ജാസ്മിന് ഭീഷിണി അപ്‌സരയാണ്! അവരുടെ ടീമിനെ പൊളിക്കുകയാണ് അവളുടെ ഉദ്ദേശം? കുറിപ്പുമായി ബിബി ആരാധകര്‍
സാന്ത്വനം സീരിയലിലെ വില്ലത്തിയായിരുന്നു ജയന്തി. നടി അപ്‌സര രത്‌നാകരന്‍ അവതരിപ്പിച്ച ഈ വേഷത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ യഥാര്‍ഥ ജീവിതത്തിലും നടിയൊരു വില്ലത്തിയാണെന്ന തെറ്റിദ്ധാരണയുണ്ടായി. എന്നാല്‍ ബിഗ് ബോസിലേക്ക് പോയതിന് ശേഷം അപ്‌സരയുടെ ഇമേജ് തന്നെ മാറിയിരിക്കുകയാണ്.
പലര്‍ക്കും ഈ ഷോ നെഗറ്റീവായി ബാധിക്കാറുണ്ടെങ്കിലും അപ്‌സരയ്ക്ക് ഗുണം ചെയ്തിരിക്കുകയാണ്. നടിയുടെ പെര്‍ഫോമന്‍സും ക്യാപ്റ്റന്‍സിയിലെ പ്രകടനവുമൊക്കെ പുറത്ത് നല്ല ഇമേജ് നേടി കൊടുത്തു. അതേ സമയം ജാസ്മിനിപ്പോള്‍ തന്റെ എതിരാളി ആരാണെന്ന് തിരിച്ചറിഞ്ഞ് അപ്‌സരയ്ക്ക് എതിരെ പൊരുതാന്‍ ഇറങ്ങിയിരിക്കുകയാണെന്നാണ് ബിഗ് ബോസ് നിരീഷകര്‍ പറയുന്നത്.

ഫേസ്ബുക്കിലുള്ള ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പുകളില്‍ അപ്‌സരയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പോസ്റ്റുകളാണ് വരുന്നത്. അതിലൊന്നിലാണ് അപ്‌സരയുടെ ടീമിനെ പൊളിക്കാനായി ജാസ്മിന്‍ നടത്തുന്ന കളികളെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്. വിശദമായി വായിക്കാം...
'അപ്‌സരയുടെ ടീം പൊളിക്കുക എന്ന ഗെയിം ആണ് ഇപ്പോള്‍ ജാസ്മിന്റേത്. ഇപ്പോള്‍ ജാസ്മിന് ഭീഷിണി അപ്‌സരയാണ്. നേതൃത്വ ഗുണം ഉള്ളപ്പോള്‍ തന്നെ അപ്‌സര ദുര്‍ബലയും ആണ്. റോക്കി അവളുടെ ക്യാപ്റ്റിന്‍സി വിമര്‍ശിക്കുമ്പോള്‍ അവള്‍ അത് വളരെ പേര്‍സണല്‍ ആയി എടുത്തു ഇമോഷണല്‍ ആകുന്നു.
ബിഗ് ബോസ് അഭിനന്ദിച്ചപ്പോള്‍ അത് മാറി എന്ന് കരുതിയെങ്കിലും വീണ്ടും റോക്കി കൊടുത്ത റേറ്റിംഗിനെ പറ്റി പറഞ്ഞു. രാത്രി വീണ്ടും പതം പറഞ്ഞു. ഈ ഒരു വീക്‌നെസ് മുതലെടുക്കാനായിരിക്കും ജാസ്മിന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ജാസ്മിന്‍ അന്‍സിബയെ ക്യാപ്റ്റന്‍ ആയി നോമിനേറ്റ് ചെയ്തത് ആദ്യത്തെ നീക്കം നടത്തിയത്.
വീടിന്റെ എല്ലാ മൂലയ്ക്കും പോയി ജാസ്മിനെ പറ്റി അപഖ്യാതി പരത്തിയ അന്‍സിബ അത്ര പെട്ടെന്ന് വഴങ്ങില്ലെങ്കിലും, നീക്കം തുടങ്ങി. രാത്രി ഡൈനിങ്ങ് ടേബിളില്‍ ഇരിക്കുമ്പോള്‍ അപ്‌സരയുമായി തെറ്റിയ ഋഷിയുടെ ചെവിയില്‍ അപ്‌സരയുടെ മുന്നില്‍ വെച്ച രഹസ്യം പറഞ്ഞതും വെറുതെ അല്ല.

ഋഷി വരുമ്പോള്‍ എണീറ്റ് പോകുന്ന അപ്‌സരയെ പിന്നെ കണ്ടു. ഇപ്പോഴത്തെ സ്ഥിതിയില്‍ അപ്‌സര ഒറ്റപെട്ടു. കൂടെ നില്ക്കാന്‍ അര്‍ജുന്‍ കാണും, എങ്കിലും.
റോക്കിയുമായി ഒരു താല്‍ക്കാലിക വെടി നിര്‍ത്തലിന് ജാസ്മിന്‍ മുതിര്‍ന്നതും ഈ പ്ലാനിന്റെ വേറെ ഒരു വശമാണ്. അത് മുഴുവനായി പ്രത്യക്ഷത്തില്‍ ഫലിച്ചില്ലെങ്കിലും, അത് അവള്‍ക്കു in the long റണ്ണിന് നല്ലതാണ്. റോക്കി ഒരു പരിധി വരെ ആക്രമിക്കില്ല. കാരണം മനുഷ്യത്വം കാണിക്കണം എന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം പറയുന്ന റോക്കിയ്ക്ക് ഒരു ഡയറക്റ്റ് അറ്റാക്ക് നെഗറ്റീവ് ആണ്.
ജാസ്മിന് റോക്കിയോട് അതിന്റെ പേരില്‍ ഉണ്ടാകുമായിരുന്ന ബാധ്യതയും ഒഴിവായി. കളി തിരിച്ചു പിടിക്കുന്ന ജാസ്മിനെ ആയിരിക്കും ഇനി കാണുക. അതിനു വേണ്ടി ചില കളികള്‍ ഒക്കെ കളിക്കേണ്ടി വരും. ആറാം തമ്പുരാന്‍ കളിച്ച കളികള്‍, ആറാം തമ്പുരാട്ടിക്കു കളിച്ചു കൂടെ.' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.


Click it and Unblock the Notifications