വിവാഹം കഴിച്ചാലും പ്രഭാസിന് പ്രശ്നങ്ങൾ; അവിവാഹിതനായി തുടർന്നേക്കാം; ജാതകത്തിൽ പറയുന്നത്

പ്രവചനാതീതമായാണ് നടൻ പ്രഭാസിന്റെ കരിയർ മുന്നോട്ട് പോകുന്നത്. ഒരുപക്ഷെ വൻ തിരിച്ച് വരവ്, അല്ലെങ്കിൽ കരിയർ കൂപ്പു കുത്തൽ എന്നീ രണ്ട് സാഹചര്യങ്ങളിലൊന്ന് നടന് അഭിമുഖീകരിക്കേണ്ടി വരും. അത്രമാത്രം മോശം സാഹചര്യത്തിലാണ് പ്രഭാസിന്റെ ​ഗ്രാഫ് ഇന്നുള്ളത്. ബാ​ഹുബലിക്ക് ശേഷം നടന്റെ ഒരു സിനിമ പോലും വിജയിച്ചിട്ടില്ല. ആദി പുരുഷിന്റെ ദയനീയ പരാജയം ‌മാർക്കറ്റ് ഇടിവിന്റെ ആക്കം കൂട്ടി.

സലാർ, കൽകി 2898 എഡി എന്നീ സിനിമകളിലാണ് നടന്റെ ആരാധകരുടെ മുഴുവൻ‌ പ്രതീക്ഷയും. റിലീസിന് ഒരുങ്ങുന്ന ഈ സിനിമകളുടെ വിജയ പരാജയം നടന്റെ മുന്നോട്ട് പോക്കിന്റെ ​ഗതി നിശ്ചയിക്കും. തെലുങ്കിലെ സൂപ്പർതാരമായ പ്രഭാസ് ബാഹുബലിക്ക് ശേഷമാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തനായത്. ഈ ഖ്യാതി നിലനിർത്തുകയെന്നതാണ് പിന്നീട് പ്രഭാസ് നേരിട്ട വെല്ലുവിളി. ബാഹുബലിയിലെ നായിക അനുഷ്ക ഷെട്ടിക്കും പിന്നീട് വലിയ തോതിൽ വിജയ സിനിമകൾ വന്നിട്ടില്ല.

Prabhas

കരിയറിനൊപ്പം പ്രഭാസിന്റെ വ്യക്തി ജീവിതവും എപ്പോഴും ചർച്ചയാകാറുണ്ട്. 43 കാരനായ നടൻ ഇപ്പോഴും അവിവാഹിതനാണ്. എന്തുകൊണ്ട് താരം വിവാഹിതനാകുന്നില്ല എന്ന ചോദ്യം ആരാധകർക്കുണ്ട്. നടന്റെ കുടുംബത്തിനും ഇക്കാര്യത്തിൽ ആശങ്കയുണ്ട്. അമ്മ വിവാഹക്കാര്യം ഇടയ്ക്കിടെ പറയുന്നതിനെക്കുറിച്ച് പ്രഭാസ് തന്നെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. അനുഷ്ക ഷെട്ടി, കൃതി സനോൻ തുടങ്ങിയ പല നടിമാരുമായും ചേർത്ത് പ്രഭാസിന്റെ പേരിൽ ​ഗോസിപ്പുകൾ വന്നെങ്കിലും നടൻ ഇതെല്ലാം നിഷേധിച്ചു.

പ്രഭാസിന്റെ വിവാഹത്തെക്കുറിച്ച് ടോളിവുഡിലെ താരങ്ങളെ പറ്റി പ്രവചനം നടത്തുന്ന വേണു സ്വാമി എന്ന ജോത്സ്യൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപക്ഷെ പ്രഭാസിന്റെ ജീവിതത്തിൽ‌ വിവാഹം നടക്കാൻ സാധ്യതയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇതിന് കാരണവും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്രഭാസിന്റെ ജാതകത്തിൽ ചില ദോഷങ്ങളുണ്ടെന്നാണ് വേണു സ്വാമി പറയുന്നത്. ഇത് കാരണം വിവാഹം വൈകിയേ നടക്കൂ. ഇനി നടന്നാലും പ്രശ്നങ്ങളുണ്ടാകും. ഒരുപക്ഷെ നടൻ അവിവാഹിതനായി തുടർന്നേക്കാമെന്നും വേണു സ്വാമി വ്യക്തമാക്കി.

Prabhas

കരിയറിൽ ഏറെക്കാലം പ്രഭാസിന് നിലനിൽക്കാൻ സാധിക്കില്ലെന്നും വേണു സ്വാമി അഭിപ്രായപ്പെട്ടു. നേരത്തെ സമാന്ത-നാ​ഗചൈതന്യ വിവാഹമോചനം ഉൾപ്പെടെ പ്രവചിച്ച വ്യക്തിയാണ് വേണു സ്വാമി. ടോളിവുഡിൽ ഇദ്ദേഹത്തിന് വാർത്താ പ്രാധാന്യവും ലഭിക്കാറുണ്ട്. വിവാഹിതനാകാത്തതിനെക്കുറിച്ച് പ്രഭാസിന് നിരന്തരം ചോദ്യങ്ങൾ വരാറുണ്ട്. എന്നാൽ വ്യക്തമായ മറുപടി നടൻ നൽകാറില്ല. തിരുപ്പതിയിൽ വെച്ചായിരിക്കും തന്റെ വിവാഹമെന്ന് അടുത്തിടെ പ്രഭാസ് പറഞ്ഞിട്ടുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ തന്നെ അലോസരപ്പെടുത്തുന്നില്ലെന്നും തന്നെ സ്നേഹിക്കുന്നവരുടെ ആശങ്കയാണ് ഈ ചോദ്യങ്ങളെന്നും താരം ഒരിക്കൽ പറഞ്ഞു. ഒപ്പം അഭിനയിക്കുന്ന നടിമാരുമായി ചേർത്ത് പ്രഭാസിന്റെ പേരിൽ ​ഗോസിപ്പുകൾ വരുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ആദിപുരുഷിന്റെ റിലീസിനോടടുപ്പിച്ച് നായിക കൃതി സനോനും പ്രഭാസും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പരന്നു. എന്നാൽ രണ്ട് പേരും ഈ വാർത്തകൾ നിഷേധിച്ചു.

അനുഷ്ക ഷെട്ടിയും പ്രഭാസും തമ്മിലുള്ള പ്രണയ ​ഗോസിപ്പാണ് ഇതിൽ ഏറെ ചർച്ചയായത്. ബാഹുബലി എന്ന സിനിമയിലൂടെയാണ് പാൻ ഇന്ത്യൻ തലത്തിൽ പ്രഭാസ്-അനുഷ്ക ഷെട്ടി ജോഡി ശ്രദ്ധ നേടുന്നത്. . പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക മുമ്പൊരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രഭാസും ഇത് ആവർത്തിച്ചു. എന്നാൽ ഗോസിപ്പുകൾ അടങ്ങിയില്ല. 41 കാരിയായ അനുഷ്കയും അവിവാഹിതയായി തുടരുകയാണ്.
വിവാഹത്തെക്കുറിച്ചും നടിക്കും ചോ​ദ്യങ്ങൾ വരാറുണ്ട്.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X