വിന്റേജ് പ്രൗഢിയുമായി 12 ലക്ഷത്തിന്റെ വാച്ച് ധരിച്ച് കീർത്തി സുരേഷ്..., നടി ധരിച്ചിരിക്കുന്നത് റോളക്സ് വാച്ചോ?
മലയാളികൾക്ക് കുട്ടിക്കാലം മുതൽ പരിചിതമായ മുഖമാണ് നടി കീർത്തി സുരേഷിന്റേത്. കുബേരൻ അടക്കമുള്ള സിനിമകളിൽ ബാലതാരമായി അഭിനയിച്ച കീർത്തി പിന്നീട് കുറച്ച് വർഷത്തേക്ക് മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷമായി. ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെ 2013ൽ നായികയായി വീണ്ടും സിനിമയിലേക്ക് രണ്ടാം വരവ് നടത്തി. ഇപ്രാവശ്യം കീർത്തിക്ക് ഭാഗ്യം തെളിഞ്ഞു.
തമിഴിൽ നിന്നും തെലുങ്കിൽ നിന്നും നിരവധി അവസരങ്ങൾ ലഭിച്ചതോടെ മുൻനിര നായികയായി താരം മാറി. ശിവകാർത്തികേയൻ നായകനായ രജനി മുരുകൻ ചിത്രത്തിന് ശേഷം തുടരെ തുടരെ കീർത്തിക്ക് സിനിമകൾ ലഭിച്ചു. തെലുങ്കിൽ മഹാനടിയിൽ അഭിനയിച്ചതിലൂടെ ദേശീയ തലത്തിലും അംഗീകാരങ്ങൾ ലഭിച്ചു. ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്.

ഇപ്പോഴിതാ കീർത്തി സുരേഷ് കയ്യിൽ ധരിച്ചൊരു വാച്ചാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. രണ്ട് ദിവസം മുമ്പ് ജവാൻ റിലീസിന് മുന്നോടിയായി കീർത്തി സുരേഷ് ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലിയേയും ഭാര്യ പ്രിയയേയും കാണാനും ആശംസകൾ നേരാനും എത്തിയിരുന്നു. താരദമ്പതികളെ കാണാൻ താരം കയ്യിൽ ധരിച്ചിരുന്നത് റോളക്സ് വാച്ചായിരുന്നു.
വിന്റേജ് പ്രൗഢി പ്രകടമാക്കുന്ന റോളക്സ് വാച്ചിന് എപ്പോഴും നല്ല ഡിമാൻഡാണ്. 11 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് റോളക്സ് വാച്ചിന്റെ വില. കീർത്തി സുരേഷ് ധരിച്ചിരുന്ന വാച്ച് 1953 ഡിസൈനാണെന്നും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റോളക്‌സ് വാച്ചുകളിൽ ഒന്നാണിതെന്നുമാണ് റിപ്പോർട്ട്.
നടി ധരിച്ച വാച്ചിന് പന്ത്രണ്ട് അര ലക്ഷം രൂപ വിലയുണ്ടെന്നും റിപ്പോർട്ടുണ്ട്. അടുത്തിടെ തിരുവോണ ദിനത്തിൽ കേരള സാരിയിലുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോഴും കീർത്തി മിനിമൽ ആഭരണങ്ങൾ ധരിച്ചിരുന്നത് ഇതേ റോളക്സ് വാച്ചായിരുന്നു. ആ ഫോട്ടോകൾ പുറത്ത് വന്നപ്പോൾ മുതൽ കീർത്തിയുടെ വാച്ചിന് പിന്നാലെയാണ് ആരാധകർ.
കീര്‍ത്തി സുരേഷ് വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ചിരഞ്‍ജീവി നായകനായി വേഷമിട്ട ഭോലാ ശങ്കര്‍ ആയിരുന്നു. ചിരഞ്‍ജീവിയാണ് ഭോലാ ശങ്കറില്‍ നായക കഥാപാത്രമായിട്ട് എത്തിയത്. കീര്‍ത്തി സുരേഷ് ചിരഞ്‍ജീവിയുടെ സഹോദരി കഥാപാത്രമായിരുന്നു ഭോലാ ശങ്കറില്‍ ചെയ്തത്.

വേതാളം എന്ന അജിത്ത് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായിരുന്നു ഭോലാ ശങ്കർ. പക്ഷെ സിനിമ വലിയ പരാജയമായിരുന്നു. ചിരഞ്‍ജീവി നായകനായി വേഷമിട്ട് എത്തിയ ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തമന്നയായിരുന്നു ഭോലാ ശങ്കറിലെ നായിക.
റിലീസിന് മുമ്പ് പ്രേക്ഷക പിന്തുണയുണ്ടായെങ്കിലും 47.50 കോടിയാണ് ഭോലാ ശങ്കറിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. പരാജയം നേരിട്ടതിനാല്‍ സിനിമയുടെ പ്രതിഫലം ചിരഞ്ജീവി കുറച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എത്രയാണ് ചിരഞ്‍ജീവി ചിത്രത്തിനായി പ്രതിഫലം വാങ്ങിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അടുത്തിടെയായി കീർത്തി സുരേഷിന്റെ പ്രതിഫലം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. തമിഴില്‍ താരത്തിന്റെ മാമന്നന്‍ 50 കോടിയിലേറെ കലക്ഷന്‍ നേടിയപ്പോള്‍ തെലുങ്ക് ചിത്രമായ ദസറയും നിര്‍മ്മാതാവിന് ലാഭമുണ്ടാക്കി കൊടുത്തിരുന്നു.
ഇതോടെയാണ് കീര്‍ത്തിയുടെ താരമൂല്യം ഉയര്‍ന്നത്. സാധാരണ ഒരു സിനിമയ്ക്കായി രണ്ട് കോടി രൂപയാണ് കീര്‍ത്തി സുരേഷ് വാങ്ങാറുള്ളത്. എന്നാല്‍ ഇപ്പോള്‍ നടി പ്രതിഫലം ഇരട്ടിപ്പിച്ചതായി തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മലയാളം ഒഴികെ കീർത്തി ചെയ്തിട്ടുള്ള അന്യ ഭാഷ സിനിമകളെല്ലാം വലിയ കാൻവാസിൽ നിർമിച്ചവയാണ്.


Click it and Unblock the Notifications