വൻപ്രതീക്ഷയിൽ ചെയ്ത സലാറും പരാജയമായി... പേര് മാറ്റിയാലെങ്കിലും തലവര നേരെയാകുമോയെന്ന് നോക്കാൻ പ്രഭാസ്!

സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള നടനായി വളർന്നിരിക്കുകയാണ് പ്രഭാസ്. സിനിമയിൽ എത്തി 22 വർഷങ്ങൾ പിന്നിടുമ്പോൾ 30 ഓളം ചിത്രങ്ങളിൽ താരം അഭിനയിച്ച് കഴിഞ്ഞു. 2002ൽ ജയന്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമയിലേക്ക് എത്തുന്നത്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി വിജയത്തോടെ ഒരു പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയായിരുന്നു പ്രഭാസ്. ബാഹുബലി 2 വിന്റെ വിജയവും പ്രഭാസിന് വലിയ താരമൂല്യം തന്നെ നൽകി.

ബാഹുബലിക്ക് മുമ്പ് തെലുങ്കിൽ മാത്രമെ പ്രഭാസിന് ആരാധകരുണ്ടായിരുന്നുള്ളു. എന്നാൽ ബാഹുബലി വൻ വിജയമായതോടെ ആ​ഗോള തലത്തിൽ പ്രഭാസ് ശ്രദ്ധിക്കപ്പെടുകയും പ്രശസ്തിയിലേക്ക് ഉയരുകയുമായിരുന്നു. ജി ക്യു മാഗസിൻ 2017ൽ പുറത്തുവിട്ട ഏറെ സ്വാധീനം ചെലുത്തിയ ചെറുപ്പക്കാരുടെ ലിസ്റ്റിൽ ആറാമനായി ഇടം പിടിച്ചത് പ്രഭാസായിരുന്നു.

Prabhas

ബാഹുബലിയോടെ രാജ്യത്തെ ഓരോ കോണിലും പ്രശസ്തനായ ഒരാളായി പ്രഭാസ് മാറി. കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബൽ താരമായുള്ള പ്രഭാസിന്റെ വളർച്ച ഞൊടിയിടയിലായിരുന്നു. പ്രഭാസിന്റെ പൂർണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്.

തെലുങ്ക് ചലച്ചിത്ര നിർമ്മാതാവായ യു.സൂര്യനാരായണ രാജുവിന്റെയും ശിവ കുമാരിയുടെയും മൂന്ന് മക്കളിൽ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്. തെലുങ്ക് സിനിമയിലെ ശത്രുഘ്നൻ സിൻഹയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉപ്പലപ്പതി കൃഷ്ണം രാജുവിന്റെ മരുമകനാണ് പ്രഭാസ്.

ബാഹുബലിയുടെ രണ്ടാം ഭാ​ഗം 2017ലാണ് റിലീസ് ചെയ്തത്. അതിനുശേഷം നാല് സിനിമകൾ പ്രഭാസിന്റേതായി തിയേറ്ററുകളിലെത്തി. പക്ഷെ അതിൽ കുറച്ചെങ്കിലും ശ്രദ്ധനേടിയത് അവസാനമായി പുറത്തിറങ്ങിയ പ്രശാന്ത് നീൽ സിനിമ സലാർ‌ മാത്രമാണ്. മറ്റുള്ള പ്രഭാസ് സിനിമകളെല്ലാം വലിയ പരിജയമായിരുന്നു.

പ്രഭാസ് സിനിമ പ്രഖ്യാപിക്കപ്പെട്ടാൽ പോലും ആരാധകർക്ക് ഇപ്പോൾ വലിയ പ്രതീക്ഷയോ ആകാംഷയോ ഉണ്ടാകാറില്ല. അതിനുകാരണം ബാഹുബലിക്ക് ശേഷം ഇറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു എന്നതാണ്.

പ്രശാന്ത് നീൽ രചനയും സംവിധാനവും നിർവഹിച്ച് വിജയ് കിരഗന്ദൂർ നിർമ്മിച്ച തെലുങ്ക് ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ സലാറിൽ‌ പൃഥ്വിരാജ് സുകുമാരൻ, പ്രഭാസ് എന്നിവരോടൊപ്പം ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

Prabhas

സലാർ കേരളത്തിൽ ഒട്ടും ചലനം സൃഷ്ടിച്ചതേയില്ല. ആ സമയം ഇമോഷണൽ കോർ‌ട്ട് റൂം ഡ്രാമയായി ഇറക്കിയ മോ​ഹൻലാലിന്റെ നേര് വൻ വിജയമാകുകയും ഇപ്പോഴും നിറഞ്ഞ സദസുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പ്രഭാസിന്റെ പുതിയൊരു സിനിമ പ്രഖ്യാപിക്കപ്പെടുകയും ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുകയും ചെയ്തിരുന്നു. രാജാ സാബാണ് താരത്തിന്റെ പുതിയ സിനിമ.

പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടന്റെ പേരിന്റെ സ്പെല്ലിങിൽ വരുത്തിയ വ്യത്യാസമാണ്. ഇംഗ്ലിഷില്‍ ഒരു 'എസ്' കൂടി ചേര്‍ത്താണ് പേര് താരം പരിഷ്കരിച്ചത്. PRBHASS എന്നാണ് പുതിയ പേര്. സംഖ്യാജ്യോതിഷം പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി താരങ്ങൾ തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലീഷ് അക്ഷരങ്ങളിലാണ് മാറ്റം വരുത്തുന്നതെങ്കിൽ മറ്റ് ചിലർ പേരുവരെയാണ് മാറ്റുന്നത്. അതിൽ പുതിയ ആളാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ്.

വിഷയം ചർച്ചയായതോടെ പേര് മാറ്റിയാലെങ്കിലും തലവര നേരയാകുമോയെന്ന് താരം നോക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകൾ. എന്നാൽ താരം പേരിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അച്ചടി പിശകാണെന്നും റിപ്പോർട്ടുകളുണ്ട്.

Read more about: prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X