രശ്മികയുമയുള്ള വിവാഹത്തെ കുറിച്ച് വിജയ് ദേവരകൊണ്ട, നടന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും ഏറ്റവും കൂടുതല്‍ ചര്‍ച്ചയവുന്ന പേരുകളാണ് നടന്‍ വിജയ് ദേവരകൊണ്ടെയുടേയും രശ്മിക മന്ദാരയുടേയും. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെ ഒന്നിച്ചെത്തിയ താരങ്ങള്‍ പിന്നീട് തെന്നിന്ത്യയുടെ സൂപ്പര്‍ജോഡിയായി മാറുകയായിരുന്നു. ഗീതഗേവിന്ദത്തിന് പിന്നാലെ ഡിയര്‍ കോമ്രേഡിലും ഇവര്‍ ഒരുമിച്ച് എത്തിയിരുന്നു. ഇതോടെ ഇരുവരുടേയും കോമ്പോ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയമാവുകയായിരുന്നു.

സിനിമകള്‍ ഹിറ്റായതോടെ ഗോസിപ്പ് കോളങ്ങളിലും താരങ്ങള്‍ ചര്‍ച്ചയായി.ഗീത ഗോവിന്ദം റിലീസ് ചെയ്തതിന് ശേഷമായിരുന്നു രശ്മികയുടെ കല്യാണം മുടങ്ങുന്നത്. ഇതോടെയാണ് പ്രണയകഥ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാന്‍ തുടങ്ങിയത്. അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. പല വേദികളിലും പരസ്പരം അഭിനന്ദിച്ച് കൊണ്ട് താരങ്ങള്‍ എത്താറുണ്ട്. ഇതെല്ലാം ഗോസിപ്പ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായിരുന്നു.

വിവാഹം

എന്നാല്‍ പ്രണയ ഗോസിപ്പ് വാര്‍ത്തകളോട് രശ്മികയോ വിജയിയോ അധികം പ്രതികരിക്കാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരാവാന്‍ പോകുന്നു എന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇന്ത്യ ടുഡെയാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടത്. ഇപ്പോഴിത വിവാഹ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് നടന്‍ വിജയ് ദേവരകൊണ്ടെ രംഗത്ത് എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം. ഇത് വൈറല്‍ ആയിട്ടുമുണ്ട്.

വിജയിയുടെ  പ്രതികരണം

അസബന്ധം ന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്. '' ഇത് പതിവ് പോലെയുളള അസബന്ധം. നമുക്ക് ഈ വാര്‍ത്ത ഇഷ്ടമായി എന്നായിരുന്നു നടന്റെ പ്രതികരണം''ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു. ഈ വര്‍ഷം ഒരുമിച്ചായിരുന്നു ഇരുവരും ന്യൂയര്‍ ആഘോഷിച്ചത്. താരങ്ങള്‍ ഒന്നിച്ചുളള ന്യൂയര്‍ ആഘോഷ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിവാഹ വാര്‍ത്ത സിനിമ ഗോസിപ്പ് കോളങ്ങളില്‍ വൈറല്‍ ആവുന്നത്. രശ്മികയ്ക്കും വിജയ്ക്കുമൊപ്പം നടന്റെ സഹോദരനും ഉണ്ടായിരുന്നതായി പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം വിവാഹ വര്‍ത്തകളോട് രശ്മിക പ്രതികരിച്ചിട്ടില്ല.

 അടുത്ത സുഹൃത്ത്

വിജയ് തന്റെ അടുത്ത സുഹൃത്താണെന്ന് രശ്മിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടന്‍ രാഷിത് ഷെട്ടിയുമായുള്ള ബ്രേക്കിപ്പ് സമയത്ത് താങ്ങായി നിന്നത് വിജയ് ആണെന്ന് നടി നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.ഇത് പ്രണയകഥ പ്രചരിക്കാന്‍ ഒരു കാരണമായി. നടന്‍ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായിരുന്നു രശ്മിക. ഈ ബന്ധം വിവാഹം വരെ എത്തിയിരുന്നു. നിശ്ചയത്തിന് ശേഷമായിരുന്നു താരങ്ങള്‍ വേര്‍പിരിയുന്നത്. ഗീതാഗോവിന്ദം ഇറങ്ങിയതിന് പിന്നാലെയായിരുന്നു ബ്രേക്കപ്പ്.

നടി പറഞ്ഞത്

അന്ന് വിജയ് നല്‍കിയ പിന്തുണയെ കുറിച്ചും നടി പറഞ്ഞത് ഇങ്ങനെയായിരുന്നു .'' രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയ തകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയാണ്. അതുകൊണ്ട് തന്നെ കുറച്ച് കരുതലും സുരക്ഷിതത്വവും എനിക്ക് ആവശ്യമായിരുന്നു. അതെല്ലാം വിജയ് ദേവരകൊണ്ടയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. ആ സമയത്ത് അദ്ദേഹം എന്നെ സഹായിച്ചിരുന്നു. എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന മറ്റൊരു ലോകം പുറത്ത് ഉണ്ടെന്ന് എനിക്ക് മനസിലാക്കി തന്നു എന്നും രശ്മിക പറഞ്ഞു. നടിയുടെ വാക്കുകള്‍ അന്ന് വൈറലായിരുന്നു.

Recommended Video

ഫഹദ് മാത്രം തകർത്തു | Pushpa theatre Response | Allu Arjun | Fahadh Fazil | Rashmika Mandana
സജീവം

സിനിമ മേഖലയില്‍ സജീവമാണ് രശ്മികയും വിജയ് ദേവരകൊണ്ടയും. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം താരങ്ങള്‍ സിനിമയില്‍ സജീവമായിട്ടുണ്ട്. സൂപ്പര്‍ഹിറ്റായ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലാണ് രശ്മികയിപ്പോള്‍ അഭിനയിക്കുന്നത്. മിഷന്‍ മജ്നു, ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ ബോളിവുഡ് ചിത്രങ്ങള്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗര്‍ എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്. അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ വിജയ്യുടെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളില്‍ പ്രേക്ഷകരിലേക്കെത്തും.

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X