ലക്ഷങ്ങൾ ചെലവാക്കി വി​ഗുകൾ, ഇടയ്ക്ക് ഹെയർ ട്രാൻസ്പ്ലാന്റും; ഒടുവിൽ തുറന്ന് പറഞ്ഞ് ബാലയ്യ

സൂപ്പർസ്റ്റാറുകളെ ദൈവതുല്യരായി കാണുന്നവരാണ് തെലുങ്ക് സിനിമാ പ്രേക്ഷകർ. വലിയ തോതിൽ ആഘോഷിക്കപ്പെടുന്ന ടോളിവുഡ് താരങ്ങളിൽ മുൻപന്തിയിലാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. സിനിമാ ലോകത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ബാലയ്യ ഇന്നും ടോളിവുഡിലെ ജനപ്രിയ താരമാണ്. ടോളിവുഡ് പ്രേക്ഷകരല്ലാത്തവർക്ക് എന്തുകൊണ്ടാണ് ബാലയ്യക്ക് ഇത്രയും ഹൈപ്പ് എന്ന് തോന്നിയേക്കാം. സോഷ്യൽ മീഡിയയിൽ നിരവധി ഹേറ്റേഴ്സും നടനുണ്ട്.

ബാലയ്യയുടെ സിനിമകളിലെ അതിനാടകീയത നിറഞ്ഞ ആക്ഷൻ രം​ഗങ്ങളാണ് ഇതിന് പ്രധാന കാരണം. ഒപ്പം പൊതുവേദികളിലെ നടന്റെ പ്രവൃത്തികളും വിമർശിക്കപ്പെട്ടു. ആരാധകരോട് ദേഷ്യപ്പെട്ടത്, എർആർ റഹ്മാൻ ആരാണെന്ന് അറിയില്ലെന്ന് പറഞ്ഞത്, അങ്കിൾ എന്ന് വിളിച്ചതിന് ദേഷ്യപ്പെട്ട സംഭവം തുടങ്ങിയ വിഷയങ്ങൾ ഇതിന് ഉദാഹരണമാണ്. എന്നാൽ ബാലയ്യയുടെ ആരാധകർ ഇത്തരം വിമർശനങ്ങളൊന്നും കാര്യമാക്കാറില്ല. ന‌ടന്റെ മിക്ക സിനിമകളും തിയറ്ററിൽ ആഘോഷമായി മാറാറാണ് പതിവ്.

Balayya

തന്റെ വി​ഗിനെക്കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് ബാലയ്യ ഇപ്പോൾ. താൻ വി​ഗ് ധരിക്കുന്നുണ്ടെന്നും അത് തുറന്ന് പറയാൻ പേടിക്കേണ്ടതില്ലെന്നും ബാലയ്യ വ്യക്തമാക്കി. തന്റെ പുതിയ ചിത്രം ഭ​ഗവന്ത് കേസരിയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. നേരത്തെയും ബാലയ്യയുടെ വി​ഗ് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. പല സിനിമകളിലും പല തരത്തിലുള്ള വി​ഗുകളാണ് ബാലയ്യ ധരിക്കാറ്.

അഖണ്ഡ എന്ന സിനിമയ്ക്ക് വേണ്ടി ബാലയ്യ ധരിച്ച വി​ഗുകൾക്ക് 50 ലക്ഷം രൂപ ചെലവായെന്നാണ് മുമ്പൊരിക്കൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. മൂന്ന് വി​ഗുകളാണ് സിനിമയിൽ നടൻ ഉപയോ​ഗിച്ചത്. ഇതിന് പുറമെ ഹെയർ സ്റ്റെെലിസ്റ്റിന് നൽകിയ പ്രതിഫലം കൂടി ഉൾപ്പെ‌ടുത്തിയാണ് 50 ലക്ഷം രൂപ ചെലവ് വന്നത്. ബാലയ്യയുടെ കരിയറിലെ വമ്പൻ ഹിറ്റായിരുന്നു അഖണ്ഡ.

Balayya

2017 ൽ വി​ഗുകൾ ഒഴിവാക്കി ബാലയ്യ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാനൊരുങ്ങുന്നെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രാഷ്ട്രീയത്തിൽ സജീവമായ സമയമായിരുന്നു അത്. മണിക്കൂറുകളോളം പ്രചാരണത്തിനും മറ്റും ജനങ്ങൾക്കിടയിൽ നിൽക്കേണ്ടതിനാൽ വി​ഗ് ബുദ്ധിമുട്ടാകും. ഇതിനാലാണ് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ നടൻ അന്ന് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തോ എന്ന് വ്യക്തമല്ല.

ഒക്ടോബർ 19 നാണ് നടന്റെ പുതിയ ചിത്രം ഭ​ഗവന്ത് കേസരി റിലീസ് ചെയ്യുന്നത്. സിനിമയിൽ നടന്റെ മകളുടെ വേഷം ചെയ്യുന്നത് യുവ നടി ശ്രീലീലയാണ്. നടിയെക്കുറിച്ച് കഴിഞ്ഞ ദിവസം ബാലയ്യ പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. അടുത്ത സിനിമയിൽ ശ്രീലീലയെ തന്റെ നായികയാക്കണമെന്നാണ് ബാലയ്യ പറഞ്ഞത്. ശ്രീലീലയെ നായികയാക്കാൻ എനിക്ക് ആ​ഗ്രഹമുണ്ട്. എന്റെ ഭാര്യയോടും മകൻ മോക്ഷാ​ഗ്നയോടും ഇക്കാര്യം പറഞ്ഞു. ഇത് കേട്ട് മകൻ തന്നോട് ദേഷ്യപ്പെട്ടു.

ശ്രീലീലയുടെ നായകനായി അവൻ അഭിനയിക്കുമെന്ന് പറഞ്ഞെന്ന് ബാലയ്യ വ്യക്തമാക്കി. ബാലയ്യയുടെ തമാശ കേട്ട് വേദിയിലുള്ളവർ ചിരിച്ചെങ്കിലും സോഷ്യൽ മീഡിയയിൽ വിമർശനം വന്നു. ബാലയ്യ പരിസരബോധമില്ലാതെ സംസാരിക്കുന്നു എന്നാണ് ഉയർന്ന് വന്ന വിമർശനങ്ങൾ.

വിമർശനങ്ങൾ വരാറുണ്ടെങ്കിലും ബാലയ്യക്ക് തെലുങ്ക് സിനിമാ ലോകത്തും രാഷ്ട്രീയത്തിലുമുള്ള സ്വാധീനം ചെറുതല്ല.
മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർ സ്റ്റാറുമായിരുന്നു എൻടി രാമറാവുവിന്റെ മകനാണ് ബാലയ്യ.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X