For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയാവണമെന്ന് ഏറെ ആഗ്രഹിച്ചു; ഇപ്പോള്‍ സാമന്ത സിനിമയില്‍ ഗര്‍ഭിണിയാവുന്നതായി റിപ്പോര്‍ട്ട്

  |

  തെന്നിന്ത്യന്‍ നടി സാമന്തയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഒരു അവസാനവും ഇല്ല. നടിയുടെ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതല്‍ സാമന്തയെ പറ്റിയാണ് ചര്‍ച്ചകള്‍. കുടുംബ ജീവിതത്തില്‍ വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാവാത്തത് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് ആദ്യം പ്രചരിച്ച അഭ്യൂഹങ്ങളില്‍ പറഞ്ഞിരുന്നത്. ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാമന്ത താല്‍പര്യം കാണിക്കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ വന്നതെന്നാണ് ആരോപണം.

  നഴ്‌സിങ് റിസള്‍ട്ട് വന്ന അന്നാണ് പപ്പ മരിക്കുന്നത്; ജോലിയ്ക്ക് കയറേണ്ടത് ആവശ്യമായിരുന്നുവെന്ന് അന്ന രാജൻ

  അടുത്തിടെ റിലീസിനെത്തിയ അല്ലു അര്‍ജുന്റെ പുഷ്പ എന്ന സിനിമയില്‍ സാമന്ത ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. ഇതും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയതോടെ നടിയുടെ പുതിയ സിനിമകളും ചര്‍ച്ചയ്ക്ക് കാരണമായി. ഇപ്പോഴിതാ സാമന്ത നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ യശോദയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മാസം മുന്‍പ് തന്നെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഹൈദരബാദിലാണ് ആദ്യ ഷെഡ്യൂള്‍ നടക്കുന്നത്.

  അടുത്ത ഷെഡ്യൂളില്‍ സാമന്ത ഒരു ഗര്‍ഭിണിയായിട്ടാണ് അഭിനയിക്കുന്നതെന്നാണ് അറിയുന്നത്. മുന്‍പ് സാമന്ത ഒരു നഴ്‌സിന്റെ റോളാണ് ചെയ്യുന്നതെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാമനായിഡു സ്റ്റുഡിയോയില്‍ സെറ്റിട്ട ഹോസ്പിറ്റലില്‍ വെച്ച് ആ രംഗങ്ങള്‍ ചിത്രീകരിച്ചതായിട്ടും പറപ്പെടുന്നു. ഇതിനൊപ്പമാണ് ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തില്‍ സാമന്ത അഭിനയിക്കുന്നുണ്ടെന്ന് പറയപ്പെടുന്നത്. ഈ സിനിമയ്ക്ക് കരാര്‍ ഒപ്പിടുന്ന സമയത്ത് സാമന്ത ഏറ്റെടുക്കാന്‍ മടിച്ചിരുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

   sam-pics

  നാഗ ചൈതന്യയില്‍ ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ ഒരുങ്ങുന്നത് കൊണ്ട് സിനിമകള്‍ തല്‍കാലത്തേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വരെ നടി പറഞ്ഞതായി നിര്‍മാതാവും വെളിപ്പെടുത്തിയിരുന്നു. പിന്നീടാണ് കാര്യങ്ങളൊക്കെ മാറി മറിഞ്ഞത്. താരങ്ങള്‍ക്കിടയിലെ പ്രശ്‌നമെന്താണെന്ന് ഇനിയും വ്യക്തമല്ലെങ്കിലും ശത്രുത ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. അടുത്തിടെയും സാമന്തയെ കുറിച്ചുള്ള ചോദ്യത്തിന് മാന്യമായിട്ടുള്ള മറുപടികളാണ് നാഗ ചൈതന്യ നല്‍കിയത്. അവളും താനും സന്തോഷത്തോടെ ആണ് ഇരിക്കുന്നതെന്നാണ് നടന്‍ ഉറപ്പിച്ച് പറഞ്ഞത്.

  സീരിയലില്‍ നിന്നും പുറത്തായി മാസങ്ങള്‍ക്കുള്ളില്‍ മറ്റൊരു സന്തോഷം; സ്വപ്‌നമാണ് നടക്കുന്നതെന്ന് സൂരജ് സണ്‍

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  അതേ സമയം തെന്നിന്ത്യയില്‍ സജീവമായി അഭിനയിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് സാമന്ത. തമിഴിലും തെലുങ്കിലുമായി അനേകം സിനിമകള്‍ നടി ഏറ്റെടുത്തിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന സിനിമയാണ് യശോദ. ഹരി ശങ്കര്‍, ഹരിഷ് നാരായന്‍ എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണിത്. മലയാളത്തില്‍ നിന്നും നടന്‍ ഉണ്ണി മുകുന്ദനാണ് നായകനായി അഭിനയിക്കുന്നത്. സാമന്തയ്ക്ക് പുറമേ വരലക്ഷ്മി ശരത് കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സാമ്പത്ത് രാജ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  English summary
  As Per The Latest Buzz From Tollywood, Samantha To Play A Pregnant Women In Yashoda
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X