'സ്വവർഗാനുരാഗിയായ സുഹൃത്തുമായി ഗർഭിണിയായെന്ന് വാർത്ത'; വാർത്തകളോട് രൂക്ഷമായി പ്രതികരിച്ച് നടി പുനർനവി!

ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിലെ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഇന്ത്യയിൽ തന്നെ വിവിധ ഭാഷകളിൽ ബി​ഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. തെലുങ്കിലും വളരെ അധികം സ്വീകാര്യതയുള്ള ഷോയാണ് ബി​ഗ് ബോസ്. തെലുങ്ക് ബി​ഗ് ബോസിന്റെ സീസൺ 3യിൽ മത്സരിച്ച് ശ്രദ്ധ നേടിയ നടിയാണ് പുനർനവി ഭൂപാളം.

പുനർവി ഇതിനോടകം നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും വെബ് സീരിസുകളിലും ഭാ​ഗമായിട്ടുണ്ട്. 2013ൽ ഉയ്യാല ജംപാല എന്ന ചിത്രത്തിലെ അരങ്ങേറ്റത്തിന് തെലുങ്കിലെ മികച്ച സഹനടിക്കായി ഫിലിംഫെയർ അവാർഡിന് പുനർനവി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

Bigg Boss, Bigg Boss news, Bigg Boss Punarnavi Bhupalam, Punarnavi Bhupalam news, Punarnavi Bhupalam photos, ബിഗ് ബോസ്, ബിഗ് ബോസ് വാർത്തകൾ, ബിഗ് ബോസ് പുനർനവി ഭൂപാളം, പുനർനവി ഭൂപാളം വാർത്തകൾ, പുനർനവി ഭൂപാളം ചിത്രങ്ങൾ

ആന്ധ്രാപ്രദേശിലെ തെനാലിയിലാണ് പുനർനവി ജനിച്ച് വളർന്നത്. പുനർനവിയുടെ മുത്തച്ഛൻ സ്വാതന്ത്രസമസേനാനിയായിരുന്നു. സൈക്കോളജയിലും ജേർണലിസത്തിലും ബിരുദം നേടിയിട്ടുണ്ട് പുനർനവി.

നാടകവേദികളിൽ നിന്ന് പതിനേഴാം വയസിലാണ് പുനർ‌നവി സിനിമയിലേക്ക് എത്തിയത്. ഉയ്യല ജപമാല എന്ന ആദ്യ ചിത്രത്തിൽ പുനർനവി സഹനടിയായിരുന്നു താരം. പുനർനവിയുടെ കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിത ബി​ഗ് ബോസിന് ശേഷം പുനർനവി വീണ്ടും വാർത്തകളിൽ നിറയുകയാണ്. തന്നെ കുറിച്ച് വന്നൊരു വാർത്തയിൽ അസ്വസ്ഥയായി പുനർനവി രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്. പുനർനവി ഭൂപാളം തന്റെ സ്വവർഗാനുരാഗിയായ സുഹൃത്തുമായി ഗർഭിണിയാണെന്ന തരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗോസിപ്പുകൾ വന്നിരുന്നു.

ഇതോടെയാണ് പ്രചരിക്കുന്ന വാർത്തയിൽ പ്രതികരിച്ച് പുനർനവി എത്തിയത്. 'ഇത് തീർത്തും അസംബന്ധം. എന്റെ സ്വവർഗാനുരാഗിയായ സുഹൃത്തുമായി ഞാൻ ഗർഭിണിയായി എന്ന് യുട്യൂബ് വാർത്തകൾ കണ്ടു.'

'കഴിഞ്ഞ മാസം ഞാൻ മരിക്കാറായി എന്ന തരത്തിലായിരുന്നു വാർത്ത. ഈ മാസം ഞാൻ ഗർഭിണിയാണ് എന്നാണ് വാർത്ത വന്നിരിക്കുന്നത്. ​ഗേ എന്നതിന്റെ ഏത് ഭാഗമാണ് യുട്യൂബ് സുഹൃത്തുക്കളെ നിങ്ങൾക്ക് മനസിലാകാത്തത്' എന്നാണ് പുനർനവി ചോദിച്ചത്.

പുനർനവി തെലുങ്ക് സിനിമാ വ്യവസായത്തിനേയും പരിഹസിച്ചു. നാണംകെട്ട സംസ്കാരം ക്രമാതീതമായി വളരുന്നതും നന്നാക്കാൻ കഴിയാത്തതും താൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച പുനർനവി തെലുങ്ക് സിനിമ മേഖലയുടെ ചില സ്വഭാ​വങ്ങൾ നിരാശാജനകമാണെന്നും പുനർനവി കൂട്ടിച്ചേർത്തു.

സ്ത്രീകളെ ബഹുമാനത്തോടെയും അന്തസോടെയും പരിഗണിക്കുന്നതിൽ തെലുങ്ക് സിനിമ സെലക്ടീവ് ആണെന്നും പുനർനവി അഭിപ്രായപ്പെട്ടു. 'തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലേക്ക് വരുമ്പോൾ ഞാൻ ഒരുപാട് വാക്കുകൾ പറയാറുണ്ട്... പക്ഷെ നാണംകെട്ട സംസ്കാരം ക്രമരഹിതമായി വളരുന്നത് ഞാൻ ശ്രദ്ധിച്ചു. അത് നന്നാക്കാൻ കഴിയാത്തതാണ്.'

'മാത്രമല്ല അന്താരാഷ്‌ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടും സ്ത്രീയോട് ബഹുമാനത്തോടും മാന്യതയോടും കൂടി പെരുമാറുന്നതിൽ തെലുങ്ക് സിനിമ വളരെ സെലക്ടീവാണ്. ലൈംലൈറ്റിന് മുന്നിൽ നിങ്ങൾ കാണുന്നത് സത്യമല്ല. സത്യം ത്രിമാനമാണ്. നിങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് നിങ്ങൾ മനസിലാക്കുന്നത് നിങ്ങളുടെ സത്യം.'

Bigg Boss, Bigg Boss news, Bigg Boss Punarnavi Bhupalam, Punarnavi Bhupalam news, Punarnavi Bhupalam photos, ബിഗ് ബോസ്, ബിഗ് ബോസ് വാർത്തകൾ, ബിഗ് ബോസ് പുനർനവി ഭൂപാളം, പുനർനവി ഭൂപാളം വാർത്തകൾ, പുനർനവി ഭൂപാളം ചിത്രങ്ങൾ

'എന്നാൽ മുഴുവൻ സത്യമല്ല. ഉണർന്നിരിക്കുക എന്നാണ് പുനർനവി കുറിച്ചത്. ഇവിടെ സത്യം എന്തെന്നാൽ ഞാൻ പ്ര​ഗ്നന്റ് അല്ല. ഗർഭധാരണം ഭൂരിഭാഗം സ്ത്രീകൾക്കും ഹൃദയ സ്പർശിയായ വിഷയമാണ്. അതിനാൽ ആരാണ് നിങ്ങളുടെ അടുപ്പിൽ ബൺ ഇടാൻ പോകുന്നത്?. എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുക.'

'നിങ്ങൾക്ക് എപ്പോഴാണ് ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നത്? എന്നുള്ള ചോദ്യങ്ങളും നിർത്തുക. എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്. പക്ഷെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ ആവശ്യമില്ല' പുനർനവി കുറിച്ചു.

നിലവിൽ യുകെയിലുള്ള പുനർനവി സ്വവർഗാനുരാഗിയായ സുഹൃത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും നേരത്തെ പങ്കുവെച്ചിട്ടുണ്ട്. പുനർനവി 2021ലാണ് ലണ്ടനിലേക്ക് പോയത്. നാടകവും മൂവ്‌മെന്റ് തെറാപ്പിയും തുടർന്നു. ഇന്ത്യയിലേക്കും സിനിമയിലേക്കുമുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X