Don't Miss!
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Sports
IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
അനുപമ പരമേശ്വരന്റെ ലിപ് ലോക്; തെലുങ്ക് നാട്ടില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കി നടന്റെ കൂടെയുള്ള ദൃശ്യം പുറത്ത്
പ്രേമം സിനിമയിലെ മേരിയായി വന്ന് പിന്നീട് തെന്നിന്ത്യയിലാകെ തിളങ്ങി നില്ക്കുന്ന നടിയാണ് അനുപമ പരമേശ്വരന്. ആദ്യ സിനിമയിലൂടെ തന്നെ പ്രശസ്തി നേടി എടുത്ത അനുപമ വളരെ കുറഞ്ഞ കാലം കൊണ്ടാണ് സിനിമാപ്രേമികളുടെ പ്രിയങ്കരിയായത്. മലയാളത്തിന് പുറമേ തെലുങ്ക് സിനിമയില്‍ സജീവമായ അനുപമയുടെ പേരില്‍ പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ പേരിനൊപ്പം പ്രചരിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.
പിന്നീടിങ്ങോട്ട് പല തരത്തിലുള്ള പ്രണയകഥകളാണ് അനുപമയ്ക്ക് നേരിടേണ്ടി വന്നത്. ഓരോ വിമര്‍ശനങ്ങളും കാര്യമാക്കാതെ നടി മുന്നോട്ട് പോവുകയാണ് പതിവ്. എന്നാലിപ്പോള്‍ ഒരു ലിപ് ലോക്കിന്റെ പേരില്‍ അനുപമയ്ക്ക് എതിരെ ട്രോളുകള്‍ ഉയര്‍ന്ന് വരികയാണ്. പുതിയ സിനിമയില്‍ നിന്ന് പുറത്ത് വന്ന ട്രെയിലറിലെ ദൃശ്യങ്ങള്‍ കണ്ടതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്നത്.

ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് റൗഡി ബോയിസ്. ദില്‍ രാജു നിര്‍മ്മിക്കുന്ന സിനിമ ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്നത്. അധികം വൈകാതെ റിലീസിന് ഒരുങ്ങുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. കിടിലനൊരു പ്രണയകഥ പറയുന്ന സിനിമയാണെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് അനുമപ സിനിമയില്‍ അഭിനയിക്കുന്നത്. പെട്ടെന്നൊരു സാഹചര്യത്തില്‍ ഇരുവരും ഇഷ്ടത്തിലാവുന്നതും മറ്റുമൊക്കെ ട്രെയിലറില്‍ സൂചിപ്പിച്ചു. എന്നാല്‍ നായകനും നായികയും തമ്മിലുള്ള ലിപ് ലോക് സീന്‍ ആണ് ഇപ്പോള്‍ കളിയാക്കലുകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

മുന്‍പ് ശ്യാം സിംഹ റോയ് എന്ന സിനിമയുടെ ട്രെയിലറില്‍ നടന് നാനിയും കൃതി ഷിട്ടിയും തമ്മില്‍ സമാനമായ രീതിയില്‍ ലിപ് ലോക്കുമായി എത്തിയിരുന്നു. അന്ന് എല്ലാവരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് കിട്ടിയത്. എന്നാലിവിടെ അനുപമയുടെ ആദ്യ ലിപ് ലോക് രംഗം പുറത്ത് വന്നതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്. ഒരു താരപുത്രന്റെ അരങ്ങേറ്റ സിനിമയെങ്കില്‍ ജനപ്രിയ നായികയ്ക്കൊപ്പം ചുംബനം അടക്കം എന്ത് വേണമെങ്കിലും ഉള്‍പ്പെടുത്താമല്ലോ എന്ന് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. സിനിമയുടെ നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്.
ജനിച്ച ഉടന്‍ തന്റെ മകളെ ആദ്യം കാണുന്നത് ദിലീപാണ്; കാവ്യയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ലാല്‍ ജോസ്

അതേ സമയം സിനിമയില്‍ അനുപമയും ആഷിഷും തമ്മില്‍ ഏകദേശം നാലോളം ചുംബന രംഗങ്ങള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംക്രാന്തിയുടെ തലേന്ന് സിനിമ തിയറ്ററുകളിലേക്ക് റിലീസിനെത്താന്‍ ഒരുങ്ങുകയാണ്. ഇതോടെ ട്രോളന്മാരുടെ പ്രതികരണം എങ്ങനെയായിരിക്കും എന്നറിയാനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. കുറേ കാലമായി അനുപമയുടെ സിനിമകള്‍ വലിയ വിജയമാവാത്തത് കൊണ്ട് ഉടനെ ഒരു ഹിറ്റ് സിനിമ സ്വന്തം പേരിലാക്കേണ്ടത് നടിയുടെ കൂടെ ആവശ്യമാണ്. റൗഡി ബോയ്സ് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകരുടെ പ്രിയം നേടി എടുക്കാന്‍ അനുപമയ്ക്ക് സാധിക്കുമെന്നാണ് അറിയുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.