മൂന്നാമത് കുട്ടിയുണ്ടാവാന്‍ ഭര്‍ത്താവ് സമ്മതിക്കുന്നില്ല! പെണ്‍കുഞ്ഞിനെ വേണമെന്ന ആഗ്രഹം വെളിപ്പെടുത്തി അനസൂയ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്ന താരമാണ് നടിയും അവതാരകയുമായ അനസൂയ ഭരദ്വാജ്. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായിട്ടാണ് അനസൂയ പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുള്ളത്. ഇതിന്റെ പേരില്‍ പലപ്പോഴും നടി വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്.

കരിയറിനൊപ്പം കുടുംബത്തെ കൂടി ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുകയാണ് അനസൂയ ഇപ്പോഴും. അതേ സമയം മൂന്നാമത് ഒരു കുഞ്ഞിനെ കൂടി വേണമെന്ന ആഗ്രഹം തനിക്കുണ്ടെന്നാണ് നടി പറയുന്നത്. നാല്‍പതാമത്തെ വയസില്‍ അങ്ങനൊരു ആഗ്രഹം ഉണ്ടായതിന്റെ കാരണത്തെ പറ്റിയും അത് നടക്കാത്തതിന് കാരണം ഭര്‍ത്താവ് ആണെന്നുമാണ് അനസൂയ പറയുന്നത്.

anasuya-bardwaj

പുഷ്പ 2 എന്ന ചിത്രത്തില്‍ ദ്രാക്ഷിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അനസൂയ തിയേറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിന് തൊട്ട്മുന്‍പ് 'രംഗസ്ഥലം' എന്ന ചിത്രത്തിലെ രംഗമാതയുടെ വേഷം ചെയ്തും നടി ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ സിനിമകളില്‍ സജീവമായി നില്‍ക്കുന്നതിനിടെ പുതിയ സിനിമാ വിശേഷങ്ങളുമായി ഒരു തെലുങ്ക് ടെലിവിഷന്‍ ഷോ യില്‍ സംസാരിക്കുയായിരുന്നു അനസൂയ.

14 വര്‍ഷം മുന്‍പാണ് അനസൂയ വിവാഹിതയാവുന്നത്. സൂസങ്ക് ഭരദ്വാജാണ് നടിയുടെ ഭര്‍ത്താവ്. ദമ്പതിമാര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. എന്നാല്‍ മൂന്നാമതൊരു കുഞ്ഞ് കൂടി വേണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ എന്റെ ഭര്‍ത്താവ് ഇതിന് സഹകരിക്കുന്നില്ലെന്നുമാണ് അഭിമുഖത്തില്‍ അനസൂയ പറഞ്ഞത്.

anasuya-bardwaj

നാല്‍പതാമത്തെ വയസ്സില്‍ വീണ്ടും അമ്മയാകാന്‍ ആഗ്രഹിക്കുന്നതിന് ഒരു കാരണമുണ്ടെന്നും നടി പറഞ്ഞിരുന്നു. 'ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്ന് ഞാന്‍ വീട്ടില്‍ പറയാറുണ്ട്. പക്ഷേ എന്റെ ഭര്‍ത്താവ് സഹകരിക്കുന്നില്ല. ഒരു പെണ്‍കുഞ്ഞില്ലാത്ത ജീവിതം പാഴാണ്. വീട്ടില്‍ ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമുണ്ട്. ഒരു പെണ്‍കുഞ്ഞ് ഉണ്ടെങ്കില്‍, അത് സന്തുലിതമാകും. വീട് വൃത്തിയായിരിക്കണമെങ്കില്‍ പെണ്‍കുട്ടികള്‍ ഉണ്ടായിരിക്കണമെന്നും,' അനുസൂയ പറയുന്നു.

മൂന്നാമത്തെ കുട്ടിയ്ക്ക് ജന്മം കൊടുക്കാന്‍ ഭര്‍ത്താവ് സമ്മതിക്കാത്തതിന്റെ കാരണമെന്താണെന്നും അനസൂയ സൂചിപ്പിച്ചു. 'വീണ്ടുമൊരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ നീ ജോലിക്ക് പോകുമോ എന്നാണ് ഭര്‍ത്താവ് ചോദിച്ചത്. അങ്ങനെ പോയാല്‍ ആരാണ് കുഞ്ഞിനെ പരിപാലിക്കുകയെന്ന് ഭര്‍ത്താവ് ചോദിച്ചുവെന്നും നടി പറഞ്ഞു.

തെലുങ്കില്‍ സജീവമായ അനസൂയ മലയാളികള്‍ക്കും സുപരിചിതയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ഭീഷ്മപര്‍വ്വം എന്ന സിനിമയിലൂടെയാണ് അനസൂയ മലയാളത്തില്‍ അഭിനയിക്കുന്നത്. ആലീസ് എന്ന നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X