തലയിൽ ബിയർ കുപ്പി കൊണ്ട് അടിച്ചു ,ബിഗ് ബോസ് താരത്തിന് നേരെ ആക്രമണം, സംഭവം ഇങ്ങനെ...
തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോ 3 ാം സീസണിന്റെ ജേതാവും പിന്നണി ഗായകനുമായ രാഹുലിനെതിരെ ആക്രമണം. പബ്ബിൽ വെച്ചുണ്ടായ ആക്രമണത്തിൽ ബിയർ കുപ്പി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു, അക്രമണത്തിൽ പരിക്കേറ്റ ഗായകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

സംഭവം ഇങ്ങനെ: ഗച്ചിവ്‌ബോലിയിലെ ഒരു പബ്ബിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. രാഹുലിനോടാടൊപ്പം പബ്ബിലെത്തിയത് യുവതിയോട് ഒരു കൂട്ടം ചെറുപ്പക്കാർ അപമര്യദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഗായകനെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ആദ്യം ഇരു കൂട്ടരും തമ്മിൽ പബ്ബിനുളളിൽ വൻ വാക്ക് തർക്കം നടന്നിരുന്നു. പിന്നീട് ഒരു സംഘം ആളുകൾ എത്തി മർദ്ദിക്കുകയായിരുന്നു.
ഗായകനെ ബിയർ കുപ്പി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ് . പുറത്ത് പ്രചരിക്കുന്ന വീഡിയോയിൽ ഗായകനെ മർദിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിലെ നിയമസഭ അംഗത്തിന്റെ ബന്ധുവാണ് കേസിലെ പ്രതിയെന്ന് രാഹുലിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
തെലുങ്ക് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണയുളള മത്സരാർഥിയായിരുന്നു രാഹുൽ. റിയാലിറ്റി ഷോ മത്സരാർഥി എന്നതിലുപരി തെലുങ്കിലെ മികച്ച ഗായകൻ കൂടിയാണ് രാഹുൽ. ഫിലിം ഫെയർ പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ രാഹുലിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications