ടിവി ഷോയില്‍ വികാരധീനയായി അനുഷ്‌ക ഷെട്ടി! കാരണം ഇതാണ്
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരമാണ് അനുഷ്‌ക ഷെട്ടി. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് അനുഷ്‌ക തിളങ്ങിയത്. ബാഹുബലി പോലുളള സിനിമകള്‍ അനുഷ്‌ക ഷെട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. നായികാ വേഷങ്ങള്‍ക്കൊപ്പം കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്യുന്നുണ്ട്.
തെലുങ്കിനൊപ്പം മലയാളത്തിലും അനുഷ്‌ക ഷെട്ടിയുടെ സിനിമകള്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്താറുണ്ട്. കേരളത്തിലും നിരവധി ആരാധകരാണ് അനുഷ്‌ക ഷെട്ടിയ്ക്കുളളത്. അനുഷ്‌ക ഷെട്ടിയുടെതായി പുറത്തിറങ്ങിയ ബാഗ്മതി കേരളത്തിലും വിജയമായി മാറിയിരുന്നു. സൈര നരസിഹ റെഡ്ഡിയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അനുഷ്‌കയുടെ എറ്റവും പുതിയ ചിത്രമായ നിശബ്ദം റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്.

സിനിമയുടെ പ്രെമോഷന്‍റെ ഭാഗമായി നടന്ന ഒരു ഷോയില്‍ അനുഷ്‌ക പൊട്ടിക്കരഞ്ഞിരുന്നു ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പരിപാടിയില്‍ അനുഷ്‌കയുടെ അഭിനയ ജീവിതത്തിന്റെ നാള്‍വഴികള്‍ കോര്‍ത്തിണക്കി ഒരുക്കിയ വീഡിയോ സ്‌ക്രീനില്‍ കാണിച്ചിരുന്നു. അതില്‍ സംവിധായകന്‍ കൊടി രാമകൃഷ്ണയെ കാണിച്ചപ്പോഴാണ് നടി വികാരധീനയായത്.

അനുഷ്‌കയുടെ കരിയറില്‍ വഴിത്തിരിവായി മാറിയ അരുന്ധതി സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. നടിയെ തെന്നിന്ത്യന്‍ താരസുന്ദരി പദവിയിലേക്ക് ഉയര്‍ത്തിയതും ഈ ചിത്രമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അരുന്ധതിയുടെ സംവിധായകന്‍ രാമകൃഷ്ണ മരണപ്പെട്ടത്. അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകുന്നുവെന്നും ഇന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും അനുഷ്‌ക പറഞ്ഞു.

അരുന്ധതിയിലെ പ്രകടനത്തിന് നേരത്തെ ഫിലിം ഫെയര്‍ പുരസ്‌കാരവും അനുഷ്‌ക ഷെട്ടിക്ക് ലഭിച്ചിരുന്നു. തെലുങ്കില്‍ വലിയ വിജയമായ സിനിമ മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. 2009ലാണ് അരുന്ധതി പുറത്തിറങ്ങിയത്. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമായിരുന്നു അരുന്ധതി. തെലുങ്ക്, തമിഴ് ഭാഷകളിലായി അമ്പതിലധികം സിനിമകളിലാണ് അനുഷ്‌ക ഷെട്ടി തന്റെ കരിയറില്‍ അഭിനയിച്ചത്.

തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിരുന്നു. അനുഷ്‌കയുടെ എറ്റവും പുതിയ ചിത്രമായ നിശബ്ദത്തിന്റെ റിലീസ് എപ്രിലിലായിരുന്നു പ്രഖ്യാപിച്ചത്. അതേസമയം കൊവിഡ് 19 കാരണം ചിത്രത്തിന്റെ റിലീസ് ഇനിയും നീളാനാണ് സാധ്യത. സിനിമ തെലുങ്കിന് പുറമെ തമിഴ്, മലയാളം,ഹിന്ദി ഭാഷകളിലും പുറത്തിറങ്ങുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഇത്തവണയും ഒരു ത്രില്ലര്‍ ചിത്രവുമായിട്ടാണ് നടി എത്തുന്നത്. നടന്‍ മാധവനാണ് ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയുടെ നായകനായി എത്തുന്നത്. പുരി ജഗന്നാഥ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സൂപ്പറിലൂടെയാണ് അനുഷ്‌ക ഷെട്ടി കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് തെലുങ്കിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പവും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവുമെല്ലാം നടി പ്രവര്‍ത്തിച്ചിരുന്നു. തെലുങ്ക് ഇന്‍ഡസ്ട്രിയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.


Click it and Unblock the Notifications











