വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് നല്ല കാലം; നാഗാര്‍ജുനയുടെ സ്ഥാനത്ത് ഇനി നടി

ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ബിഗ് ബോസ് ആദ്യം ആരംഭിക്കുന്നത്. വന്‍ വിജയമായതോടെ മറ്റുള്ള ഭാഷകളിലും തുടങ്ങുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ അവതാരകരായി എത്തുന്ന ഷോ എല്ലാ ഭാഷകളിലും സൂപ്പര്‍ ഹിറ്റാണ്.

samantha

കേരളത്തില്‍ ബിഗ് ബോസ് ഷോയ്ക്ക് നിരവധി ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ ബിഗ് ബോലിനെ നെഞ്ചിലേറ്റുന്നുണ്ട്. എല്ലാ ഭാഷകളിലും സൂപ്പര്‍ താരങ്ങളാണ് പരിപാടി അവതരിപ്പിക്കുന്നത്. ഇപ്പോഴിത തെലുങ്ക് ബിഗ് ബോസിനെ ചുറ്റിപ്പറ്റിയുള്ള ഒരു വാര്‍ത്തയാണ് പ്രചരിക്കുന്നത്. നടന്‍ നാഗാര്‍ജുന ഷോയില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറി എന്നാണ്. നടന് പകരം സാമന്ത ഷോ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

ടോളിവുഡ് മാധ്യമങ്ങളാണ് ഇതുസംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ബിഗ് ബോസ് ടീമോ താരങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രചരിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ...'സിനിമ തിരക്കുകളെ തുടര്‍ന്നാണ് നടന്‍ ബിഗ് ബോസ് സീസണ്‍ 6 ല്‍ നിന്ന് പിന്‍മാറിയത്. ഇതിനെ തുടര്‍ന്നാണ് ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ സാമന്തയെ സമീപിച്ചത്. എന്നാല്‍ നടി കൃത്യമായി മറുപടി പറഞ്ഞിട്ടില്ല' എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിരവധി സിനിമകള്‍ സാമന്തയുടേതായും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ ബഹുഭാഷകളിലായി ചിത്രങ്ങള്‍ കമിറ്റ് ചെയ്തിട്ടുമുണ്ട്.

ഇതിന് മുന്‍പും ബിഗ് ബോസിന്റെ അവതാരകയായി സാമന്ത എത്തിയിരുന്നു. നാഗാർജുനയുടെ അഭാവത്തില്‍ സീസണ്‍ 4 കുറച്ച് ഭാഗം അവതരിപ്പിച്ചത് സാമന്തയായിരുന്നു. മികച്ച സ്വീകാര്യത ലഭിച്ചിരുന്നു . അന്ന് നാഗചൈതന്യയുമായിട്ടുളള വിവാഹമോചനം കഴിഞ്ഞിട്ടില്ലായിരുന്നു. നാഗാര്‍ജുന തന്നെയാണ് മരുമകളായിരുന്ന സാമന്തയെ ആ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ചത്. നടന്‍ ഷൂട്ടിംഗ് കഴിഞ്ഞ് തരികെ എത്തുന്നത് വരെ സാം ആണ് ഷോ അവതരിപ്പിച്ചത്.

സെലിബ്രിറ്റികളാണ് സാധാരണ ബിഗ് ബോസ് തെലുങ്ക് ഷോയില്‍ എത്തുന്നത്. എന്നാല്‍ പുതിയ സീസണില്‍ സാധാരണക്കാരെ പങ്കെടുക്കുപ്പിക്കാനാണ് തീരുമാനം. ഉടന്‍ തന്നെ ഷോയെ കുറിച്ചുളള കൂടുതല്‍ വിവരം പുറത്ത് വിടും. മലയാളത്തില്‍ സീസണ്‍ 4 ആണ് നടക്കുന്നത്. ഏകദേശം അവസാനഘട്ടത്തല്‍ എത്തിയിരിക്കുകയാണ് ഷോ. ബിഗ് ബോ്‌സ് മലയാളം അവസാനിച്ചല്‍ ഉടനെ തെലുങ്ക് സീസണ്‍ തുടങ്ങുമെന്നാണ് സൂചന. ഹിന്ദി ബിഗ് ബോസും പുതിയ സീസണുവേണ്ടി തയ്യാറെടുക്കുകയാണ്.

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം കരിയറില്‍ സജീവമായിരിക്കുകയാണ് സാമന്ത. പരസ്പരം ബഹുമാനിച്ചു കൊണ്ടായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയത്.

'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു'; എന്നായിരുന്നു താരങ്ങളുടെ കുറിപ്പ്.

വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാതുവാക്കുള രെണ്ട് കാതല്‍ ആണ് സാമന്തയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയ് സേതുപതിയും നയന്‍താരയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന ഖുഷിയാണ് ഇനി പുറത്ത് വരാനുള്ള നടിയുടെ പുതിയ ചിത്രം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X