For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനെ ചുംബിച്ചത് ആവശ്യമായിരുന്നു; ആ ലിപ് ലോക് സിനിമയുടെ ഭാഗം മാത്രമായിരുന്നുവെന്ന് നടി അനുപമ പരമേശ്വരന്‍

  |

  പ്രേമത്തിലെ മേരിയില്‍ നിന്നും തെലുങ്ക് നാട്ടിലെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്‍. മലയാള സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയതാണെങ്കിലും ഇപ്പോള്‍ തെലുങ്കിലാണ് നടി സജീവമായത്. സൂപ്പര്‍ഹിറ്റ് സിനിമകളിലടക്കം അഭിനയിച്ച് ജനപ്രീതി നേടി എടുത്ത അനുപമയുടെ പുത്തന്‍ സിനിമ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഒടുവിൽ ഈ വിഷയത്തിൽ പ്രതികരണവുമായി അനുപമ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

  റൗഡി ബോയിസ് എന്ന പേരില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലെ നായികയാണ് അനുപമ. ജനുവരി പതിനാലിന് റിലീസ് ചെയ്ത സിനിമയില്‍ നടിയുടെ ലിപ് ലോക് രംഗം ഉണ്ടായിരുന്നു. ട്രെയിലറില്‍ ഇത് കാണിച്ചതോടെ പലയിടങ്ങളില്‍ നിന്നും കളിയാക്കലുകളും വിമര്‍ശനങ്ങളും നേരിടേണ്ടതായി വന്നിരുന്നു. അതേ സമയം ഈ വിഷയത്തില്‍ നടി തന്നെ പ്രതികരിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. അനുപമയുടെ വാക്കുകളിങ്ങനെയാണ്...

  ''ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. നടന്‍ ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയില്‍ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവര്‍ ഇഴുകി ചേര്‍ന്ന് അഭിനയിച്ച രംഗം കാണുമ്പോള്‍ സിനിമയില്‍ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കും'' എന്നുമാണ് അനുപമ പറയുന്നത്. അതേ സമയം ഒരു ലിപ് ലോക്കില്‍ അഭിനയിച്ചതിന്റെ പേരില്‍ വ്യാപകമായ പരിഹാസങ്ങളായിരുന്നു നടിയെ തേടി എത്തിയിരുന്നത്.

  പുതുമുഖ നടന്‍ ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും നായിക-നായകന്മാരായി അഭിനയിച്ച സിനിമയാണ് റൗഡി ബോയിസ്. ശ്രീ ഹര്‍ഷ കോനുഗണ്ടിയാണ് സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത നിര്‍മാതാവ് ദില്‍ രാജു ആണ് നിര്‍മ്മിച്ചത്. നിര്‍മാതാവിന്റെ അനന്തരവനാണ് നായകന്‍ ആഷിഷ്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്ലാമറസ് രംഗങ്ങള്‍ അതിന് വേണ്ടി എഴുതി ചേര്‍ത്തതാണ് എന്ന ആരോപണവും മുന്‍പ് വന്നിരുന്നു.

  മമ്മൂട്ടിയ്ക്കും കൊവിഡ് ബാധിച്ചു; മെഗാസ്റ്റാറിന്റെ ആരോഗ്യത്തെ കുറിച്ച് ഡോക്ടര്‍മാര്‍, സിനിമകൾ ഉടനുണ്ടാവില്ല?

  കോളേജ് ക്യാംപെസില്‍ നടക്കുന്ന കഥയാണ് സിനിമയ്ക്ക് ആസ്പദമായി വരുന്നത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ കാവ്യയും തമ്മില്‍ ഉണ്ടാവുന്ന പ്രണയവും ലിവിംഗ് റിലേഷനുമാണ് സിനിമയുടെ ഇതിവൃത്തം. ഇരുവരുടെയും പ്രണയനിമിഷങ്ങള്‍ കാണിക്കുമ്പോളാണ് ലിപ് ലോക് രംഗവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ സിനിമയില്‍ നാലോളം ലിപ് ലോക് സീനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു.

  ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ചതാണ്; മക്കള്‍ പോലും അതേ കുറിച്ച് ചോദിക്കാറുണ്ടെന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

  Recommended Video

  Bihar STET exam has Malayalam actress as candidate ! | FilmiBeat Malayalam

  തെലുങ്കിന് പുറമേ മലയാളത്തിലും ഏറെ ആരാധക പിന്‍ബലമുള്ള താരസുന്ദരിയാണ് അനുപമ പരമേശ്വരന്‍. ചുരുണ്ട മുടിയുടെ ഭംഗിയിലാണ് നടി ആദ്യം അറിയപ്പെടുന്നത്. വളരെ കുറച്ച് മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളു എങ്കിലും എല്ലാം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന സിനിമയിലും അതിഥി വേഷത്തില്‍ നടി എത്തിയിരുന്നു. ടൊവിനോ തോമസിന്റെ ഭാര്യ വേഷത്തിലാണെങ്കിലും വളരെയധികം പ്രശംസ നേടി എടുക്കാന്‍ സാധിച്ചിരുന്നു.

  കെജിഎഫ് നായകന്റെ പ്രതിഫലം 27 കോടി; വില്ലനും കോടികള്‍, മറ്റ് താരങ്ങളുടെ പ്രതിഫല തുകയെ കുറിച്ചുള്ള റിപ്പോര്‍ട്ട്

  English summary
  Anupama Parameswaran's Clarification About'Rowdy Boys' Movie Lip Lock Scene
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X