ആദ്യ ഓഡീഷനില്‍ പുറത്താക്കപ്പെട്ട അനുഷ്‌ക; ഇന്ന് കോടികള്‍ പ്രതിഫലം വാങ്ങുന്ന നടി !

തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് അനുഷ്‌ക ഷെട്ടി. ഇപ്പോഴിതാ മലയാളത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് താരം. ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. ചിത്രം മലയാലത്തിന് പുറമെ ഇംഗ്ലിഷ്, തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, കന്നട തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും.

ബാഹുബലി ഇറങ്ങിയതിന് ശേഷമാണ് തെന്നിന്ത്യയില്‍ വലിയ ആരാധകരുള്ള നടിയായി അനുഷ്‌ക ഷെട്ടി മാറിയത് ബാഹുബലിയുടെ സംവിധായകന്‍ രാജമൗലിയുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയാണ് അനുഷ്‌ക. രാജമൗലി സംവിധാനം ചെയ്ത വിക്രമാര്‍കുഡു, ബാഹുബലി: ദ ബിഗിനിംഗ്, ബാഹുബലി: ദ കണ്‍ക്ലൂഷന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ രാജമൗലിക്കൊപ്പം അനുഷ്‌ക പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അനുഷ്‌ക ഒരു കന്നട ചിത്രത്തിന്റെ ആദ്യ ഓഡീഷനില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ANUSHKA

അടുത്തിടെ നടിയുടെ കൗമാര പ്രായത്തിലുള്ള കുറെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ട്രഷീണല്‍ ആയ ഔട്ട്ഫിറ്റുകളില്‍ നടിയെ കാണാന്‍ സുന്ദരിയായിരുന്നു. ആ ചിത്രങ്ങളില്‍ പലതും നടിയുടെ ആദ്യ കാല ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളാണ്. എന്നാല്‍ തന്റെ ആദ്യ കന്നട ചിത്രത്തിന്റ ഓഡീഷനില്‍ നിന്നും നടിയെ റിജക്ട് ചെയ്തിരുന്നു. ആദ്യകാലത്ത് പല സിനിമകളുടെ ഓഡീഷനില്‍ നിന്നും നടി പുറത്താക്കപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2005ല്‍ നാഗാര്‍ജുന അക്കിനേനിക്കൊപ്പം സൂപ്പര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതാണ് അനുഷ്‌കയ്ക്ക് കരിയറില്‍ വഴിത്തിരിവായത്. നടിയുടെ ആദ്യത്തെ ചിത്രവും സൂപ്പര്‍ ആണ്. തുടര്‍ന്ന് എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമാര്‍കുടു എന്ന ചിത്രത്തില്‍ അഭിനയിച്ചു. രവിതേജക്കൊപ്പമാണ് അനുഷ്‌ക അഭിനയിച്ചത്.

ബാഹുബലിയില്‍ അഭിനയിക്കാന്‍ നടി അഞ്ച് കോടിയാണ് വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഹുബലിയില്‍ പ്രഭാസിനൊപ്പം അനുഷ്‌കയുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇരുവരും ഇതില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ANUSHKA

തനിക്ക് ഏത് പാതിരാത്രിക്കും വിളിക്കാന്‍ പറ്റുന്ന സുഹൃത്താണ് പ്രഭാസ് എന്ന് ഒരിക്കല്‍ അനുഷ്‌ക പറഞ്ഞിരുന്നു. തങ്ങള്‍ രണ്ട് പേരും വിവാഹിതരല്ലാത്തതിനാല്‍ തന്നെ ആ തരത്തില്‍ തനിക്ക് വിളിക്കാവുന്ന സുഹൃത്താണ് പ്രഭാസ് എന്നാണ് നടി അന്ന് പറഞ്ഞിരുന്നത്. അടുത്തിടെ ഇരുവരും വിവാഹിതരായെന്ന തരത്തില്‍ ഫോട്ടോകള്‍ പ്രചരിച്ചിരുന്നു. വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ആ ചിത്രങ്ങള്‍ ഫാന്‍സ് എ ഐ ടൂള്‍ വെച്ച് ഉണ്ടാക്കിയ ചിത്രങ്ങളാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

തമിഴില്‍ സൂര്യയ്‌ക്കൊപ്പം സിങ്കത്തിലും സിങ്കം 2വിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴില്‍ ദൈവ തിരുമകള്‍ സൈസ് സീറോ, യെന്നൈ അറിന്താള്‍, വാനം തുടങ്ങിയ ചിത്രങ്ങളിലും അനുഷ്‌ക അഭിനയിച്ചു. തെലുഗില്‍ രുദ്രമാദേവി എന്ന ചിത്രവും വലുതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി വലിയ രീതിയില്‍ ശരീരം തടിച്ചത് അക്കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ബോഡി പോസിറ്റിവിറ്റി അടക്കം പറയുന്ന ചിത്രമായിരുന്നു സൈസ് സീറോ.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X