For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുറഞ്ഞ പ്രതിഫലത്തിൽ ഐറ്റം ഡാൻസ് ചെയ്യുന്ന നടി', അന്വേഷണം എത്തിനിൽക്കുന്നത് അവതാരകയിൽ!

  |

  മലയാളം ഒഴികെയുള്ള സിനിമകളിലെ അവിഭാജ്യ ഘടകമാണ് സിനിമക്കിടയിൽ വരുന്ന തട്ടുപൊളിപ്പൻ പാട്ടും ഒപ്പം ​ഗ്ലാമറസായി ചുവടുവെക്കുന്ന നടിയും. മലയാളത്തിലും ഇത്തരം ഐറ്റം ഡാൻസുകൾ ഇടയ്ക്ക് മാസ് മസാല സിനിമകളിൽ കാണാറുണ്ട്. തെലുങ്ക് സിനിമകളിൽ പക്ഷെ ഇത്തരം ഐറ്റം ഡാൻസുകൾ സർവസാധാരണമാണ്. ആ ഒരു മൂന്ന് മിനിറ്റ് മുതൽ അഞ്ച് മിനിറ്റ് വരെ മാത്രം ദൈർഘ്യമുള്ള പാട്ടിന് ​ഗ്ലാമറസായി വസ്ത്രം ധരിച്ച് ചുവടുവെക്കാൻ ഇന്ത്യൻ സിനിമയിലെ താരസുന്ദരിമാരാണ് എത്താറുള്ളത്. ലക്ഷങ്ങളും കോടികളും പ്രതിഫലം വാങ്ങിയാണ് നടിമാർ ഇത്തരം ​ഗാനങ്ങളിൽ നൃത്തം അവതരിപ്പിക്കുന്നതും അഭിനയിക്കുന്നതും.

  Also Read: 'ചുംബന രം​ഗങ്ങളിലും' മറ്റും അഭിനയിക്കുന്നത് ഭർത്താവിന്റെ അനുവാദം ലഭിച്ച ശേഷമെന്ന് നടി

  രണ്ട് വർഷം മുമ്പ് മലയാളത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം മധുരരാജയിലെ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ കൊണ്ടുവന്നത് സാക്ഷാൽ സണ്ണി ലിയോണിയെ തന്നെയായിരുന്നു. സണ്ണിയുടെ ഡാൻസും മമ്മൂട്ടിയുടെ പ്രകടനവും സിത്താരയുടെ ആലപനവും എല്ലാം കൂടിയായപ്പോൾ സിനിമ പോലെ പാട്ടും ഹിറ്റായി. ഇപ്പോൾ തെലുങ്ക് സിനിമാ ലോകത്ത് ചിരഞ്ജീവി സിനിമയിലെ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ നടിയെ കിട്ടാത്തതാണ് വാർത്തകളിൽ നിറയുന്നത്. നടിമാർ ചോദിക്കുന്ന പ്രതിഫലം നൽകാൻ സിനിമയുടെ അണിയറപ്രവർത്തകരുടെ കൈയ്യിൽ വേണ്ടത്ര ബഡ്ജറ്റ് ഇല്ലയെന്നതാണ് കാരണം.

  Also Read: 'സീരിയൽ കാണുന്നത് ഫാഷൻ ഷോ കാണാനല്ല', ഇനിയെങ്കിലും മാറ്റി പിടിക്കൂവെന്ന് 'കൂടെവിടെ'യുടെ ആരാധകർ

  ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഭോല ശങ്കറിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാനാണ് ചിരഞ്ജീവിയും അണിയറപ്രവർത്തകരും നടിയെ തേടുന്നത്. നിരവധി നായികമാരുമായി ചർച്ച നടത്തിയെങ്കിലും പ്രതിഫലം വില്ലനാവുകയായിരുന്നു. ഇപ്പോൾ ഒരു ടെലിവിഷൻ അവതാരകയുമായി ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടെലിവിഷൻ അവതാരിക രശ്മി ഗൗതമുമായിട്ടാണ് അണിയറപ്രവർത്തകർ ചർച്ച നടത്തിയത്. തെലുങ്ക് ടെലിവിഷൻ രം​ഗത്ത് ജനപ്രീതി നേടിയ അവതാരികയാണ് രശ്മി ​ഗൗതം. വെൽഡൺ അബ്ബ അടക്കമുള്ള ഹിന്ദി സിനിമകളിലും നിരവധി ടെലിവിഷൻ പരിപാടികളുടേയും അവതാരികയായിരുന്നു രശ്മി ​ഗൗതം.

  സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യാൻ രശ്മി സമ്മതമറിയിച്ചതായാണ് റിപ്പോർട്ട്. പ്രതിഫലം എത്രയാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയാണ് നായിക. വലിയ തുക പ്രതിഫലം നൽകിയാണ് തമന്നയെ ചിത്രത്തിൽ നായികയാക്കിയത്. കീർത്തി സുരേഷാണ് ചിരഞ്ജീവിയുടെ സഹോദരിയായി സിനിമയിൽ അഭിനയിക്കുന്നത്. ഭോലാ ശങ്കര്‍ മെഹര്‍ രമേഷാണ് സംവിധാനം ചെയ്യുന്നത്. ഷാഡോ എന്ന ചിത്രത്തിന് ശേഷം മെഹര്‍ രമേഷിന്റെ സംവിധാനത്തിൽ വരുന്ന സിനിമ കൂടിയാണ് ഭോലാ ശങ്കര്‍. അജിത്ത് നായകനായ വേതാളം സിനിമയുടെ തെലുങ്ക് റീമേക്കാണ് ഭോളാ ശങ്കർ. സിരുത്തൈ ശിവയായിരുന്നു വേതാളം സംവിധാനം ചെയ്തത്. ചിരഞ്‍ജീവിയുടെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നതും.

  Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam

  വാർത്ത പുറത്തുവന്നതോടെ രശ്മി ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നതിൽ തെറ്റില്ലെന്നാണ് ചിരഞ്ജീവിയുടെ ആരാധകരിൽ ഒരു വിഭാ​ഗം പറയുന്നത്. ചിരഞ്ജീവിയെ പോലൊരു മെ​ഗസ്റ്റാറിന്റെ ചിത്രത്തിന്റെ ഭാ​ഗമാകാൻ അവസരം ലഭിക്കുന്നുവെന്നതാകാം രശ്മിയെ ഓഫർ സ്വീകരിക്കാൻ പ്രേരിപ്പിച്ച ഘടകം. രശ്മി ​ഗൗതം ഐറ്റം ഡാൻസ് അവതരിപ്പിക്കുമെന്ന തരത്തിൽ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലും സിനിമയുടെ അണിയറപ്രവർത്തകരാരും വാർത്തയോട് പ്രതികരിച്ചിട്ടില്ല. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അജിത്ത് നായകനായ ചിത്രം ബില്ല തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകൻ കൂടിയാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

  Read more about: chiranjeevi
  English summary
  Budget Issue? Chiranjeevi Prefer Rashmi Gautam For His Next Tamanna-Keerthi Suresh Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X