാണ്. ഇത്തരം സാഹചര്യങ്ങളില്‍ പ്രണയം പോലും എളുപ്പമല്ല. ആ രംഗം അഭിനയിച്ച് വളര്‍ത്തിയെടുക്കണം. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആസ്വദിക്കുകയാണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും നടി പറയുന്നു.
തില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തെക്കുറിച്ച് വന്‍ പ്രതീക്ഷകളാണുള്ളത്. ഡിജെ ടില്ലു ഹിറ്റായതോടെ തുടര്‍ഭാഗം കൂടുതല്‍ രസകരമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. പലതവണ മാറ്റിവച്ചതിന് ശേഷം ഈ വെള്ളിയാഴ്ച (മാര്‍ച്ച് 29) സിനിമ റിലീസ് ചെയ്യാന്‍ പോവുകയാണ്.


Click it and Unblock the Notifications











