twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ബാഹുബലിയുടെ വിജയം എന്നെവെച്ച് സിനിമ ചെയ്യുന്നവർക്കെല്ലാം ബാധ്യതയാണ്'; മനസ് തുറന്ന് പ്രഭാസ്

    |

    ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ നാഴികക്കല്ലിൽ ഒന്നെന്ന് വിശേഷിപ്പിക്കാവുന്ന സിനിമാ സീരിസ് ആയിരുന്നു എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി. 120 കോടി രൂപ മുടക്കി നിർമിച്ച ബ്രഹ്മാണ്ഡ ചിത്രമെന്നതും ലോകമെമ്പാടും ശ്രദ്ധയാകർഷിച്ച സിനിമ എന്നതും ബാഹുബലിയുടെ പ്രത്യേകതയാണ്. സിനിമയിലെ ഗ്രാഫിക്സ് എല്ലാവരെയും അമ്പരപ്പിച്ചു. ഒരു ഇന്ത്യൻ സിനിമയിൽ ഇത്രയും മനോഹരമായ ഗ്രാഫിക്സ് വന്നുവെന്നത് ഇന്ത്യക്കാർക്കും മറ്റുരാജ്യക്കാർക്കും അത്ഭുതമായിരുന്നു. 650 കോടി കലക്ഷൻ സിനിമ സ്വന്തമാക്കി.

    'സൂപ്പർതാരം സിനിമയെ രക്ഷിക്കുമെന്ന് സംവിധായകൻ കരുതി, കഥയും അവതരണവും പോര'; വിജയിയുടെ പിതാവ്'സൂപ്പർതാരം സിനിമയെ രക്ഷിക്കുമെന്ന് സംവിധായകൻ കരുതി, കഥയും അവതരണവും പോര'; വിജയിയുടെ പിതാവ്

    തെലുങ്ക് സിനിമാ ലോകത്ത് മാത്രം ശ്രദ്ധിക്കപ്പെട്ടിരുന്ന പ്രഭാസ് എന്ന നടനെ ലോകം അറിയുന്നതും ബാഹുബലിയുടെ റിലീസ് ശേഷമാണ്. പ്രഭാസിന്റെ പാൻ ഇന്ത്യൻ താരമായുള്ള വളർച്ചയ്ക്കും ബാഹുബലി വലിയ സഹായമായി. തെന്നിന്ത്യൻ സിനിമയിലെ നിരവധി ഇതിഹാസ താരങ്ങൾ ബാഹുബലിക്ക് വേണ്ടി ഒന്നിച്ചു. അനുഷ്ക ഷെട്ടിയായിരുന്നു ചിത്രത്തിൽ നായിക. ഒന്നാം ഭാ​ഗം പുറത്തിറങ്ങി രണ്ട് വർഷത്തോട് അടുക്കുമ്പോഴാണ് രണ്ടാം ഭാ​ഗം റിലീസ് ചെയ്തത്.

    'ഡെയ്സിയെ അപമാനിച്ചു, സ്ത്രീകളെ മോശമായി ഉപമിച്ചു'; ബ്ലസ്ലിക്ക് കെണി ഒരുക്കിയത് റോൺസണും നിമിഷയും!'ഡെയ്സിയെ അപമാനിച്ചു, സ്ത്രീകളെ മോശമായി ഉപമിച്ചു'; ബ്ലസ്ലിക്ക് കെണി ഒരുക്കിയത് റോൺസണും നിമിഷയും!

    സ്റ്റാർ വാല്യു കുത്തനെ ഉയർന്നു

    ബാഹുബലിയുടെ വിജയത്തിന് ശേഷം സ്റ്റാർ വാല്യു കുത്തനെ ഉയർന്ന പ്രഭാസ് രണ്ട് സിനിമകളാണ് ചെയ്തത്. രണ്ടും പാൻ ഇന്ത്യൻ ആയിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്. എന്നാൽ നിർ​ഭാ​ഗ്യമെന്ന് പറയട്ടെ വലിയ പരാജയമായിരുന്നു ആ രണ്ട് സിനിമകളും. ആദ്യം പുറത്തിറങ്ങിയ സാഹോയും രണ്ടാമത് ‌പുറത്തിറങ്ങിയ രാധേ ശ്യാമും വലിയ ബോക്സോഫീസിലടക്കം വലിയ പരാജയമായി. സിനിമകൾ തുടരെ തുടരെ പരാജയമാകുന്നതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടൻ പ്രഭാസ്. തന്റെ സിനിമൾ പരാജയപ്പെടുന്നതിന് പിന്നിൽ ബാഹഹുബലിക്കും പങ്കുണ്ടെന്നാണ് പ്രഭാസ് പറയുന്നത്.

    ബാഹുബലിക്ക് ശേഷം സമ്മർദ്ദമുണ്ട്

    വലിയ മുതൽ മുടക്കിൽ നിർമിച്ച രാധേ ശ്യാം കൂടി പരാജയപ്പെട്ടതോടെയാണ് പ്രഭാസ് വെളിപ്പെടുത്തൽ നടത്തിയത്. 'ഒരുപക്ഷേ കൊവിഡ് അല്ലെങ്കിൽ നമുക്ക് സ്ക്രിപ്റ്റിൽ എന്തെങ്കിലും തെറ്റുപറ്റുകയോ മറ്റെന്തെങ്കിലും വിട്ടുപോവുകയോ ചെയ്തിരിക്കാം. അല്ലെങ്കിൽ അത്തരം ജോണറിലുള്ള സിനിമകളിൽ ആളുകൾ എന്നെ കാണാൻ ആഗ്രഹിക്കുന്നില്ലായിരിക്കാം. അല്ലെങ്കിൽ പ്രേക്ഷകർ എന്നിൽ നിന്നും കുറച്ച് കൂടി പ്രതീക്ഷിച്ചിരിക്കാം. ബാഹുബലി വലിയ വിജയമായിരുന്നുവെന്നതിനാൽ ബാഹുബലി പോലെ മികച്ച പ്രതികരണം ലഭ്യമാക്കേണ്ട സാഹചര്യവും സമ്മർദ്ദവും എന്റെ സംവിധായകരിലും നിർമ്മാതാക്കളിലും വരുന്നുണ്ട്.'

    ബാഹുബലി ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്

    'ബാഹുബലി മറികടക്കാനോ ഏറ്റവും വലിയ സിനിമ ചെയ്യാനോ ഉള്ള തോന്നലൊന്നും എനിക്കില്ല. ബാഹുബലി ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ്. പക്ഷേ രാജ്യത്ത് കഴിയുന്നത്ര പ്രേക്ഷകരെ രസിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാനോ ബാഹുബലിയോ ഇല്ലാതെയും പ്രേക്ഷകരെ രസിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' പ്രഭാസ് പറഞ്ഞു. രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് പ്രഭാസും പൂജ ഹെഗ്‍ഡെയും ഒന്നിച്ച രാധേ ശ്യാം എത്തിയത്. രാധ കൃഷ്‍ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തി.

    വരാനിരിക്കുന്ന സിനിമകൾ

    ഹസ്‍തരേഖ വിദഗ്‍ധനായ വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. പ്രേരണ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പൂജ ഹെഗ്‍ഡെ എത്തിയത്. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് പ്രഭാസ് നായകനാകുന്ന സലാർ. ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ നായിക. സലാർ എന്ന ടൈറ്റിൽ കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പ്രഭാസ് അഭിനയിക്കുന്നത്.

    Read more about: prabhas
    English summary
    'Bahubali series success making pressure to all those who make films with me' says actor prabhas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X