സ്പിരിറ്റുമായി പ്രഭാസ്; 25-ാം ചിത്രത്തിന്റെ പേര് പുറത്ത്, വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമെന്ന് അഭ്യൂഹം
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രഭാസ്. ടോളിവുഡിലാണ് താരം സജീവമെങ്കിലും തെന്നിന്ത്യയിൽ ഉടനീളം നടന് ആരാധകരുണ്ട് . മലയാളത്തിലും പ്രഭാസിന് ആരാധകരുണ്ട്. നടന്റ മിക്ക ചിത്രങ്ങളും മലയാളത്തിൽ മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. ഭാഷ വ്യത്യാസമില്ലാതെ സിനിമകളേയും താരങ്ങളേയും ഇരുകൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ.

പ്രഭാസ് നായകനായി എത്തുന്ന 25ാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. സ്പിരിറ്റ് എന്നാണ് പേര്. തിരക്കഥാകൃത്തും സംവിധായകനുമായ സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സ്പിരിറ്റിനുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് സന്ദീപ് റെഡ്ഡി. അര്‍ജ്ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങും ഒരുക്കിയത് സന്ദീപ് റെഡ്ഡിയായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. ചിത്രത്തിനായി റേക്കോഡ് രൂപയാണ് നടൻ പ്രതഫലമായി വാങ്ങിയിരിക്കുന്നതെന്നാണ് സൂചന. നടൻ തന്നെയാണ് പേര് പുറചത്ത് വിട്ടിരിക്കുന്നത്.
ടി-സീരിസ് ഫിലിംസ്, ഭദ്രകാളി പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഭൂഷന്‍ കുമാറാണ് പ്രഭാസിന്റെ 25-ാം ചിത്രം നിര്‍മ്മിക്കുന്നത്. മറ്റു ചിത്രങ്ങള്‍ പോലെ ബഹുഭാഷ ചിത്രമായിട്ടാണ് സ്പിരിറ്റും അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിലെ സഹതാരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.പ്രഭാസ് ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രമാകും സ്പിരിറ്റിലേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ടൈറ്റില്‍ പ്രഖ്യാപിച്ചതോടെ പ്രഭാസിന്റെ ആരാധകരും ഏറെ ആവേശത്തിലാണ്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ് നടൻ ലോകസിനിമാലോകത്ത് ചർച്ചയാവുന്നത്. രണ്ട് ഭാഗങ്ങളായിട്ടായിരുന്നു ബഹുബലി പുറത്ത് ഇറങ്ങിയത്. രണ്ടും സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിന് ശേഷം നിരവധി പുരസ്കാരങ്ങൾ നടനെ തേടി എത്തിയിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ മറ്റൊരു ചിത്രമാണ് 'ആദിപുരുഷ്'. രാമയണ കഥ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ രാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോണാണ് ചിത്രത്തില്‍ നായിക. സെയ്ഫ് അലിഖാനാണ് ചിത്രത്തില്‍ രാവണനായി എത്തുന്നത്.ഓം റൗട്ടാണ് ആദിപുരുഷെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് പളനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരേ സമയം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം ആഗസറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടള്ളത്.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും പ്രഭാസ് നായകനായി അഭിനയിക്കുന്നുണ്ട്. നാഗ് ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാധ്യേആണ് പുറത്ത് ഇറങ്ങാനുള്ള നടന്റെ മറ്റൊരു ചിത്രം. പൂജ ഹെജ്‌ഡെയാണ് ചിത്രത്തിലെ നായിക. ജില്‍ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ രാധാ കൃഷ്ണ കുമാര്‍ ആണ് രാധെ ശ്യാം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്‌ഡെയെയും പ്രഭാസിനെയും കൂടാതെ സച്ചിന്‍ കേദേഖര്‍, പ്രിയദര്‍ശിനി പുലികൊണ്ട, ഭാഗ്യശ്രീ, മുരളി ശര്‍മ, കുനാല്‍ റോയി കപൂര്‍, റിദ്ദി കുമാര്‍, ശാഷ ചെട്രി, സത്യന്‍ എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. 2022, ജനുവരി 14 ന് തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.


Click it and Unblock the Notifications











