പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് പ്രഭാസ്, നടന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രഭാസ്. തെലുങ്കിലാണ് അധികം സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടന് കൈനിറയെ ആരാധകരുണ്ട്. 2002 ല്‍ പുറത്ത് വന്ന ഈശ്വരന്‍ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങള്‍ തേടി എത്തുകയായിരുന്നു. നടന്റെ തെലുങ്ക് ചിത്രങ്ങള്‍ മലയാളത്തിലും കാഴ്ചക്കാരെ നേടിയിരുന്നു. മൊഴിമാറ്റം ചെയ്ത് എത്തിയ സിനിമകളിലൂടെയാണ് പ്രഭാസ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.

2002 മുതല്‍ സിനിമയില്‍ സജീവമാണെങ്കിലും പ്രഭാസിന്റെ കരിയര്‍ മാറ്റിയത് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയായിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്ത് ഇറങ്ങിയ ചിത്രം നടന്റെ താരമൂല്യം വര്‍ധിപ്പിക്കുകയായിരുന്നു. ചിത്രത്തിലൂടെ നടന്റെ പേര് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. താരമൂല്യ കൂടുന്നതിനോടൊപ്പം തന്നെ ഗോസിപ്പ് കോളത്തിലും പ്രഭാസ് ചര്‍ച്ചയാവുകയായിരുന്നു.

 അനുഷ്‌കയും പ്രഭാസ്‌

ടോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഏറെ ചര്‍ച്ചയായ പേരുകളായിരുന്നു നടി അനുഷ്‌കയുടേയും പ്രഭാസിന്റേയും. ബാഹുബലി പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇരുവരും ഗോസിപ്പ് കോളത്തില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്.
താരങ്ങള്‍ പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ക്കെതിരെ അനുഷ്‌കയും പ്രഭാസും രംഗത്തെത്തിയിരുന്നു. തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് താരങ്ങള്‍ പറഞ്ഞത്.

പ്രഭാസ് പറഞ്ഞത്


അനുഷ്‌കയുമായി താന്‍ പ്രണയത്തിലാണെങ്കില്‍ ഉറപ്പായും തുറന്നു പറയുമെന്ന് മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
തനിയ്ക്ക് ഇത് മറച്ചു വെയ്‌ക്കേണ്ട കാര്യമില്ല. തങ്ങളില്‍ ഒരാളുടെ വിവാഹം കഴിയുന്നതുവരെ ഇത്തരത്തിലുളള ഗോസിപ്പുകള്‍ പ്രചരിച്ചു കൊണ്ടേയിരിക്കുമെന്നും താരം അന്ന് പറഞ്ഞിരുന്നു. അനുഷ്‌കയും പല അഭിമുഖങ്ങളിലും ഇത്തരത്തിലായിരുന്നു പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറാല്ല. ഇപ്പോഴും ാരങ്ങളുടെ പ്രണയകഥ സിനിമ കോളങ്ങളില്‍ ഇടം പിടിക്കാറുണ്ട. പ്രഭാസും അനുഷ്‌കയും വിവാഹം കഴിച്ച്് ഒന്നിച്ച് ജീവിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

 പ്രണയത്തെ കുറിച്ച്

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് തന്റെ പ്രണയത്തെ കുറിച്ച് പ്രഭാസ് പറഞ്ഞ വാക്കുകാളാണ്. താന്‍ ഭാഗ്യമല്ലാത്ത ആളാണ് എന്നാണ് താരം പറയുന്നത്. പുതിയ ചിത്രമായ രാധേ ശ്യാമിന്റെ പ്രെമോഷന് എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പ്രണയ ചിത്രമാണ് രാധ്യേ ശ്യാം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. മാര്‍ച്ച് 11 ന് ആണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.

രാധ്യേ ശ്യാം.

സാഹോയ്ക്ക് ശേഷം പുറത്ത് വരുന്ന പ്രഭാസ് ചിത്രമാണ് രാധ്യേ ശ്യാം. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. കൈനോട്ടക്കാരനായിട്ടാണ് പ്രഭാസ് എത്തുന്നത്. 'വിക്രമാദിത്യ' എന്നാണ് കഥാപാത്രത്തിന്റെ പേര്.'പ്രേരണ' ആയിട്ടാണ് പൂജ ഹെഗ്‌ഡെ എത്തുന്നത്. സച്ചിന്‍ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന പാട്ട് വന്‍ ഹിറ്റായിരുന്നു.

Recommended Video

ആദ്യമായി മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്നു | FilmiBeat Malayalam
 ചിത്രങ്ങള്‍

രാധ്യേ ശ്യാം കൂടാതെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സാലര്‍,നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം 'ആദിപുരുഷ്' എന്നിവയാ

More from Filmibeat

Read more about: പ്രഭാസ് prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X