സ്ഥിരമായ പ്രേക്ഷക പിന്തുണയില്ല, വീണ്ടും പിന്നിലോ‌ട്ട് ജിന്റോ; ബാധിക്കുന്നത് ഇക്കാര്യം; ആരാധകരുടെ അഭിപ്രായം

ബി​ഗ് ബോസ് ആറാം സീസണിന്റെ ഏറ്റവും വലിയ പ്രത്യേകത അറുപതിലേറെ ദിവസം ഷോ പിന്നിട്ടിട്ടും വിജയ സാധ്യതയുള്ള മത്സരാർത്ഥിയെ കണ്ടെത്താൻ പറ്റുന്നില്ല എന്നതാണ്. വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ ചർച്ചയായ മത്സരാർത്ഥികൾ ഉണ്ടെങ്കിലും ഇവർ ആഘോഷിക്കപ്പെടുന്നില്ല. മുൻ സീസണുകളിലൊന്നും ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ല. ഏറ്റവും കൂടുതൽ റിയൽ ​ഗെയിമേഴ്സ് ഉള്ളത് ആറാം സീസണിലാണെന്ന് അഭിപ്രായമുണ്ട്.

പുറത്തെ പ്രതിച്ഛായ നോക്കാതെ മുന്നോട്ട് പോകാൻ പലരും തയ്യാറായി. പുറത്തായ ​ഗബ്രി, ജാൻമണി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണം ആണ്. തുടക്കം മുതലുള്ള പ്രേക്ഷക പിന്തുണ നിലനിർത്താൻ കഴിഞ്ഞ ആറാം സീസണിലെ മത്സരാർത്ഥി ജിന്റോയാണ്. എന്നാലിപ്പോൾ ജിന്റോയ്ക്കും പിന്തുണ കുറഞ്ഞെന്നാണ് സോഷ്യൽ മീഡിയയിലെ പോളുകളിൽ നിന്നും അനുമാനിക്കാനാവുന്നത്. ഇതേക്കുറിച്ച് ബി​ഗ് ബോസ് പ്രേക്ഷകൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Jinto

ഹേറ്റേസ് ഒരിക്കലും ജിൻ്റോ ചേട്ടനെ ഭയക്കേണ്ടതില്ല. കാരണം ഈ വ്യക്തിക്ക് സ്ഥിരതയായ ഒരു പ്രേക്ഷക പിന്തുണ ഇല്ലാത്ത ആളാണ്.
ആദ്യ ആഴ്ച്ച മുതൽ എഴുപതോട് അടുക്കുന്ന ഈ ദിവസം വരെ അങ്ങനെ തന്നെയാണ് കാര്യങ്ങളുടെ പോക്ക്.
ഇദ്ദേഹം ഒന്ന് ഉയർന്ന് വരുമ്പോഴേക്കും സിബിനെ പോലെയുള്ള അഡാറ് ഗെയ്മേസ് വരും. ഈ മനുഷ്യൻ്റെ സപ്പോട്ട് പകുതിയിലധികവും അങ്ങോട്ടേക്ക് ചേക്കേറുന്ന കാഴ്ച നാം കണ്ടതാണ്.

സിബിൻ പോയതിന് ശേഷം എഴുപത് ശതമാനത്തിന് മുകളിൽ മീഡിയകളിലെ അൺ ഒഫീഷ്യൽ പോളുകളിൽ മുന്നിലുണ്ടായിരുന്ന ജിൻ്റോ ചേട്ടൻ ഇപ്പോൾ വെറും നാൽപത്തി രണ്ട് ശതമാനമായി കൂപ്പ് കുത്തിയിരിക്കുന്നു. അഭിഷേക് അൻസിബ ജാസ്മിൻ ഇവർ മൂന്ന് പേരിലേക്ക് ജിൻ്റോ ചേട്ടൻ്റെ സപ്പോട്ടേസ് സ്പ്ലിറ്റ് ആയിരിക്കുന്ന കാര്യം വ്യസന സമേതം അറിയിച്ച് കൊളളുന്നു.

Jinto

വെറും പന്ത്രണ്ട് ശതമാനത്തിൽ നിന്നിരുന്ന ജാസ്മിൻ മുപ്പത് ശതമാനത്തിന് മുകളിലേക്ക് റെസ്മിൻ വിഷയത്തിന് ശേഷം മുന്നേറിയിരിക്കുന്നു.
അഭി അൻസിബ ജാസ്മിന് തൊട്ട് പിന്നിലായിട്ടുണ്ട്. പൊതുവെ സ്ക്രീൻ സ്പേസ് കുറഞ്ഞ ജിൻ്റപ്പൻ ടിക്കറ്റു ഫിനാലെയിൽ കാര്യമായ കണ്ടൻ്റുകൾ ഉണ്ടാക്കാൻ സാധ്യത കുറവായതിനാൽ മിക്കവാറും ഫൈനലിൽ സെക്കൻ്റ് അല്ലെങ്കിൽ മൂന്നാം പൊസിഷനിലേക്ക് പോകാനാണ് ചാൻസ്.

എന്തുകൊണ്ട് ജിൻ്റോ തോറ്റ് പോയി എന്ന വിലയിരുത്തലുകൾ ഇനി വരുന്ന സീസണുകളിൽ ഉദാഹരിച്ച് പോസ്റ്റുകളിട്ട് ആശ തീർക്കേണ്ട ഗതി വരാതിരിക്കണമെങ്കിൽ വോട്ട് സ്പ്ലിറ്റ് ചെയ്യാതെ ജിൻ്റോ ചേട്ടന് മാത്രം ചെയ്യാൻ നോക്കുക എന്ന് മാത്രം ഓർമപ്പെടുത്തുന്നു, ജിന്റോ ആരാധകന്റെ കുറിപ്പിങ്ങനെ.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X