For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞുണ്ടാകില്ലെന്ന് പറഞ്ഞ് അയാൾ അപമാനിച്ചു, ചികിത്സയ്ക്ക് തയ്യാറായിരുന്നു, പൊട്ടിക്കരഞ്ഞ് നടി പ്രിയങ്ക

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആണ് ബിഗ് ബോസ് ഷോ ആദ്യമായി ആരംഭിക്കുന്നത്. ഇത് വലിയ വിജയമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടാനും ബിഗ് ബോസ് ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഹിന്ദിയിൽ വലിയ വിജയം നേടിയതിനെ തുടർന്ന് തെന്നിന്ത്യൻ ഭാഷകളിലും ഷോ ആരംഭിക്കുകയായിരുന്നു. സൂപ്പർ താരങ്ങൾ അവതാരകരായി എത്തുന്ന ഷോയിൽ താരങ്ങളാണ് മത്സരാർഥികളായി എത്തുന്നത്. ഇത് ബിഗ് ബോസ് ഷോയുടെ ഒരു പ്രത്യേകത ആയിരുന്നു. താരങ്ങളുട ക്യാമറയുടെ പിന്നിലുള്ള ജീവിതം കാണാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. ഇത് ഷോയുടെ കാഴ്ചക്കാരെ വർധിപ്പിക്കുന്നുണ്ട്.

  സ്റ്റൈലൻ ലുക്കിൽ അനു മോൾ, സാരി ചിത്രം വൈറലാവുന്നു, കാണൂ

  ഡെന്നീസിന് ഇഷ്ടപ്പെട്ടില്ല, ന്യൂഡൽഹിയുടെ തിരക്കഥ കീറി കടലിൽ എറിഞ്ഞു, എന്നിട്ട് ഷൂട്ടിങ്ങിന് പോയി

  കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം വീണ്ടും ബിഗ് ബോസ് ആരംഭിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൽമാൻഖാൻ അവതാരകനായി എത്തുന്ന ബിഗ് ബോസ് 15 ആരംഭിച്ചിട്ടുണ്ട്. അതുപോലെ തമിഴ്, തെലുങ്ക് സീസണുകളും ആരംഭിച്ചിട്ടുണ്ട്. നടൻ കമൽഹാസനാണ് ബിഗ് ബോസ് തമിഴ് സീസൺ അവതരിപ്പിക്കുന്നത്. തെലുങ്കിൽ നാഗാർജുനായാണ് അവതാരകനായി എത്തുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി ഷോ മുന്നോട്ട് പോവുകയാണ്. ഭാഷാവ്യത്യാസമില്ലാതെയാണ് ബിഗ് ബോസ് ഷോയെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. മലയാളത്തിൽ മൂന്ന് സീസണുകൾ കഴിഞ്ഞിട്ടുണ്ട്.

  നേരം പോക്കിന് പ്രണയിച്ചു, വീട്ടുകാർ പിടിച്ച് കെട്ടിച്ചു, ആ പ്രണയത്തെ കുറിച്ച് നടിയുടെ പിതാവ്

  നാഗാർജുന അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയിലെ ഒരു മത്സരാർഥിയാണ് നടിയും ട്രാൻസ്ജെൻഡറുമായ പ്രിയങ്ക. താരത്തിന്റെ ചില തുറന്ന് പറച്ചിൽ വലിയ ചർച്ചയായിട്ടുണ്ട്. ഷോയുടെ ഭാഗമായി നടി തന്റെ ആദ്യത്തെ പ്രണയത്തിനെ കുറിച്ചും അത് ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു. രവി എന്ന വ്യക്തിയുമായിട്ടായിരുന്നു നടിയുടെ ആദ്യ പ്രണയം. ഏകദേശം 6 വർഷത്തോളം ഈ ബന്ധം നീണ്ടു നിന്നിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധം വേർപിരിയുകയായിരുന്നു. തനിക്ക് കുഞ്ഞിനെ കൊടുക്കാൻ സാധിക്കാത്തത് കൊണ്ടായിരുന്നു അയാൾ തന്നെ ഉപേക്ഷിച്ചതെന്നും പ്രിയങ്ക പറയുന്നു. ബ്രേക്കപ്പിനെ കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ...

  ''തങ്ങൾ തമ്മിൽ ആറുവർഷത്തെ ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഏറ്റവും ഒടുവിലത്തെ തന്റെ സർജറി കഴിഞ്ഞപ്പോൾ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പുള്ളിയോട് സംസാരിച്ചിരുന്നു. ആദ്യം അയാൾ സമ്മതിച്ചതാണ്. എന്നാൽ പിന്നീട് അവന്റെ അച്ഛന്റെയും അമ്മയുടെയും വാക്ക് കേട്ട് അയാൾക്ക് ബന്ധത്തിൽ നിന്ന് പിൻമാറുകയായിരുന്നു. തന്റെ മാതാപിതാക്കൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുവെന്നും . അതുകൊണ്ടുതന്നെ നിന്നെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും അയാൾ തന്നോട് പറഞ്ഞതായി പ്രിയങ്ക ഷോയിൽ പറഞ്ഞു. മാത്രമല്ല ഒരു കുഞ്ഞിന്നെ നൽകാൻ നിനക്ക് കഴിയില്ലല്ലോ, എന്നുള്ള സംസാരം ആണ് അയാൾ തന്നോട് ഏറ്റവും ഒടുവിൽ നടത്തിയതെന്നും പ്രിയങ്ക വെളിപ്പെടുത്തി.

  അമ്മയാകാൻ വേണ്ടിയുള്ള ചികിത്സയ്ക്ക് താൻ തയ്യാറായിരുന്നുവെന്നും പ്രിയങ്ക പറയുന്നു. ഇതിനായി ഡോക്ടർമാരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇക്കാര്യങ്ങൾ ഒക്കെ രവിയെ അറിയിച്ചിരുന്നു, എങ്കിലും തനിക്ക് ഒരിക്കലും കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ട് അയാൾ തന്നെ നിരസിക്കുകയായിരുന്നു. വാക്കാൽ ഒരുപാട് അപമാനിച്ചുവെന്നും താൻ തകർന്നു പോയെന്നും പ്രിയങ്ക ഷോയിൽ വെളിപ്പെടുത്തി''. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പ്രിയങ്ക തന്റെ മനസ് തുറന്നത്. മറ്റ് ബിഗ് ബോസ് താരങ്ങളും തങ്ങളുടെ ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

  Recommended Video

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  നാഗാർജുന അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോ സെപ്റ്റംബർ 5 ന് ആയിരുന്നു ആരംഭിച്ചത്. സാമന്ത- നാഗചൈതന്യ വിവാഹമോചനം വലിയ രീതിയിൽ ചർച്ചയായിരുന്ന സമയത്തായിരുന്നു ആരംഭിച്ചത്. ഷോയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിന് നാഗചൈതന്യ പങ്കെടുത്തിരുന്നില്ല. ഇത് വലിയ വാർത്തയായിരുന്നു. നാഗാർജുനയ്ക്ക് പകരം സാമന്തയും ബിഗ് ബോസ് ഷോ അവതരിപ്പിച്ചിട്ടുണ്ട്. നാലാം സീസണിലായിരുന്നു കുറച്ച് എപ്പിസോഡുകൾ സാമന്ത അവതരിപ്പിച്ചത്.

  Read more about: bigg boss
  English summary
  Bigg Bos Telugu Season 5 Fame Actress Priyanka Singh About Her First Breakup
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X