റൊമാൻസ് ആസ്വദിക്കാനായില്ല; എന്റെ ശ്രദ്ധ അതിൽ അല്ലായിരുന്നു; ചിരഞ്ജീവിക്കൊപ്പമുള്ള അനുഭവത്തെക്കുറിച്ച് നടി

എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വന്ന നായിക ന‌ടിമാരിൽ വൻ ജനപ്രീതി നേടാൻ കഴിഞ്ഞവരിൽ ഒരാളാണ് ഭാനുപ്രിയ. ശിൽപ്പം പോലെയുള്ള ആകാര വടിവും അഭിനയ മികവും നൃത്തത്തിലെ മാസ്മരികതയും ഭാനുപ്രിയയെ ഉയരങ്ങളിലെത്തിച്ചു. ഭാനുപ്രിയയുടെ സൗന്ദര്യത്തിന് അന്നും ഇന്നും ആരാധകരുണ്ട്. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ ഭാനുപ്രിയ അഭിനയിച്ചിട്ടുള്ളൂ. അഴകിയ രാവണൻ, രാജശിൽപ്പി, കുലം, കാെച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകളിൽ ഭാനുപ്രിയ ചെയ്ത വേഷം ഇന്നും പ്രേക്ഷകരു‌ടെ മനസിലുണ്ട്.

വശ്യമായ നൃത്തച്ചുവടുകളാണ് ഭാനുപ്രിയയെ മറ്റ് നടിമാരിൽ നിന്നും വ്യത്യസ്തയാക്കിയത്. ഏറെക്കാലമായി സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. തനിക്ക് ഓർമ്മക്കുറവുണ്ടെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുകയുമുണ്ടായി. കുറച്ച് കാലമായി തനിക്ക് ഓർമ്മക്കുറവുണ്ട്. തീരെ സുഖമില്ലാത്തത് പോലെ. പഠിച്ച കാര്യങ്ങൾ മറന്ന് പോയി. നൃത്തത്തോട് താൽപര്യം കുറഞ്ഞു. വീട്ടിൽ നിന്നും താൻ നൃത്തം പരിശീലിക്കാറില്ലെന്നും ഭാനുപ്രിയ തുറന്ന് പറഞ്ഞു.

Bhanupriya

കരിയറിലെ തന്റെ സുവർണ കാലത്തെക്കുറിച്ച് ഭാനുപ്രിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തെലുങ്ക് സിനിമകളിൽ തിരക്കേറിയ കാസത്തെക്കുറിച്ച് സംസാരിച്ച ഭാനുപ്രിയ സൂപ്പർതാരം ചിരഞ്ജീവിക്കൊപ്പമുള്ള അനുഭവങ്ങളും പങ്കുവെച്ചു. ചിരഞ്ജീവിക്കൊപ്പം പത്തിലേറെ സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാ​ഗവും ഹിറ്റ് സിനിമകളായിരുന്നു. തനിക്കൊപ്പം അഭിനയിച്ചവരിൽ ‍ഡാൻസിന്റെ കാര്യത്തിൽ ചിരഞ്ജീവിക്ക് ഇഷ്ടപ്പെട്ട നായികമാർ രാധയും രാധികയും ഭാനുപ്രിയയുമായിരുന്നു.

അതസമയം ചിരഞ്ജീവിക്കൊപ്പം ഡാൻസ് ചെയ്യുമ്പോൾ താൻ ആസ്വദിക്കുകയല്ലായിരുന്നെന്ന് ഭാനുപ്രിയ പറയുന്നു. ചിരഞ്ജീവിക്കൊപ്പം താൻ മത്സരിക്കുകയായിരുന്നെന്ന് ഭാനുപ്രിയ വ്യക്തമാക്കി. മത്സരബുദ്ധിയോടെയാണ് താൻ ഡാൻസ് ചെയ്തത്. തന്റെ ഓരോ ചുവടുകളും കണ്ണിന്റെ ചലനവും അദ്ദേഹം നിരീക്ഷിച്ചു. ഈ മത്സരം കാരണം ​ഗാനരം​ഗങ്ങളിലെ റൊമാൻസ് തനിക്ക് ആസ്വദിക്കാൻ പറ്റിയില്ലെന്ന് ഭാനുപ്രിയ തമാശയോടെ പറഞ്ഞു.

Bhanupriya  Chiranjeevi

തന്റെ ശ്രദ്ധ മുഴുവൻ ഡാൻസ് ചെയ്യുന്നതിലായിരുന്നു. നൃത്തച്ചുവടിൽ ചെറിയൊരു തെറ്റ് വന്നാൽ പോലും മാസ്റ്റർ വടിയെടുത്ത് എറിയുമായിരുന്നെന്ന് ഭാനുപ്രിയ ഓർത്തു. ചിരഞ്ജീവി വളരെ മികച്ച ഡാൻസർ ആണെന്നും ഭാനുപ്രിയ അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ മറി കടക്കുക എളുപ്പമല്ല. അദ്ദേഹത്തോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ വളരെ ഊർജ്വസ്വലയാകും.

ചിരഞ്ജീവിക്കൊപ്പമുള്ള അനുഭവങ്ങൾ നല്ല ഓർമകളാണെന്നും ഭാനുപ്രിയ വ്യക്തമാക്കി. ഒരു തെലുങ്ക് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മുമ്പൊരിക്കൽ ഭാനുപ്രിയ ഇതേക്കുറിച്ച് സംസാരിച്ചത്. ഭാനുപ്രിയ അഭിനയ രം​ഗത്ത് സജീവമല്ലെങ്കിലും 68 കാരനായ ചിരഞ്ജീവി ഇന്നും കരിയറിൽ സജീവമാണ്.

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X