ഗ്ലാമറിനല്ലാതെ ഇവരെ എന്തിന് കൊള്ളും, ഈ പെണ്ണിനെ വേണ്ടെന്ന് പറഞ്ഞവരുണ്ട്! ജീവിതം മാറിയതിനെ പറ്റി അനുഷ്‌ക ഷെട്ടി
ബാഹുബലിയിലെ നായികയായി ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്കാണ് അനുഷ്‌ക ഷെട്ടി വളര്‍ന്നത്. വളരെ സാധാരണക്കാരിയായി സിനിമയിലെത്തിയ അനുഷ്‌കയുടെ കരിയര്‍ വളര്‍ന്നത് അത്ഭുകരമായ രീതിയിലാണ്. 2005 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ എന്ന സിനിമയിലായിരുന്നു അനുഷ്‌ക ആദ്യമായി നായികയായി അഭിനയിക്കുന്നത്. അത്യാവശ്യം ഗ്ലാമര്‍ സിനിമ എന്ന രീതിയില്‍ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ശേഷം വേറെയും സിനിമകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു.
എന്നാല്‍ അനുഷ്‌ക ഷെട്ടി എന്ന നടിയുടെ കരിയര്‍ വലിയൊരു വഴിത്തിരിവുണ്ടാവുന്നത് 2009 ലാണ്. കൊടി രാമകൃഷ്ണ സംവിധാനം ചെയ്ത അരുന്ധതി എന്ന സിനിമയിലെ നായിക കഥാപാത്രത്തിലൂടെ നടി തിളങ്ങി. ഹൊറര്‍ ഫാന്റസി ഫിലിമായിട്ടൊരുക്കിയ അരുന്ധതിയില്‍ ഇരട്ടകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

സൂപ്പര്‍ എന്ന ചിത്രത്തിലെ അനുഷ്‌കയുടെ ഗ്ലാമര്‍ കഥാപാത്രത്തിനാണ് തുടക്കത്തില്‍ അംഗീകാരം ലഭിച്ചത്. തെലുങ്കില്‍ അത്യാവശ്യം ശ്രദ്ധിക്കപ്പെടാന്‍ ഇത്തരം റോളുകള്‍ മതി. ആയതിനാല്‍ വാണിജ്യ സിനിമകള്‍ നടിയ്ക്ക് ലഭിച്ച് തുടങ്ങി. സംവിധായകരും നിര്‍മാതാക്കളുമൊക്കെ അനുഷ്‌കയുടെ പിന്നാലെ കൂടിയെങ്കിലും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളോ സിനിമകളോ നടിയ്ക്ക് കാര്യമായി ലഭിച്ചില്ല. എല്ലാവരും ഗ്ലാമര്‍ റോളുകളിലേക്കും റൊമാന്റിക് നായികയായിട്ടുമാണ് അവരെ പരിഗണിച്ചത്.
ഇതിനിടയിലാണ് അരുന്ധതി എന്ന സിനിമയുടെ ഓഫര്‍ വരുന്നത്. തന്നെ ആ സിനിമയില്‍ നായികയായി തിരഞ്ഞെടുക്കാനുണ്ടായ കാരണമെന്താണെന്ന് അന്ന് തനിക്കും മനസിലായില്ലെന്നാണ് നടി പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് താനൊരു താരം പോലും ആയിരുന്നില്ല. എന്നിട്ടും ഇത്രയും വലിയൊരു കഥാപാത്രം അവരെന്നെ ഏല്‍പ്പിച്ചു. മാത്രമല്ല ആ സിനിമയുടെ നിര്‍മ്മാതാവ് ശ്യാം പ്രസാദ് റെഡ്ഡിയുടെ സാമ്പത്തിക സ്ഥിതിയും മികച്ചതായിരുന്നില്ല.
നായിക ഓറിയന്റ് ചിത്രമായതിനാല്‍ എന്നേക്കാള്‍ വലിയ താരത്തെ എടുത്തിരുന്നെങ്കില്‍ അവര്‍ അല്‍പ്പം സേഫ് സോണില്‍ ആകുമായിരുന്നു. എന്നിട്ടും എന്നെ നായികയാക്കി കൊണ്ട് റിസ്‌ക് എടുക്കാന്‍ അവര്‍ തയ്യാറായി. അരുന്ധതിക്കായി എന്നെ തിരഞ്ഞെടുത്തത് നിര്‍മാതാവ് ശ്യാം പ്രസാദ് റെഡ്ഡിയാണ്.
അതേ സമയം അരുന്ധിയില്‍ നായികയായി ഈ പെണ്ണിനെയാണോ കിട്ടിയത്, അവരെ വേണ്ടെന്ന് ഉപദേശിച്ചവരുണ്ട്. എന്തിനാ ഇത്ര വലിയ സിനിമ ചെയ്യുമ്പോള്‍ ഇതുപോലൊരു പെണ്‍കുട്ടിയെ നായികയാക്കിയത്. ഗ്ലാമറിന് അല്ലാതെ അവര്‍ അഭിനയിക്കാന്‍ ഒട്ടും അറിയില്ലാത്തവളാണ്. കാണിക്കുന്നത് മണ്ടത്തരമാണെന്നും തുടങ്ങി സംവിധായകനും നിര്‍മാതാവിനും തന്നെ കുറിച്ച് നെഗറ്റീവ് പറഞ്ഞ് കൊടുക്കാന്‍ ഒത്തിരി ആളുകള്‍ ഉണ്ടായിരുന്നു.

പക്ഷേ ശ്യാം പ്രസാദ് റെഡ്ഡി എന്നെ വിശ്വസിച്ചു. ഈ സിനിമ എന്നിലൂടെ വര്‍ക്ക്ഔട്ട് ആകുമെന്ന് അദ്ദേഹത്തിന് തോന്നി. അരുന്ധതിയില്‍ അഭിനയിക്കുന്നത് വരെ എങ്ങനെ നന്നായി അഭിനയിക്കണമെന്നും സിനിമയിലെ ഗ്രാഫിക്സിനെ കുറിച്ചൊന്നും എനിക്ക് അധികം അറിവുണ്ടായിരുന്നില്ല. വിക്രമാര്‍ഡു എന്ന സിനിമയില്‍ രാജമൗലി എന്ത് ചെയ്ത് കാണിച്ച് തന്നോ അത് ഞാന്‍ അതേപടി പകര്‍ത്തുമായിരുന്നു. സ്വന്തമായി അഭിനയിക്കാന്‍ അതുവരെ തനിക്കറിയില്ലായിരുന്നു എന്നും അനുഷ്‌ക പറയുകയാണ്. മുന്‍പൊരു അഭിമുഖത്തിലാണ് തന്റെ ഹിറ്റായ സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും നടി മനസ് തുറന്നത്.
അരുന്ധതി എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷമാണ് സിനിമയെ കുറിച്ചും അഭിനയത്തെ പറ്റിയുമൊക്കെ ഞാന്‍ പതുക്കെ പഠിച്ച് തുടങ്ങിയത്. അരുന്ധതി വലിയൊരു വിജയമായി. ബോക്‌സോഫീസിലും അത്യാവശ്യം കളക്ഷന്‍ നേടി കൊടുത്തു. ഈയൊരൊറ്റ സിനിമയിലൂടെ സ്റ്റാര്‍ ഹീറോകളോട് മത്സരിക്കുന്ന നടിയായി അനുഷ്‌ക വളര്‍ന്നു. സമാനമായ രീതിയില്‍ നിരവധി കഥാപാത്രം നടിയെ തേടിയെത്തി.
രുദ്രമദേവിയടക്കം സമാനമായ രാജകുമാരിയുടെ റോളുകളില്‍ അനുഷ്‌ക തന്റേതായൊരു സ്ഥാനം സ്വന്തമാക്കി. എല്ലാത്തിനുമൊടുവില്‍ ബാഹുബലി എന്ന ചരിത്ര വിജയ സിനിമയില്‍ രാജമൗലി അനുഷ്‌കയ്ക്ക് അവസരം നല്‍കി. ദേവസേന എന്ന രാജകുമാരിയുടെ വേഷം അനുഷ്‌കയുടെ കരിയര്‍ ബെസ്റ്റായി മാറി. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ അനുഷ്‌ക ഷെട്ടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. നിലവില്‍ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളെന്ന ലേബല്‍ അനുഷ്‌കയ്ക്കുണ്ട്. നയന്‍താര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലവും സ്വത്തുക്കളുമൊക്കെയുള്ള നായിക നടിയാണ് അനുഷ്‌ക.


Click it and Unblock the Notifications











