ത്രില്ലടിപ്പിച്ച് അനുഷ്‌ക ഷെട്ടിയുടെ നിശബ്ദം ട്രെയിലര്‍! നായകനായി മാധവന്‍
അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രമാവുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ഒരിടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും സിനിമയില്‍ സജീവമാകുന്നത്. മാധവനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ത്രില്ലടിപ്പിക്കുന്നതും ആകാംക്ഷയുണര്‍ത്തുന്നതുമായ രംഗങ്ങളാണ് ട്രെയിലറിലുളളത്. ഹേമന്ത് മധുകറാണ് നിശബ്ദം സംവിധാനം ചെയ്തിരിക്കുന്നത്. യുഎസില്‍ ഭൂരിഭാഗം ചിത്രീകരിച്ച സിനിമയില്‍ ശാലിനി പാണ്ഡെ, അഞ്ജലി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഇവര്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകും. കൊന വെങ്കട്, ഗോപി മോഹന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിശബ്ദത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. എപ്രില്‍ രണ്ടിനാണ് അനുഷ്‌ക ഷെട്ടി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് അനുഷ്‌ക എത്തുന്നത്. മൂകയായ ആര്‍ട്ടിസ്റ്റിന്റെ റോളിലാണ് നടി എത്തുക. തെലുങ്കിന് പുറമെ തമിഴ്, മലയാളം ഹിന്ദി ഭാഷകളിലും ചിത്രം മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തും. അടുത്തിടെ അനുഷ്‌ക ഷെട്ടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു നിശബ്ദത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നത്.
തെലുങ്കിനൊപ്പം തന്നെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് അനുഷ്‌ക ഷെട്ടി. നടിയുടെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങള്‍ക്കും കേരളത്തിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അനുഷ്‌ക ഷെട്ടിയുടെ ബാഹുബലി സീരിസ് കേരളത്തില്‍ നിന്നും വലിയ വിജയമാണ് നേടിയത്. കൂടാതെ നടിയുടെതായി പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ബാഗ്മതിയും ഹിറ്റായി മാറി. ബാഗ്മതിക്ക് പിന്നാലെയാണ് ഇപ്പോള്‍ നിശബ്ദവുമായി അനുഷ്‌ക എത്തുന്നത്.


Click it and Unblock the Notifications