പ്രഭാസിന്റെ ഭൂതവും ഭാവിയും പറയുന്ന വിവാദ ജോത്സ്യൻ; ഒടുവിൽ സ്വന്തം ഭാര്യ നടനയച്ച സമ്മാനം; ചർച്ചയാക്കി ആരാധകർ

തെലുങ്ക് സിനിമാ ലോകത്ത് നിന്നും പാൻ ഇന്ത്യൻ താരമായി വളർന്ന പ്രഭാസിന് കരിയറിൽ ഇത് നല്ല കാലമല്ല. ബാഹുബലി എന്ന സിനിമ നടന് വലിയ ജനപ്രീതി നേടിക്കൊടുത്തെങ്കിലും ഈ സിനിമയുടെ വൻ വിജയം പിന്നീട് നടന് വിനയായിട്ടമുണ്ട്. ബാഹുബലിക്ക് ശേഷം ഇറങ്ങിയ പ്രഭാസിന്റെ എല്ലാ സിനിമകളും ഈ രാജമൗലി ചിത്രവുമായി താരതമ്യം ചെയ്യപ്പെട്ടു. സിനിമകൾ ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടതോടെ പ്രഭാസിന് നേരെ വിമർശനം വന്നു. ആദിപുരുഷ് എന്ന സിനിമയുടെ പരാജയം ന‌ടന് നേരെ വലിയ തോതിൽ ട്രോളുകൾ വരാൻ കാരണമായി.

ഒടുവിൽ പുറത്തിറങ്ങിയ സലാറിന്റെ വിജയമാണ് പ്രഭാസിന് കുറച്ച് ആശ്വാസമായത്. എന്നാൽ ഈ സിനിമയും ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തിയിട്ടില്ല. കരിയറിൽ മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ പ്രഭാസിന് നേരെ വിവാദ പ്രസ്താവനകൾ നടത്തിയ ജ്യോതിഷിയാണ് വേണു സ്വാമി. സിനിമാ താരങ്ങളെക്കുറിച്ച് പ്രവചനം ന‌ടത്തുന്ന ഇദ്ദേഹം പ്രഭാസിനെക്കുറിച്ച് ഒന്നിലേറെ പ്രവചനങ്ങൾ നടത്തി.

Venu Swami  Prabhas

ഇവയിൽ പലതും ആരാധകരെയും നടന്റെ കുടുംബത്തെയും പ്രകോപിപ്പിച്ചു. പ്രഭാസിന് വിവാഹയോ​ഗമില്ലെന്നും നടന്റെ കരിയറിൽ ഇനിയൊരു ഉയർച്ചയുണ്ടാവില്ലെന്നും വരെ വേണു സ്വാമി പ്രവചിച്ചു. ഇപ്പോഴിതാ പ്രഭാസിന്റെ ആരാധകരിൽ കൗതുകമുണ്ടാക്കിയ മറ്റൊരു കാര്യം നടന്നിരിക്കുകയാണ്. വേണു സ്വാമിയുടെ ഭാര്യ വീണ ശ്രീവണി പ്രഭാസിന് അയച്ച സമ്മാനമാണ് ചർച്ചാ വിഷയം. തന്റെ തോ‌ട്ടത്തിലുണ്ടായ പഴങ്ങളാണ് വീണ ശ്രീവണി പ്രഭാസിന് അയച്ചിരിക്കുന്ന സമ്മാനം.

ഇതേക്കുറിച്ച് വീണ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. തന്റെ തോട്ടത്തിലുണ്ടായ പഴങ്ങൾ ഒരാൾക്ക് അയച്ചു. ഇയാൾ മുഖേന ഇവ പ്രഭാസിലെത്തി. പ്രഭാസിന് ഇത് വളരെ ഇഷ്ടമായി. ഇവ വീണ്ടും അയക്കാൻ നടൻ ആവശ്യപ്പെട്ടു. ഇതോടെയാണ് താൻ ഒരു കൂട്ടം പഴങ്ങൾ പ്രഭാസിന് അയക്കുന്നതെന്ന് വീണ ശ്രീവണി വ്യക്തമാക്കി. ഇതിനൊപ്പം ഹാൻഡ് മെയ്ഡ് ഓർ​ഗാനിക് ബാ​ഗും പ്രഭാസിന് സമ്മാനമായി നൽകുന്നുണ്ടെന്നും വീണ ശ്രീവണി വീഡിയോയിൽ പറഞ്ഞു.

Venu Swami  Prabhas

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകൾ വന്നു. പ്രഭാസിന്റെ ആരാധകർ വേണു സ്വാമിക്കെതിരെ വ്യാപക സൈബർ ആക്രമണം നടത്തുമ്പോഴാണ് ഭാര്യ ഇങ്ങനെയൊരു കാര്യം ചെയ്തിരിക്കുന്നു. വേണു സ്വാമിയുടെ വഴക്ക് കേട്ടോ എന്ന് വീണയോട് ചിലർ ചോദിക്കുന്നു. പ്രഭാസിനെ പോലെ നിരവധി താരങ്ങളെക്കുറിച്ച് വേണു സ്വാമി സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇദ്ദേഹം തുടരെ പ്രസ്താവനകൾ നടത്തിയത് പ്രഭാസിനെക്കുറിച്ചാണ്.

44 കാരനായ പ്രഭാസ് ഇതുവരെ വിവാഹിതനായിട്ടില്ല. ഇതാണ് വേണു സ്വാമി മിക്കപ്പോഴും വിഷയമാക്കാറ്. വിവാഹം ചെയ്താൽ പ്രഭാസിന്റെ ജീവിതത്തിൽ നാശങ്ങളുണ്ടാകുമെന്ന് ഒരിക്കൽ ഇദ്ദേഹം പ്രവചിച്ചു. ആത്മഹത്യ ചെയ്ത തെലുങ്ക് നടൻ ഉദയ് കിരണിന്റെ സാഹചര്യം പ്രഭാസിനും വരുമെന്നാണ് വേണു സ്വാമി പറഞ്ഞത്. കരിയറിലും ജീവിതത്തിലും വീഴ്ചകൾ വന്നപ്പോഴാണ് ഉദയ് കിരൺ ആത്മഹത്യ ചെയ്തത്.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X