ഗ്ലാമറസ് ആണോ എന്ന് നോക്കിയല്ല, കഥാപാത്രം നോക്കിയാണ് സിനിമ ചെയ്യുന്നത്; അനുപമയുടെ മറുപടി

പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. സിനിമയിലേക്കുള്ള കടന്നുവരവ് മലയാളത്തിലാണെങ്കിലും അനുപമയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തെലുങ്കിലാണ്. പ്രേമത്തിന്റെ തെലുഗു റീമേക്കിലും അനുപമ അഭിനയിച്ചിരുന്നു. തുടര്‍ന്ന് കൊടി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. വീണ്ടും തെലുഗുവില്‍ ശതമാനം ഭവതി എന്ന ചിത്രം ശര്‍വാനന്ദിനൊപ്പം അഭിനയിച്ചു.

തുടര്‍ന്ന് തെലുഗിലെ പ്രധാനപ്പെട്ട നടന്മാര്‍ക്കെല്ലാമൊപ്പം അനുപമ പരമേശ്വരന്‍ അഭിനയിച്ചു. ഇടക്ക് മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങള്‍, മണിയറയിലെ അശോകന്‍ എന്നീ മലയാള ചിത്രങ്ങളില്‍ മാത്രമാണ് അനുപമ അഭിനയിച്ചത്. കുറുപ്പില്‍ ചെറിയ ഗസ്റ്റ് റോളിലും എത്തിയിരുന്നു. തെലുഗുവില്‍ ഗ്ലാമറസ് വേഷങ്ങളിലും അനുപമ തിളങ്ങി. അനുപമയുടെ ഗ്ലാമറസ് വേഷങ്ങള്‍ കേരളത്തലും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

anupama

ഈഗിള്‍, സൈറന്‍ തുടങ്ങിയ ചിത്രങ്ങളാണ് 2024ല്‍ റീലീസ് ആയ അനുപമയുടെ ചിത്രങ്ങള്‍. മലയാളത്തില്‍ ഈ വര്‍ഷം തന്നെ ഒരുചിത്രം കൂടി ചിത്രീകരണം നടക്കുന്നുണ്ട്. ടില്ലു സ്‌ക്വയര്‍ എന്ന തെലുഗു ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിന്റെ പ്രസ് മീറ്റിലാണ് അനുപമ തന്റെ കഥാപാത്രങ്ങളെക്കുറിച്ച് സംസാരിച്ചത്. താന്‍ തില്ലു സ്‌ക്വയര്‍ എടുത്തത് വ്യത്യസ്തമായ കഥാപാത്രമായതിനാല്‍ ആണെന്നാണ് അനുപമ പരമേശ്വരന്‍ പറയുന്നത്.

ചിത്രത്തിന്റെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു അനുപമ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇത് എന്നാണ് എന്നോട് പറഞ്ഞത്. മൂന്ന് വര്‍ഷമായി കരിയറില്‍ പരീക്ഷണങ്ങള്‍ നടത്തണം എന്നും പുതിയ കഥാപാത്രങ്ങള്‍ പരീക്ഷിക്കണം എന്നും അതിനുവേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്തു വരുന്നുണ്ടായിരുന്നു. എനിക്ക് അഭിമാനിക്കാന്‍ പറ്റുന്ന ഒരു കഥാപാത്രമായിരിക്കും ഇത് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അടുത്ത വീട്ടിലെ കുട്ടി എന്ന് പറയുന്ന അപ്പിയറന്‍സ്, വരുന്ന കമേഴ്‌സ്യല്‍ കഥാപാത്രങ്ങള്‍ ഒക്കെ അത്യാവശ്യം മടുത്ത് തുടങ്ങിയിരുന്നു എന്നും അനുപമ പറയുന്നു. 2022ല്‍ ഇറങ്ങിയ ഡി ജെ ടില്ലു എന്ന സിനിമയുടെ സീക്വല്‍ ആയാണ് ടില്ലു സ്‌ക്വയര്‍ വരുന്നത്. ചിത്രത്തിന്റെ ടീസറുകളില്‍ ഈ ചിത്രത്തിലും അനുപമ ഗ്ലാമറസ് വേഷത്തിലാണെന്നാണ് മനസിലാകുന്നത്.

ബോള്‍ഡ് ആയിട്ടുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചില്‍ അനുപമയോട് ചോദ്യമുയര്‍ന്നിരുന്നു ഇതിന് അനുപമ മറുപടി പറഞ്ഞത്, 'ഞാന്‍ 19-ാമത്തെ വയസില്‍ പ്രേമത്തിലും അ ആ പോലുള്ള സിനിമയില്‍ അഭിനയിച്ചു, ഇപ്പോള്‍ എനിക്ക് വയസ് 29 ആണ്. അതുകൊണ്ട് എനിക്ക് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണം,' എന്നാണ്.

വെറുമൊരു ഹീറോയിന്‍ എന്ന പേര് കിട്ടാനല്ല, എനിക്ക് പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രമാണ് ഞാന്‍ തെരഞ്ഞെടുക്കുന്നത്. ചിത്രത്തിലെ ലില്ലി എന്ന കഥാപാത്രം വളരെ മനോഹരമായി എഴുതപ്പെട്ട ഒരു സ്ത്രീ കഥാപാത്രമാണെന്നും അനുപമ പറയുന്നു. നായികമാര്‍ക്ക് പ്രാധാന്യമുള്ള വേഷം ലഭിക്കുക എന്നത് പ്രധാനമാണ്, അത് വിഷമകരവുമാണ്.

anupama

ലില്ലി എന്ന കഥാപാത്രം താന്‍ എടുത്തില്ലെങ്കില്‍ താന്‍ തന്റെ കരിയറില്‍ ചെയ്യുന്ന മണ്ടത്തരമായിരിക്കും എന്നും അനുപമ പറയുന്നു. ഈ സിനിമയിലൂടെ ഗേള്‍ നെക്സ്റ്റ് ഡോര്‍ എന്ന ഇമേജ് മാറ്റി പിടിക്കുകയാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ബിരിയാണി ഇഷ്ടമാണോ എന്നാണ് തിരിച്ച് അനുപമ ചോദിക്കുന്നത്.

അതെ എന്ന് ആ വ്യക്തി മറുപടി പറഞ്ഞപ്പോള്‍, ബിരിയാണി ഇഷ്ടമാണന്ന് കരുതി എന്നും ബിരിയാണി തന്നെ കഴിക്കുമോ? ഇടയ്ക്ക് മറ്റു ഭക്ഷണവും കഴിക്കില്ലേ എന്നായിരുന്നു മറുപടിയായി അനുപമ ചോദിച്ചത്. റൊമാന്റിക് ക്രൈം ത്രില്ലര്‍ ജോണറില്‍ വരുന്ന സിനിമ സംവിധാനം ചെയ്യുന്നത് മല്ലിക റാം ആണ്. പ്രീക്വലിനോട് നീതി പുലര്‍ത്തിക്കൊണ്ടായിരിക്കും രണ്ടാം ഭാഗം എന്ന് തന്നെയാണ് സംവിധായകന്‍ പറഞ്ഞത്.

More from Filmibeat

Read more about: telugu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X