വീട്ടിൽ നിന്നും ഒളിച്ചോടേണ്ടി വന്നു; നടിയാവാൻ വേണ്ടി നടത്തിയ ശ്രമങ്ങളെ കുറിച്ച് അർജുൻ റെഡ്ഡി താരം ശാലിനി പാണ്ഡ
തെലുങ്കിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം അര്‍ജുന്‍ റെഡ്ഡിയില്‍ വിജയ് ദേവരകൊണ്ടയുടെ നായികയായി എത്തി പിന്നീട് പ്രശസ്തിയിലേക്ക് ഉയര്‍ന്ന നടിയാണ് ശാലിനി പാണ്ഡെ. അര്‍ജുന്‍ റെഡ്ഡി നേടി കൊടുത്ത താരമൂല്യത്തിലൂടെ ഇപ്പോള്‍ ഹിന്ദി ചലച്ചിത്ര വ്യവസായത്തിലേക്ക് കൂടി കടക്കാന്‍ ഒരുങ്ങുകയാണ് നടി. ബോളിവുഡിലേക്ക് രണ്‍വീര്‍ സിംഗിന്റെ നായികയായിട്ടാണ് ശാലിനിയുടെ അരങ്ങേറ്റം. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വരികയും ചെയ്തു.
ആദ്യ സിനിമയില്‍ വിജയ് ദേവരകൊണ്ടയുടെ പ്രണയിനി ആയിരുന്നു. ഇപ്പോള്‍ രണ്‍വീര്‍ സിംഗിന്റെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. മാത്രമല്ല ഗര്‍ഭിണിയായ സ്ത്രീയുടെ വേഷമായിരിക്കും ഇതെന്നും വ്യക്തമാവുന്നു. ഇത്രയും കാലത്തോളം നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് പങ്കുവെച്ച് എത്തിയ ശാലിനിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരിക്കല്‍ സിനിമയോടുള്ള അഭിനിവേശം കാരണം വീട്ടില്‍ നിന്നും ഒളിച്ചോടി പോകേണ്ടി വന്നിരുന്നെന്നും നടി വെളിപ്പെടുത്തുന്നു.

തന്റെ മകളെ ഒരു എഞ്ചിനീയര്‍ ആക്കണമെന്നായിരുന്നു ശാലിനിയുടെ പിതാവിന്റെ ആവശ്യം. എന്നാല്‍ ശാലിനി മനസില്‍ കണ്ടിരുന്നത് മറ്റ് പല കാര്യങ്ങളുമാണ്. സിനിമയില്‍ പ്രവേശിക്കുന്നത് താന്‍ എപ്പോഴും സ്വപ്‌നം കണ്ടിരുന്നു. അതിനായി അച്ഛനെ ബോധ്യപ്പെടുത്താന്‍ എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തി. വര്‍ഷങ്ങളോളം പറഞ്ഞിട്ടും അച്ഛനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ശാലിനി വീട്ടില്‍ നിന്നും ഓടി പോവുകയാണ് ചെയ്തതെന്നും നടി പറയുന്നു.

'ഞാന്‍ എഞ്ചിനീയറിംഗ് ചെയ്യണമെന്ന് എന്റെ പപ്പ ആഗ്രഹിച്ചു, ഞാന്‍ അതിന് ശ്രമിച്ചു, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നെ എന്നെ അഭിനയിക്കാന്‍ അനുവദിക്കാന്‍ അച്ഛന്‍ സമ്മതിച്ചില്ല. നാല് വര്‍ഷത്തോളം അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ വീട്ടില്‍ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചു. ഇപ്പോള്‍ തമാശയായി തോന്നുമെങ്കിലും അന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ഞാന്‍ ഓടി പോവുകയാണ് ചെയ്തത് എന്നും ശാലിനി പറയുന്നു.
ഇപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുണ്ട്. കാരണം ഞാന്‍ വിശ്വസിനീയമായ ജോലിയാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് മനസിലായി. എന്റെ മാതാപിതാക്കളും ഞാനും ഓക്കെ യഷ് രാജിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ അവരുടെ സിനിമയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും ശാലിനി പങ്കുവെക്കുന്നു.


Click it and Unblock the Notifications











