For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിനൊപ്പം താമസിച്ച വീട സാമന്ത സ്വന്തമാക്കിയത് 100 കോടിയ്ക്ക്; നടി വീട് വാങ്ങിയതിനെ പറ്റി പ്രമുഖ നടന്‍

  |

  നാഗചൈതന്യയുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെയാണ് നടി സാമന്ത രുത്പ്രഭുവിനെതിരെ വിമര്‍ശനങ്ങള്‍ വന്നത്. സാമന്ത കാരണമാണ് ബന്ധം പിരിയുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്ന ആക്ഷേപം വന്നിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ നടി വിസമ്മതിച്ചു എന്നത് മുതല്‍ നിരവധി വിമര്‍ശനമാണ് സാമന്തയ്ക്ക് ലഭിച്ചത്. പക്ഷേ ഇന്നും വേര്‍പിരിയലിന്റെ യഥാര്‍ഥ കാരണമെന്താണെന്ന് വ്യക്തമല്ല.

  വലിയൊരു തുക ജീവനാംശമായി സാമന്ത വാങ്ങിയിരുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ വന്നു. മാത്രമല്ല ഇരുവരും താമസിച്ചിരുന്ന ബംഗ്ലാവിന് സമാനമായ വീടും സാമന്തയ്ക്ക് നല്‍കിയിട്ടാണ് നാഗചൈതന്യ പോയതെന്നും വാര്‍ത്ത വന്നു. എന്നാല്‍ നടി അത് വാങ്ങിക്കുകയാണ് ചെയ്തതെന്നാണ് പുതിയ വിവരം. വിശദമായി വായിക്കാം..

  ഭര്‍ത്താവുമായി വേര്‍പിരിയുന്നതിന് മുന്‍പ് സാമന്ത 200 കോടിയോളം ജീവനാശം വാങ്ങിയതായി മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തികച്ചും അസംബന്ധമാണെന്നും അങ്ങനൊന്ന് ഉണ്ടായിട്ടില്ലെന്നും പറഞ്ഞ് സാമന്ത തന്നെ രംഗത്ത് വന്നു. ഇതിനിടയിലാണ് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട് വേര്‍പിരിയുന്നതിന് മുന്‍പ് തന്നെ സാമന്ത സ്വന്തം പേരിലാക്കിയെന്ന കഥ പുറത്ത് വരുന്നത്. ഈ വീടിന് വേണ്ടി ഭീമമായൊരു തുക നടി നല്‍കിയതായിട്ടാണ് വിവരം.

  കല്യാണം കഴിക്കാമെങ്കില്‍ പ്രണയിക്കാം, കണ്ടയുടന്‍ ഇഷ്ടം പറഞ്ഞു; ആദ്യ പ്രണയത്തെ കുറിച്ച് നടി വീണ നായര്‍

  100 കോടിയോളം ചിലവഴിച്ചാണ് സാമന്ത വീട് സ്വന്തമാക്കിയതെന്ന് പറഞ്ഞ് മുതിര്‍ന്ന നടന്‍ മുരളി മോഹന്‍ രംഗത്ത് വരികയും ചെയ്തു. ഇക്കാര്യത്തെ കുറിച്ച് തുറന്ന് പറയുന്ന മുരളി മോഹന്റെ വീഡിയോ വൈറലായുകയു ചെയ്തു. ഇതോടെ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളും നടന്നു. മുന്‍പ് സാമന്തയെ അധിക്ഷേപിച്ച് പോസ്റ്റുകളിട്ട നാഗചൈതന്യയുടെ ആരാധകരെ കളിയാക്കി കൊണ്ടാണ് നടിയുടെ ആരാധകര്‍ രംഗത്ത് വന്നത്.

  അവരും ഭര്‍ത്താവും പറഞ്ഞതെന്താണെന്ന് അറിയാമോ? ലക്ഷ്മിപ്രിയയെ കുറിച്ചുള്ള ചോദ്യത്തിന് നിമിഷയുടെ മറുപടി

  എന്നാല്‍ സാമന്തയ്ക്ക് എതിരായിട്ടുള്ള വിമര്‍ശനങ്ങളും പരിഹാസവും ഇനിയും അവസാനിച്ചിട്ടില്ല. അടുത്തിടെ നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന കിംവദന്തി പ്രചരിച്ചു. ഇതിന് പിന്നില്‍ സാമന്തയാണെന്നും ആരോപണമുണ്ടായി. എന്നാല്‍ ശക്തമായ മറുപടി നല്‍കി കൊണ്ടാണ് സാമന്ത ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്തായാലും വിവാഹമോചിതരായി ഒരു വര്‍ഷത്തോളം കഴിയുന്നതിനുള്ളില്‍ സാമന്തയും നാഗ ചൈതന്യയും വലിയ അകല്‍ച്ചയിലാണെന്ന കാര്യം വ്യക്തമായി.

  ഭര്‍ത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്! വേര്‍പിരിഞ്ഞിട്ടില്ല,വിവാഹമോചന വാര്‍ത്തയെ കുറിച്ച് വീണ നായര്‍

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാവുന്നത്. നാല് വര്‍ഷത്തോളം ഇരുവരും സന്തോഷത്തോടെ ജീവിച്ചു. പെട്ടെന്നുണ്ടായ ചില പ്രശ്‌നങ്ങള്‍ താരങ്ങളുടെ ജീവിതത്തെ ഒന്നാകെ ബാധിച്ചു. അധികം വഷളാവുന്നതിന് മുന്‍പ് വേര്‍പിരിയാം എന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തിയത് അങ്ങനെയാണെന്നാണ് വിവരം.

  അതേ സമയം നടന്‍ ആമിര്‍ ഖാനാണ് ഇവരുടെ ജീവിതം വഷളാക്കിയതെന്ന ആരോപണം അടുത്തിടെ ഉയര്‍ന്ന് വന്നു. നടൻ കമാൽ ആർ ഖാനാണ് ആമിർ ഖാനെതിരെ ശക്തമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇനിയും താരങ്ങൾ ഈ വിഷയത്തിൽ ഇനിയും വിശദീകരണം നൽകിയിട്ടില്ല.

  Read more about: samantha സാമന്ത
  English summary
  Buzz: Samantha Buy's The Home She Lived With Ex-husband Naga Chaitanya For 100 Crores?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X