വിവാഹത്തിന് തയ്യാറെടുത്ത് നടി അനുഷ്ക, വരൻ നടൻ പ്രഭാസ് അല്ല, തുറന്ന് പറഞ്ഞ് താരം...
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു വിവാഹമാണ് നടി അനുഷ്ക ഷെട്ടിയുടേത്. നടൻ പ്രഭാസുമായി പ്രണയത്തിലാണെന്നും വിവാഹത്തെ കുറിച്ചുളള നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു പ്രഭാസ്-അനുഷ്ക പേരുകൾ ഗോസിപ്പ് കോളങ്ങളിൽ സജീവമാകുന്നത്. എന്നാൽ തങ്ങൾ തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്നും സൗഹൃദത്തിന് അപ്പുറം മറ്റൊന്നുമില്ലെന്നു ഇരു താരങ്ങളും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതൊന്നും ചെവിക്കൊളളാൻ പാപ്പരാസികൾ തയ്യാറായിരുന്നില്ല.
ഇപ്പോഴിത ടോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് അനുഷ്കയുടെ വിവാഹ വാർത്തയാണ്. നടി വിവാഹത്തിനായി തയ്യാറെടുക്കുകയാണത്രെ. പ്രഭാസിനെ കൂടാതെ ഇന്ത്യൻ ക്രിക്കറ്റ് താരവും നടിയും തമ്മിൽ പ്രണയത്തിലാണെന്നുമുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി.

അടുത്തയിടെ നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് സൂചന നൽകിയത്. താൻ ഉടൻ തന്നെ വിവാഹിതയാകുമെന്നും മാതാപിതാക്കൾ കണ്ടു പിടിക്കുന്ന ആളാകും തന്റെ വരനെന്നും താരം പറഞ്ഞു. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരിനോടൊപ്പം പ്രചരിക്കുന്ന ഗോസിപ്പ് കഥയെ കുറിച്ച് പ്രതികരിക്കാൻ താരം തയ്യാറായിരുന്നില്ല. ഒരു ബിസിനസ്സ്കാരന്റെ പേരിനോടൊപ്പം നടിയുടെ വിവാഹ വാർത്ത പ്രചരിച്ചിരുന്നു.


Click it and Unblock the Notifications











