അനുപമയുടെ ലിപ്‌ലോക്കും ഇൻ്റിമേറ്റ് സീനുകളും! തെലുങ്കിൽ കോടികള്‍ വാങ്ങി പ്രതിഫലം ഇരട്ടിയാക്കി അനുപമ
അരങ്ങേറ്റ സിനിമ തന്നെ വലിയ വിജയമായെങ്കിലും മലയാളത്തില്‍ ചുടവുറപ്പിക്കാതെ തെലുങ്കില്‍ സജീവമായിരിക്കുകയാണ് നടി അനുപമ പരമേശ്വരന്‍. എന്നാല്‍ നടിയുടെ വിശേഷങ്ങള്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്നതും കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അനുപമ നായികയാവുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ നിന്നും ട്രെയിലര്‍ പുറത്ത് വിട്ടിരുന്നു.
ചിത്രത്തില്‍ നടി ലിപ്‌ലോക് അടക്കമുള്ള രംഗങ്ങളില്‍ അഭിനയിച്ചത് കണ്ടതോടെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. ഇപ്പോഴിതാ അനുപമ ഈ സിനിമയ്ക്ക് വേണ്ടി വലിയൊരു തുക പ്രതിഫലമായി വാങ്ങിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ അഭിനയിക്കുന്നത് കൊണ്ടാണോ നടി പ്രതിഫലം വര്‍ധിപ്പിച്ചതെന്ന ചോദ്യവും ഇതിന് പിന്നാലെ ഉയര്‍ന്ന് വന്നിരിക്കുകയാണ്.

ടില്ലു സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അനുപമ പരമേശ്വരന്‍ നായികയായി റിലീസിനൊരുങ്ങുന്ന ചിത്രം. സിദ്ദുവാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. സിനിമയില്‍ അനുപമ അതീവ ഗ്ലാമറസായി അഭിനയിക്കുന്നുണ്ടെന്ന് പുറത്ത് വന്ന ട്രെയിലറില്‍ നിന്നും വ്യക്തമായിരുന്നു. ഇതോടെ ട്രെയിലറിന് താഴെ വന്ന കമന്റുകള്‍ മുഴുവുന്‍ നടിയെ വിമര്‍ശിച്ച് കെണ്ടുള്ളതായിരുന്നു. ഇപ്പോഴിതാ ഈ സിനിമയ്ക്ക് വേണ്ടി അനുപമ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒടിടി പ്ലേ.
പത്ത് വര്‍ഷം മുന്‍പാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. അന്ന് പ്രേമത്തില്‍ വളരെ പ്രധാനപ്പെട്ടൊരു റോള്‍ ആയിരുന്നെങ്കിലും മുഴുനീള വേഷമായിരുന്നില്ല. ആ താരമൂല്യം അനുപമയെ വളരെ ഉയരങ്ങളിലേക്ക് എത്തിച്ചു. ഇന്ന് ഒരു സിനിമയ്ക്ക് കോടികള്‍ വാങ്ങുന്ന നായികമാരില്‍ ഒരാളായി നടി വളര്‍ന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സാധാരണ തെലുങ്കില്‍ അനുപമയ്ക്ക് ഒരു കോടി രൂപയാണ് പ്രതിഫലമായി ലഭിക്കാറുള്ളത്.

എന്നാല്‍ ടില്ലു സ്‌ക്വയര്‍ എന്ന ചിത്രത്തിന് രണ്ട് കോടിയാണ് നടിയ്ക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമായിട്ടാണ് ടില്ലു സ്‌ക്വയര്‍ എന്ന ചിത്രം വരുന്നത്.
മാത്രമല്ല നായകനും നായികയും തമ്മിലുള്ള പ്രണയനിമിഷങ്ങളില്‍ അതീവ ഗ്ലാമറസായിട്ടും ഇന്റിമേറ്റ് രംഗങ്ങളിലുമൊക്കെ അനുപമ അഭിനയിക്കുന്നുണ്ട്. ഇതിനെ ചുറ്റിപ്പറ്റി വിമര്‍ശനം വരുന്നതിനിടയിലാണ് നടിയുടെ പ്രതിഫലതുകയെ സംബന്ധിച്ചും വിവരങ്ങള്‍ വരുന്നത്.
റൊമാന്റിക് ക്രൈം കോമഡി ചിത്രമായി ഒരുക്കുന്ന ടില്ലു സ്വകയറിന്റെ സംവിധാനം നിര്‍വഹിക്കുന്നത് റാമാണ്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മാണം.
ജയം രവിയ്‌ക്കൊപ്പം സൈറണ്‍ എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരന്‍ അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ ജയം രവിയുടെ ജോഡിയായിട്ടാണ് നടി അഭിനയിച്ചത്. ഇനി മലയാളത്തിലേക്കും തിരിച്ച് വരവിനൊരുങ്ങുകയാണ് നടി. അടുത്തതായി അനുപമ അഭിനയിക്കുന്ന സിനിമ മലയാളത്തിലാണെന്നാണ് സൂചന.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ പ്രേമം ആയിരുന്നു അനുപമയുടെ അരങ്ങേറ്റ ചിത്രം. പിന്നീട് തെലുങ്കില്‍ സജീവമാവുകയായിരുന്നു. ഇതോടെ നടി കൂടുതല്‍ ഗ്ലാമറസായിട്ട് അഭിനയിച്ച് തുടങ്ങി. ഇടയ്ക്ക് മലയാളത്തിലേക്ക് വന്ന നടി ഒന്ന് രണ്ട് സിനിമകളില്‍ മാത്രമേ അഭിനയിച്ചിരുന്നുള്ളു.


Click it and Unblock the Notifications











