സമാന്ത പോയതോടെ നാ​ഗചൈതന്യയുടെ ഭാ​ഗ്യവും പോയെന്ന് ആരാധകർ; തുടർച്ചയായി പരാജയങ്ങൾ

തെന്നിന്ത്യയിൽ കോളിളക്കങ്ങൾ ഏറെ സൃഷ്ടിച്ച സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. സിനിമാ ലോകത്തെ ജനപ്രിയ താരദമ്പതികളായിരുന്ന ഇരുവരും ബി​ഗ് സ്ക്രീനിലും മികച്ച ജോഡികളായിരുന്നു. യെ മായ ചെസവ, മനം, ഓട്ടോ ന​ഗർ സൂര്യ, മജിലി എന്നീ ഹിറ്റ് ചിത്രങ്ങളിൽ സമാന്തയായിരുന്നു നാ​ഗചൈത്യനയുടെ നായിക.

യെ മായ ചെസവയുടെ ഷൂട്ടിം​​ഗിനിടെയാണ് സമാന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. ആഘോഷ പൂർവം നടന്ന വിവാഹത്തിൽ തെലുങ്ക് സിനിമയിലെ പ്രമുഖർ അതിഥികളായെത്തിയിരുന്നു.

കാരണമെന്താണെന്ന് ഇരുവരും ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല

എന്നാൽ 2021 ഓടെ ഇരുവരും വേർപിരിഞ്ഞു. വിവാഹ മോചനത്തിന് കാരണമെന്താണെന്ന് ഇരുവരും ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല. രണ്ട് പേരുടെയും നല്ലതിന് വേണ്ടി എടുത്ത തീരുമാനമാണിതെന്നാണ് നാ​ഗചൈതന്യ ഒരുവേള പറഞ്ഞത്.

വിവാഹ മോചനത്തിന് ശേഷം ഇരുതാരങ്ങളെയും സംബന്ധിച്ച് ഏറെ ​ഗോസിപ്പുകളും പരന്നു. അതേസമയം ബന്ധം വേർപെടുത്തിയ ശേഷം സമാന്തയും നാ​ഗചൈതന്യയും തങ്ങളുടെ കരിയർ തിരക്കുകളിലേക്കും നീങ്ങി.

 സമാന്ത തൊടുന്നതെല്ലാം ഹിറ്റാവുകയാണെന്നാണ് സിനിമാ ലോകത്തെ സംസാരം

ആമസോൺ പ്രെെം സീരീസായ ഫാമിലി മാനിലൂടെ വൻ പ്രശസ്തി നേടിയ സമാന്ത കരിയറിന്റെ തിരക്കേറിയ ഘട്ടത്തിലാണ്. വിവാഹ മോചനത്തിന് ശേഷം അല്ലു അർജുൻ ചിത്രം പുഷ്പയിൽ ചെയ്ത് ഐറ്റം സോംങ് വൻ ഹിറ്റായി.

ഇതും താരത്തിന്റെ കരിയർ ​ഗ്രാഫിനെ സഹായിച്ചു. ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് നടി.

ഇതിന് പുറമെ അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്ന ഹോളിവുഡ് ചിത്രത്തിലും സമാന്ത എത്തുന്നുണ്ട്. ഇതിനിടെ തമിഴിൽ ചെയ്ത കാതുവാക്കുല രണ്ട് കാതൽ എന്ന സിനിമയും ഹിറ്റായി.

ഓർമാക്സ് മീഡിയ പുറത്തു വിട്ട പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒന്നാം സ്ഥാനത്താണ് സമാന്ത. വിവാഹ മോചനത്തിന് ശേഷം സമാന്ത തൊടുന്നതെല്ലാം ഹിറ്റാവുകയാണെന്നാണ് സിനിമാ ലോകത്തെ സംസാരം.

നാ​ഗചൈതന്യയുടെ കാര്യത്തിലാണ് ഇപ്പോൾ ആരാധകർ ആശങ്കപ്പെടുന്നത്

അതേസമയം നാ​ഗചൈതന്യയുടെ കാര്യത്തിലാണ് ഇപ്പോൾ ആരാധകർ ആശങ്കപ്പെടുന്നത്. നടന്റെ തുടർച്ചയായി പുറത്തിറങ്ങിയ സിനിമകളൊന്നും വിജയിച്ചിട്ടില്ല. ഒടുവിൽ പുറത്തിറങ്ങിയ താങ്ക് യൂ എന്ന സിനിമ തിയറ്ററിൽ ആളനക്കം ഉണ്ടാക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

മൂന്ന് കോടി രൂപ മാത്രമാണ് വേൾഡ് വൈഡ് കലക്ഷനിൽ ചിത്രം ഇതുവരെ നേടിയത്. ആന്ധ്ര ബോക്സ് ഓഫീസ്.കോം ട്വീറ്റ് ചെയ്തത് പ്രകാരം 15 കോടി രൂപയുടെ നഷ്ടമാണ് നിർമാതാക്കൾക്കുണ്ടാവാൻ പോവുന്നത്.

നിശ്ചയിച്ച സമയത്തിന് മുമ്പ് ഒടിടി റിലീസിന് കൊടുക്കാനായിരുന്നു നിർമാതാക്കളുടെ നീക്കം

തിയറ്ററിൽ സിനിമ ശ്രദ്ധിക്കപ്പെടാഞ്ഞതോടെ താങ്ക് യൂ നേരത്തെ നിശ്ചയിച്ച സമയത്തിന് മുമ്പ് ഒടിടി റിലീസിന് കൊടുക്കാനായിരുന്നു നിർമാതാക്കളുടെ നീക്കം. എന്നാൽ അവിടെയും തിരിച്ചടി നേരിട്ടു. സിനിമ വാങ്ങിയ ആമസോൺ പ്രെെം ഇതിന് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്.

താങ്ക് യൂ നേരത്തെ ഒടിടി റിലീസിന് കൊടുക്കുന്നതിന് നിശ്ചയിച്ചതിലും അധിക തുക ആമസോൺ നൽകേണ്ടി വരും. ഈ ഡീലിന് കമ്പനി തയ്യാറായില്ലെന്നാണ് വിവരം.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
സമാന്ത പോയപ്പോൾ നടന്റെ ഭാ​ഗ്യവും കൂടെപ്പോയി എന്നാണ്  ആരാധകർ പറയുന്നത്

അടുത്തിടെ വലിയ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ലാത്ത നാ​ഗചൈതന്യക്ക് താങ്ക് യൂ ഒരു ബ്രേക്ക് നൽകുമെന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. സമാന്ത ജീവിതത്തിൽ നിന്നും പോയപ്പോൾ നടന്റെ ഭാ​ഗ്യവും കൂടെപ്പോയി എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്.

താങ്ക് യൂവിന്റെ സംവിധായകൻ വിക്രം കുമാർ നാ​ഗചൈതന്യയെ നായകനാക്കി നേരത്തെ ചെയ്ത സിനിമയായിരുന്നു മനം. സമാന്തയായിരുന്നു ചിത്രത്തിലെ നായിക. സൂപ്പർ ഹിറ്റായിരുന്നു ഈ സിനിമ.

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X