കുഞ്ഞ് ജനിക്കാൻ ദിവസങ്ങള്‍ മാത്രം, പക്ഷേ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു! വേദന പങ്കുവെച്ച് നടൻ അവിനാഷ്

ബിഗ് ബോസ് ഷോ യിലൂടെ ശ്രദ്ധേയനായി മാറിയ താരമാണ് അവിനാഷ്. തെലുങ്ക് ബിഗ് ബോസിന്റെ നാലാം സീസണിലായിരുന്നു താരം പങ്കെടുത്തത്. മത്സരത്തിന് ശേഷം താരത്തിന്റെ കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അദ്ദേഹം തിരക്കിലാവുകയും ചെയ്തിരുന്നു.

കൊവിഡ് കാലത്ത് താന്‍ ഒരുപാട് മാനസിക വിഷമങ്ങളിലൂടെ കടന്നു പോകുകയായിരുന്നു എന്ന് അവിനാഷ് തുറന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ തനിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ പറ്റി പറയുകയാണ് താരം. നടന്റെ ഭാര്യ അനുജ ഗര്‍ഭിണിയായതിന് ശേഷമുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ പറ്റി പറഞ്ഞാണ് താരം വികാരധീനനായത്.

2021 ലാണ് അവിനാഷും ഭാര്യ അനുജയും വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം താനും ഭാര്യയും ആദ്യമായി മാതാപിതാക്കളാവാന്‍ പോവുകയാണെന്ന് വലിയ സന്തോഷത്തോടെയാണ് പുറംലോകത്തെ അറിയിച്ചത്. പിന്നാലെ ഭാര്യയുടെ സീമന്തത്തിന്റെയും മെറ്റേണിറ്റി ഫോട്ടോ ഷൂട്ടുകളും ഗംഭീരമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിധി അവരെ കാത്തുവെച്ചത് വലിയ ദുരന്തമാണ്.

Mukku-Avinash

ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോവുകയാണെന്ന സന്തോഷത്തിലിരിക്കെയാണ് താരകുടുംബത്തെ തേടി ദുരന്ത വാര്‍ത്ത എത്തുന്നത്. ജനിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വെച്ചു തന്നെ മരിക്കുകയായിരുന്നു. ഇതോടെ തന്റെ കുടുംബം ആകെ സങ്കടത്തിലും വേദനയിലുമാണെന്നും കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനയെ പറ്റിയും ആദ്യമായി അവിനാഷ് വെളിപ്പെടുത്തുകയായിരുന്നു.

'എന്റെ കുഞ്ഞ് മരിച്ചപ്പോള്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ നിരവധി സുഹൃത്തുക്കള്‍ എന്നെ വിളിച്ചിരുന്നു. പക്ഷെ അവരോടൊന്നും എനിക്ക് സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലായി പോയി. ആ സംഭവം എന്റെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നൊരു കാര്‍മേഘം പോലെയാണ്. നമ്മള്‍ വിചാരിച്ചത് പോലെയായിരുന്നില്ല വിധി. ദൈവം മറ്റൊരു തരത്തിലാണ് അതെഴുതിയത്. ഭാവിയില്‍ നമുക്ക് നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിട്ടും', നടന്‍ പറയുന്നു.

'ഈ സാഹചര്യത്തില്‍ എന്നോട് ഒന്നും ചോദിക്കരുതെന്ന് പറഞ്ഞെങ്കിലും സ്‌നേഹവും മനുഷ്യത്വവും കൊണ്ടാണ് പലരും എന്നെ വിളിച്ചത്. അവരുടെ കരുതലിന് എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞങ്ങളോട് ഇത്രയധികം സ്നേഹം കാണിച്ച എല്ലാവര്‍ക്കും നന്ദി,' അവിനാഷ് പറഞ്ഞു.

അതേ സമയം എല്ലാ വേദനകളും ഹൃദയത്തില്‍ മറച്ച് എല്ലാവരെയും ചിരിപ്പിക്കാനായി താരം വിവിധ ഷോകളില്‍ പങ്കെടുത്ത് കൊണ്ടിരിക്ുകകയാണ്. അടുത്തിടെ ടിവി പ്രോഗ്രാമുകളില്‍ താരം സജീവമായി പങ്കെടുക്കുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X