For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബനം; ബിഗ് ബോസ് വീടിനകത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്, കഥയില്‍ വലിയ ട്വിസ്റ്റ്

  |

  ബിഗ് ബോസ് ഷോ കള്‍ക്ക് വലിയ സ്വീകാര്യതയാണ് ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിവിധ മേഖലയില്‍ നിന്നും പലതരത്തിലുള്ള മത്സരാര്‍ഥികള്‍ വരാറുണ്ട്. ഇടയ്ക്ക് സഹോദരങ്ങളും താരദമ്പതിമാരുമൊക്കെ ഷോ യുടെ ഭാഗമാണ്. അവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ബിഗ് ബോസ് നല്‍കുന്നതും പതിവാണ്.

  അതേ സമയം ബിഗ് ബോസിനകത്ത് മോശം പ്രവൃത്തികള്‍ ചെയ്യുന്നവരെ പുറത്താക്കുന്നതും പതിവാണ്. എന്നാലിപ്പോള്‍ ബിഗ് ബോസിനകത്ത് നിന്ന് മത്സരാര്‍ഥികള്‍ തമ്മില്‍ ചുംബിക്കുന്നൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. വീഡിയോ സത്യമാണെങ്കിലും അതിന് പിന്നില്‍ മറ്റൊരു ട്വിസ്റ്റുണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  Also Read: ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന് ലാലേട്ടനോട് പറഞ്ഞു; വിവാഹം കഴിക്കില്ലെന്ന തീരുമാനത്തെ കുറിച്ച് ഹണി റോസ്

  നാഗര്‍ജുന അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തെലുങ്കിന്റെ ആറാം സീസണാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്നത്. ശക്തരായ മത്സരാര്‍ഥികള്‍ ഓരോരുത്തരായി ചേർന്ന് ഷോ കൈയ്യിലൊതുക്കി കഴിഞ്ഞു. ഇതിനിടയിലാണ് സീരിയല്‍ താരങ്ങളായ മറീന അബ്രാഹമും രോഹിത് സഹ്നിയും തമ്മില്‍ ചുംബിക്കുന്നൊരു വീഡിയോ പുറത്ത് വന്നത്. മത്സരാര്‍ഥികള്‍ ബെഡില്‍ കിടക്കുന്നതും പെട്ടെന്ന് മറീന രോഹിത്തിന്റെ കവിളില്‍ ചുംബിക്കുന്നതും കാണാം.

  Also Read: ഞാനിഷ്ടപ്പെട്ടിരുന്ന കുട്ടിയാണ് ദില്‍ഷ; എനിക്കും ആരതിയ്ക്കും അവളോട് പരിഭവമില്ല, ദില്‍ഷയെ കുറിച്ച് റോബിന്‍

  ബെഡ് റൂമിലെ മറ്റ് ബെഡില്‍ രണ്ട് നടിമാര്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവരിത് പറഞ്ഞ് ചിരിച്ചതോടെ മറീന പുതപ്പെടുത്ത് മുഖത്തിട്ട് രോഹിത്തിനെ ചുംബിക്കുന്നതായി കാണിച്ചു. അങ്ങനെ മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ രണ്ട് മൂന്ന് തവണ നടി ഇത് തന്നെ ആവര്‍ത്തിക്കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കി ചെയ്തതിനെ കുറിച്ചോര്‍ത്ത് രണ്ടാളും ഞെട്ടുന്നതും കാണാം.

  ഈ കഥയിലെ രസകരമായ കാര്യം ഇരുവരും ദമ്പതിമാരാണെന്നുള്ളതാണ്. മുന്‍പ് സീരിയലുകളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്ന കാലത്താണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്. 2017 ല്‍ ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ശേഷം ഈ വര്‍ഷം ബിഗ് ബോസ് തെലുങ്കിന്റെ ഭാഗമാവാന്‍ താരങ്ങള്‍ക്ക് ഒരുമിച്ച് അവസരം ലഭിച്ചു. ഡാന്‍സ് ജോഡി ഡാന്‍സ് എന്ന റിയാലിറ്റി ഷോ യ്ക്ക് ശേഷമാണ് താരദമ്പതിമാര്‍ മറ്റൊരു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കുന്നത്.

  മുന്‍പ് ബിഗ് ബോസില്‍ വന്നതിന് ശേഷം പ്രണയത്തിലായ താരങ്ങള്‍ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ വാര്‍ത്തയായി മാറിയിരുന്നു. മലയാളത്തില്‍ പേളി മാണിയ്ക്കും ശ്രീനിഷിനും സമാനമായ മൂഹുര്‍ത്തങ്ങള്‍ ഉണ്ടായതും ശ്രദ്ധേയമാണ്. അതേ സമയം ദമ്പതിമാര്‍ ഒരുമിച്ചെത്തിയതിന് ശേഷം ഇത്രയും റൊമാന്റികായി പെരുമാറുന്നത് പ്രേക്ഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

  എന്തായാലും ബിഗ് ബോസ് തെലുങ്കിന്റെ പുതിയ സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളാവാന്‍ ഇരുവര്‍ക്കും സാധിച്ചിരിക്കുകയാണ്. പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ സാധിച്ചതോട് കൂടി കൂടുതല്‍ ദിവസങ്ങള്‍ വീടിനകത്ത് മുന്നോട്ട് പോവാന്‍ താരങ്ങള്‍ക്ക് കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രിയപ്പെട്ട നിമിഷമുണ്ടാവുമോ, ഇരുവരും ഗെയിമുമായി പോവുന്നതെങ്ങനെയാണെന്ന് അറിയാനൊക്കെ കാത്തിരിക്കുകയാണ് ഏവരും.

  വീഡിയോ കാണാം

  English summary
  Bigg Boss Telugu 6: A Video Of Contestants Kissing Under The Blanket Goes Trending But Has A Twist
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X