Just In
- 12 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 12 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 13 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 14 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Sports
IND vs AUS: പുജാര പുറത്ത്, ഇന്ത്യ പൊരുതുന്നു
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- News
വട്ടിയൂര്‍ക്കാവ് കഥകള്‍... വികെപിയെ വീഴ്ത്താന്‍ ആര് വരും; പേരുകള്‍ കേട്ടാല്‍ അന്തംവിടും... എന്താണ് സത്യം?
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അയ്യപ്പനും കോശിയും റീമേക്കിനായി തെലുങ്ക് താരങ്ങള്‍ക്ക് വമ്പന്‍ പ്രതിഫലം, തുക കേട്ട് ഞെട്ടി ആരാധകര്‍
അയ്യപ്പനും കോശിയും റീമേക്ക് ചിത്രത്തിന്റെ പ്രഖ്യാപനം സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. മലയാളത്തില്‍ ബ്ലോക്ബസ്റ്ററായ ചിത്രത്തിന് തെലുങ്കിലാണ് റീമേക്ക് വരുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ബിജു മേനോന്റെ റോളില്‍ സൂപ്പര്‍താരം പവന് കല്യാണും പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി ബാഹുബലി താരം റാണ ദഗുബതിയും എത്തുന്നു. സിത്താര എന്റര്ടെയ്ന്മെന്റസാണ് കഴിഞ്ഞ ദിവസം സിനിമ പ്രഖ്യാപിച്ചത്.
സാഗര്‍ ചന്ദ്രയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. അല വൈകുന്ദരപുരംലോയ്ക്ക് ശേഷം പ്രശസ്ത സംഗീത സംവിധായകന് എസ് തമന് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. റീമേക്ക് ചിത്രത്തിന്റെ പൂജാ ചടങ്ങ് കഴിഞ്ഞ ദിവസമാണ് നടന്നത്. പിഡിവി പ്രസാദാണ് ചിത്രം അവതരിപ്പിക്കുന്നത്. സിത്താര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സുര്യദേവ നാഗ വംശി ചിത്രം നിര്‍മ്മിക്കുന്നു. അടുത്ത വര്‍ഷം ജനുവരിയിലാണ് റീമേക്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ജൂലായില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നതെന്നാണ് അറിയുന്നത്.
അതേസമയം തെലുങ്ക് ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. 50 കോടിയാണ് ചിത്രത്തിനായി പവര്‍സ്റ്റാര്‍ പവന് കല്യാണ്‍ വാങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം റാണ ദഗുബതി തന്റെ കഥാപാത്രത്തിനായി അഞ്ച് കോടിയാണ് വാങ്ങുന്നതെന്നും അറിയുന്നു. എന്നാല്‍ ഇതേകുറിച്ചുളള ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.
പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം
ഈ വര്‍ഷമാദ്യം ആണ് അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു ചിത്രം. സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അയ്യപ്പനും കോശിയുമായി മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് പൃഥ്വിരാജും ബിജു മേനോനും കാഴ്ചവെച്ചത്. ഇവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. കൂടാതെ നഞ്ചിയമ്മ പാടിയ പാട്ടും അയ്യപ്പനും കോശിയും സിനിമയുടെതായി തരംഗമായി.