'അപാര ധൈര്യം വേണം'; ബാലയ്യയുടെ കാമുകി വേഷം, കരിയറിൽ‌ സംഭവിച്ച ഏറ്റവും മോശം സിനിമയെ കുറിച്ച് അനുഷ്ക പറഞ്ഞത്!

പൂജ ഹെ​ഗ്ഡെയും അനുഷ്കയുമെല്ലാം തെലുങ്ക് സിനിമ ഭരിക്കും മുമ്പ് നന്ദമൂരി ബാലകൃഷ്ണ മുതൽ പ്രഭാസ്, മഹേഷ് ബാബു വരെയുള്ള തെലുങ്ക് സൂപ്പർ താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നായിക നടിയാണ് അനുഷ്ക ഷെട്ടി. ലേഡി സൂപ്പർ സ്റ്റാറെന്ന് നിസംശയം വിളിക്കാവുന്ന തരത്തിലുള്ള സിനിമാ ജീവിതം ആയിരുന്നു ഒരിടയ്ക്ക് അനുഷ്കയ്ക്ക്. നാൽപ്പത്തിമൂന്നുകാരിയായ താരത്തിന്റെ കരിയർ മാറി മറിഞ്ഞത് സൈസ് സീറോയെന്ന സിനിമ ചെയ്തശേഷമാണ്.

ഇപ്പോൾ വളരെ വിരളമായി മാത്രമാണ് അനുഷ്ക അഭിനയിച്ച സിനിമകൾ റിലീസിന് എത്തുന്നത്. മിസ് ഷെട്ടി മിസ്റ്റർ പൊളി ഷെട്ടിയാണ് അവസാനം അനുഷ്ക നായികയായി റിലീസ് ചെയ്ത സിനിമ. ബാഹുബലി സീരിസിനും ഭാ​ഗമതിക്കും ശേഷം അനുഷ്കയ്ക്ക് നല്ലൊരു ​​ഹിറ്റ് ലഭിച്ചിട്ടില്ല.

Anushka Shetty

നടിയുടെ തിരിച്ച് വരവ് പ്രേക്ഷകരും ആ​ഗ്രഹിക്കുന്നുണ്ട്. പൊതു വേ​ദികളിലും വളരെ വിരളമായി മാത്രമാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്. ഹിറ്റ് സിനിമകൾ മാത്രമല്ല നിരവധി മോശം സിനിമകളുടെ ഭാ​ഗമാകേണ്ട സാഹചര്യവും അനുഷ്കയ്ക്ക് ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിനെ കുറിച്ച് നടി തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

പൊതുവെ കരിയറിൽ മോശം സിനിമകൾ സംഭവിച്ചിട്ടുണ്ടോയെന്ന് ചോദ്യം വന്നാൽ ഉണ്ടെന്ന് മറുപടി ഒഴിവാക്കാൻ മാത്രമെ തരങ്ങൾ ശ്രമിക്കാറുള്ളു. ആരും തന്നെ അതേത് സിനിമയെന്ന് വെളിപ്പെടുത്താൻ‌ നിൽക്കാറില്ല. എന്നാൽ ഒരു അഭിമുഖത്തിൽ താൻ ചെയ്തിട്ടുള്ള ഏറ്റവും മോശം സിനിമയേതെന്നും തനിക്ക് കംഫേർട്ടായിട്ടുള്ള നായകന്മാർ ആരൊക്കെയാണെന്നും അനുഷ്ക തുറന്ന് പറഞ്ഞത് വൈറലായിരുന്നു.

അനുഷ്കയുടെ പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണിപ്പോൾ. അവതാരകൻ അനുഷ്കയോട് ചില ചോദ്യങ്ങൾ ചോദിച്ചു. അതിനാണ് വിവാദപരമായ മറുപടികൾ അനുഷ്ട നൽകിയത്. യോഗ അറിയില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ കരിയർ എങ്ങനെയായിരിക്കുമായിരുന്നു എന്നാണ് ആദ്യം അവതാരകൻ ചോദിച്ചത്. സിനിമയിലേക്ക് വരും മുമ്പ് യോ​ഗയായിരുന്നു അനുഷ്കയുടെ തൊഴിൽ മേഖല. യോഗയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല.

യോഗ ഇല്ലായിരുന്നെങ്കിൽ എന്റെ കരിയർ ഒരു കുഴപ്പമാകുമായിരുന്നു എന്നാണ് അനുഷ്ക മറുപടിയായി പറഞ്ഞത്. ഒപ്പം അഭിനയിച്ചവരിൽ ഏറ്റവും കംഫർട്ടബിളായി തോന്നിയ നടൻ ആരാണെന്നായിരുന്നു അടുത്ത ചോദ്യം. രവി തേജ, ഗോപിചന്ദ്, മഹേഷ് ബാബു എന്നിവരുടെ പേരുകൾ ഓപ്ഷനായി നൽകുകയും ചെയ്തു ഇന്റർവ്യൂവർ.

Anushka Shetty

മഹേഷിനെയും ഗോപിചന്ദിനെയും മാറ്റിനിർത്തി രവി തേജയുടെ പേരാണ് അനുഷ്ക ഒട്ടും ആലോചിക്കാതെ തെരഞ്ഞെടുത്തത്. നിരവധി സിനിമകളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് പ്രിയപ്പെട്ട സിനിമ ഏതാണെന്നായിരുന്നു ചോദ്യം. ഒപ്പം തന്റെ സിനിമകളിൽ ഒട്ടും ഇഷ്ടപ്പെടാത്ത സിനിമ ഏതാണെന്നതിനും അനുഷ്ക മറുപടി പറഞ്ഞു.

പ്രിയപ്പെട്ട സിനിമകൾ വേദയും അരുന്ധതിയുമാണെന്നാണ് നടി പറഞ്ഞത്. അന്ന് ബാഹുബലി റിലീസ് ചെയ്തിട്ടില്ലാത്തതിനാലാകും ആ സിനിമ ഉൾപ്പെടാതെ പോയത്.ഞാൻ ചില മോശം സിനിമകളും ചെയ്തിട്ടുണ്ട്. ഒക്കമഗഡു എനിക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു സിനിമയാണെന്നാണ് അനുഷ്ക പറഞ്ഞത്. സിനിമയിൽ വന്ന സമയത്താണ് ഒക്കമഗഡുവിലെ നായിക വേഷം നടിക്ക് ലഭിച്ചത്.

വൈവിഎസ് ചൗധരിയായിരുന്നു സംവിധാനം. നന്ദമൂരി ബാലകൃഷ്ണയായിരുന്നു നായക വേഷം ചെയ്തത്. ബാലയ്യയുടെ കാമുകിയായിരുന്നു അനുഷ്കയുടെ കഥാപാത്രം. സിനിമ വലിയ പരാജയമായിരുന്നു. അനുഷ്കയുടെ വെളിപ്പെടുത്തൽ വൈറലായപ്പോൾ ബാലയ്യയെപോലൊരു സൂപ്പർസ്റ്റാറിനൊപ്പം അഭിനയിച്ച സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് തുറന്ന് പറയാൻ നടി കാണിച്ച ധൈര്യത്തെയാണ് ആളുകൾ പ്രശംസിച്ചത്.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X