Just In
- 18 min ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 1 hr ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
Don't Miss!
- News
യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!
- Finance
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി; നാലാമത്തെ റോള്‍സ് റോയ്സ്, വില ഏഴ് കോടി രൂപ
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്ന് ചിത്രങ്ങൾക്കായി 1000 കോടി, ബിഗ് ബജറ്റ് സിനിമകളുടെ തോഴനായി പ്രഭാസ്
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ലോകസിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽചർച്ച വിഷയമാണ്. ചിത്രത്തെ കുറിച്ച് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് വാളുമേന്തി നടന്നു വരുന്ന പ്രഭാസിന്റെ രൂപമാണ്.
ബിഗ് ബജറ്റ് ചിത്രങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് പ്രഭാസ് ഇപ്പോൾ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്ന് സിനിമകളും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. ആക്ഷൻ ചിത്രമായ സാഹോയ്ക്കു ശേഷം, ആദിപുരുഷ്, രാധേ ശ്യാം, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രങ്ങളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രങ്ങളുടെ ജോലികൾ അണിയറയിൽ തകൃതിയിൽ നടക്കുകയാണ്.
1000 കോടി രൂപയ്ക്ക് മുകളിലാണ് മൂന്നു ചിത്രങ്ങളും ഒരുങ്ങുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഈ മൂന്ന് ചിത്രങ്ങളിലും പ്രഭാസിനോടൊപ്പം ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് അണിനിരക്കുന്നത്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് 'ആദിപുരുഷ്'. നടനോടൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാനും ചിത്രത്തിലെത്തുന്നുണ്ട്. വില്ലൻ ഗെറ്റപ്പിലാണ് സെയ്ഫ് ചിത്രത്തിലെത്തുന്നത്. രാമ-രാവണ കഥ പറയുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. നായികയായി ബോളിവുഡ് താരം അനുഷ്ക ശർമയുടെ പേര് ഉയർന്ന് കേട്ടിരുന്നു. ചിത്രത്തിലെ സെയ്ഫിന്റേയും പ്രഭാസിന്റേയും ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. കരീനയായിരുന്നു സെയ്ഫിന്റെ രാവണ ഗെറ്റപ്പ് പങ്കുവെച്ചത്. 450 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.
അണിയറയിൽ ഒരുങ്ങുന്ന പ്രഭാസിന്റെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് രാധേ ശ്യം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. റൊമാന്റിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ .വിക്രമാദിത്യൻ എന്ന കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. 250 കോടി രൂപയുടെ ബഡ്‌ജറ്റിൽ ഒരുങ്ങുന്ന രാധേ ശ്യാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മഹാനടി സംവിധാനം ചെയ്ത നാഗ് അശ്വിന്റെ സയൻസ് ഫിക്ഷനാണ് മറ്റൊരു പ്രഭാസ് ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ ബോളിവുഡ് താരം ദീപിക പദുകോണാണ് നായികയായി എത്തുന്നത്. ദീപിക ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം കൂടിയാണിത്. 300 കോടി രൂപയ്ക്കു മുകളിലാണ് ബജറ്റ്.