രമ്യയ്ക്കൊപ്പം മണിക്കുട്ടൻ കേരളത്തിൽ, നടന്റെ ആദ്യ പ്രതികരണം വൈറലാകുന്നു...
സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ 3 മുന്നോട്ട് പോകുമ്പോഴായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. ഫിനാലെയിലേയ്ക്ക് അടുക്കവെയാണ് ഷോ നിർത്തി വയ്ക്കുന്നത്. ബിഗ് ബോസ് അധികൃതർ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഷോ അവസാനിപ്പിക്കുന്നത് അറിയിച്ചതിനോടൊപ്പം തന്നെ സീസൺ 3 ൽ വിജയി ഉണ്ടാകുമെന്നും ബിഗ് ബോസ് ടീം അറിയിച്ചിരുന്നു. വോട്ടിങ്ങിലൂടെയാകും വിജയിയെ കണ്ടെത്തുക.

ബിഗ് ബോസ് ചിത്രീകരണം അവസാനിപ്പിച്ചതിന് പിന്നാലെ മത്സരാർഥികൾ നാട്ടിൽ തിരികെ എത്തിയിട്ടുണ്ട്. രണ്ട് ദിവസമായിട്ടാണ് ഇവർ കേരളത്തിൽ എത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയോട് കൂടിയായിരുന്നു ആദ്യ സംഘം കേരളത്തിലെത്തിയത്. സായ്, റംസാൻ,ഋതു, സൂര്യ, നോബി. ഫിറോസ് എന്നിവരായിരുന്നു തിങ്കളാഴ്ച രാത്രി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് മണിക്കുട്ടനും രമ്യയും നാട്ടിൽ എത്തുന്നത്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിലാണ് ഇവർ എത്തിയത്. മണിക്കുട്ടന്റെ വരവിനായ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ,
ഇപ്പോഴിത താരത്തിന്റെ ആദ്യ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നാണ് നടൻ പറയുന്നത്. മത്സരം നടക്കുന്നത് കൊണ്ട് തന്നെ കൂടുതലായി ഒന്നും പറയാൻ ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. തന്നെ പിന്തുണച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞതിന് ശേഷം എംകെ അവിടെ നിന്ന് പോവുകയായിരുന്നു. പോകുന്നതിന് മുൻപ് ആരാധകർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തന്നെ പിന്തുണച്ച എല്ലാവർക്കും രമ്യയും നന്ദി അറിയിച്ചുണ്ട്. മത്സരം നടക്കുന്നത് കൊണ്ട് അഭിമുഖം നൽകാൻ കഴിയില്ലെന്നും രമ്യ പറഞ്ഞു. വീട്ടിലെത്തിയതിന് ശേഷമുള്ള ചിത്രവും നടി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.
മണിക്കുട്ടന്റെ ഒരു ഓഡിയോ മെസേജും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഒരു ആരാധികയ്ക്ക് അയച്ച മെസേജ് ആയിരുന്നു ഇത്. "മൊബൈൽ കയ്യിൽ കിട്ടിയപ്പോഴാണ് ഒരുപാട് പേർ എനിക്കായി സ്നേഹിച്ചു, പ്രാർത്ഥിച്ചു എന്നൊക്കെ മനസ്സിലായത്. എന്തു പറയണം എന്നറിയില്ല. എന്റെ ചിത്രമൊക്കെ ഡിപി ആയി ആളുകൾ ഇടുന്നത്, സിനിമയിൽ വന്നിട്ട് ആദ്യമായാണ് കാണുന്നത്," മണിക്കുട്ടൻ പറയുന്നു. ഫാൻസ് ഗ്രൂപ്പുകളിൽ ഈ ഓഡിയോ വൈറലാണ് .
സായ്, മണിക്കുട്ടൻ, അനൂപ്, റാംസാൻ, ഋതു , നോബി, ഫിറോസ് എന്നിവരാണ് ഫൈനലിൽ എത്തി നിൽക്കുന്നത്. ഇവരുടെ വോട്ടിങ്ങ് ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയാണ് വോട്ട് ചെയ്യാനുള്ള സമയം. ജൂണിലാണ് ഫിനാലെ നടക്കുന്നത്. ഗെയിമിനെ കുറിച്ചുളള മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചിത്രം;കടപ്പാട് മണിക്കുട്ടൻ ആർമി പേജ്
കടപ്പാട്; ശബ്ദസന്ദേശം
Recommended Video
കടപ്പാട്; നടന്റെ ആദ്യ പ്രതികരണം


Click it and Unblock the Notifications