വിവാഹ വാ​ഗ്ദാനം നൽകി പറ്റിച്ചു,ഛായാഗ്രാഹകനെതിരെ പരാതിയുമായി അര്‍ജുന്‍ റെഡ്ഡി താരം...

പ്രമുഖ തെന്നിന്ത്യൻ ഛായാഗ്രാഹകൻ ശ്യാം കെ നായിഡുവിനെതിരെ പരാതിയുമായി അർജുൻ റെഡ്ഡി താരം. നടി സായ് സുധയാണ് പോലീസിന് പരാതി നൽകിയത്. . വഞ്ചനകുറ്റത്തിനാണ് ഛായാഗ്രാഹകനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കി പിന്നീട് അതില്‍ നിന്നും പിന്‍മാറിയെന്നാണ് നടിയുടെ ആരോപണം. ഇതിനെ തുടർന്ന് ശ്യാമിനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു.

shyam

ബുധനാഴ്ച രാവിലെയാണ് നടി പോലീസിൽ പരാതി നൽകിയത്. വാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്യുകയും പിന്നീട് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ ഇയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ആറ് മാസത്തോളമായി ശ്യാമും നടിയുമായി പ്രണയത്തിലായിരുന്നത്രേ. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇതാണ് കേസിന്റെ ആധാരമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും അത് വിജയിച്ചില്ലെങ്കില്‍ ശ്യാമിന്റെ പേരില്‍ കേസെടുക്കുമെന്നാണ് സൂചന. സന്ധി സംഭാഷണം പരാജയപ്പെട്ടാൽ ജാമ്യമില്ലാ കുറ്റം ചുമർത്തിയാകും കേസെടുക്കുക.

തെലുങ്കിലെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് വേണ്ടി ശ്യാം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജൂനിയര്‍ എന്‍.ടി.ആര്‍. നായകനായ ടെമ്പര്‍, മഹേഷ് ബാബുവിന്റെ പോക്കിരി, അല്ലു അര്‍ജുന്റെ ജൂലൈ എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു.പ്രശസ്ത ഛായാഗ്രഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ സഹോദരനാണ് ശ്യാം. ജയ് ദേവരകൊണ്ട ചിത്രമായ അര്‍ജുന്‍ റെഡ്ഡിയില്‍ സായ് ഒരു വേഷത്തിൽ എത്തിയിരുന്നു.

Read more about: നടി actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X