twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിലേക്ക് മമ്മൂട്ടി? പ്രതിനായക വേഷത്തിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

    By Midhun Raj
    |

    ജനതാ ഗാരേജ് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലൂടെ തെലുങ്കില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് ജൂനിയര്‍ എന്‍ടിആറും സംവിധായകന്‍ കൊരട്ടല ശിവയും. മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം കേരളത്തിലും വിജയം നേടിയിരുന്നു. സാമന്ത, നിത്യ മേനോന്‍, റഹ്മാന്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. 2016ല്‍ പുറത്തിറങ്ങിയ ജനതാ ഗാരേജ് പ്രമേയം കൊണ്ടും ലാലേട്ടന്‌റെയും എന്‍ടിആറിന്‌റെയും പ്രകടനം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

    mammootty-jnrntr

    അതേസമയം ജനതാ ഗാരേജിന് ശേഷം ജൂനിയര്‍ എന്‍ടിആറും കൊരട്ടല ശിവയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ഇവരുടെ പുതിയ ചിത്രത്തില്‍ എത്തിക്കാനുളള ശ്രമങ്ങളിലാണ് അണിയറ പ്രവര്‍ത്തകരെന്നാണ് അറിയുന്നത്. ഒരു തെലുങ്ക് മാധ്യമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി സമ്മതിച്ചാല്‍ ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ വില്ലന്‍ വേഷത്തിലെത്തുമെന്നും അറിയുന്നു.

    സാരിയില്‍ തിളങ്ങി ഈശ്വര്യ മേനോന്‍, എറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    2022ലാണ് ബിഗ് ബഡ്ജറ്റ് ചിത്രം ആരംഭിക്കുന്നത്. നിലവില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് ജൂനിയര്‍ എന്‍ടിആറിന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 400 കോടിയിലധികം മുതല്‍മുടക്കുളള ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. രാംചരണും ജൂനിയര്‍ എന്‍ടിആറും നായകന്മാരാവുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക.

    Recommended Video

    മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

    അതേസമയം മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാവുന്ന ആചാര്യയാണ് കൊരട്ടല ശിവയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.രാംചരണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‌ഡെ തുടങ്ങിയവരാണ് നായികമാര്‍. സിനിമയുടെ റിലീസ് കോവിഡ് സാഹചര്യത്തില്‍ മാറ്റിവെച്ചിരിക്കുകയാണ്‌.

    English summary
    As Per The Buzz Megastar Mammootty To Play Jr NTR's Villain In Koratala Siva's Next
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X