twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതിയ പ്രണയം നാഗചൈതന്യയ്ക്ക് തന്നെ തലവേദനയാവും, കാരണം സാമന്ത; പുതിയ പ്രശ്‌നം ഇങ്ങനെയാവും...

    |

    സാമന്തയും നാഗചൈതന്യയും വേര്‍പരിഞ്ഞിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ഇനിയും താരങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോഴും ഇവരുടെ ജീവിതം വാര്‍ത്ത പ്രധാന്യം നേടുന്നുണ്ട്. താരങ്ങള്‍ വേര്‍പിരിഞ്ഞുവെങ്കിലും ഇവരുടെ വിവാഹമോചനം അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇനിയും ആയിട്ടില്ല . വൈകിയിട്ടില്ലെന്നും തെറ്റിദ്ധാരണ മറന്ന് ഇരുവരോടു ഒന്നാവാനാണ് ആരാധകര്‍ പറയുന്നത്.

    നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നുനാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു

    നിരവധി താരങ്ങള്‍ ബന്ധം വേര്‍പിരിഞ്ഞിട്ടുണ്ടെങ്കിലും തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇത്രയധികം ചര്‍ച്ചയായ വിവാഹമോചനം ഇതുവരെയുണ്ടായിട്ടില്ല. താരങ്ങള്‍ വരെ ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. എന്നാ ഇവര്‍ക്കാര്‍ക്കും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ആരാധകര്‍ക്ക് സാമന്ത- നാഗചൈതന്യ വിവാഹമോചനം പൂര്‍ണ്ണമായും ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും താരങ്ങള്‍ തങ്ങളുടെ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. പ്രതിസന്ധികള്‍ക്ക് ശേഷം സിനിമയില്‍ സജീവമായിട്ടുമുണ്ട്.

     വിവാഹത്തിന് മുമ്പ് ശ്രുതിയും സിദ്ധാര്‍ത്ഥും, ഡിവോഴ്‌സിന് ശേഷം... സാമന്തയുടേയും നാഗചൈതന്യയുടേയും പ്രണയം വിവാഹത്തിന് മുമ്പ് ശ്രുതിയും സിദ്ധാര്‍ത്ഥും, ഡിവോഴ്‌സിന് ശേഷം... സാമന്തയുടേയും നാഗചൈതന്യയുടേയും പ്രണയം

    സാമന്തയും നാഗചൈതന്യയും

    ഇപ്പോഴിത ഒരു ഇടവേളയ്ക്ക് ശേഷം സാമന്തയുടേയും നാഗചൈതന്യയുടേയും പേരുകള്‍
    ഒന്നിച്ച വര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നടനും ശോഭിത ധൂലിപാലയുമായിട്ടുളള പ്രണയം ചര്‍ച്ചയാകുമ്പോഴാണ് സാമന്തയുടെ പേര് ഉയര്‍ന്നു വന്നത്. ഇതിനെതിരെ പരോക്ഷമായി നടി പ്രതികരിക്കുകയു ചെയ്തിരുന്നു.

    വസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണിവസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണി

    നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയം വലിയ രീതിയില്‍ ചര്‍ച്ചയായപ്പോള്‍ ഇതിന് പിന്നില്‍
    സാമന്തയാണെന്ന് ഒരു കൂട്ടര്‍ വിമര്‍ശിച്ചിരുന്നു. നടന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടി നടിയുടെ പിആര്‍ ഏജന്‍സിയുടെ പടച്ചുവിടാലാണ് ഈ പ്രണയകഥയെന്നാണ് വിമര്‍ശകരുടെ കണ്ടെത്തെല്‍. ഇതിന്‌റെ പേരില്‍ സാമന്തയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

    സാമന്തയുടെ പ്രതികരണം

    വിമര്‍ശനം കനത്തപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് നടി രംഗത്ത് എത്തിയിരുന്നു. ആരുടേയും പേര് എടുത്തു പറയാതെയായിരുന്നു സാമന്ത പ്രതികരിച്ചത്. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചു വിടാതെ പോയി ജോലി നോക്കാനായിരുന്നു നടി പറഞ്ഞത്. ട്വിറ്ററിലൂടെയുളള സാമന്തയുടെ പ്രതികരണം നിമിഷനേരം കൊണ്ട് വൈറല്‍ ആവുകയായിരുന്നു.

    സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ

    സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ...' ഒരു പെണ്‍കുട്ടിയ്ക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. എന്നാല്‍ അത് ഒരു ആണ്‍കുട്ടിയ്ക്ക് നേരെയാണെങ്കില്‍ അത് പെണ്‍കുട്ടിയുണ്ടാക്കിയത്. ഒന്ന് പക്വതയോടെ ചിന്തിക്കൂ... ആദ്യം നിങ്ങളുടെ ജോലിയും കുടുംബത്തേയും നേക്കൂ...'; സാമന്ത ട്വിറ്റ് ചെയ്തു.

    ഭൂരിഭാഗം പേരും നടിയെ പിന്തുണയ്ക്കുകയായിരുന്നു. തുടക്കത്തില്‍ ഇത്തരത്തിലുള്ള ഗോസിപ്പ് വാര്‍ത്തകളോട് മൗനം പാലിച്ചിരുന്നു.

    പ്രണയകഥ പ്രചരിച്ചത്

    കഴിഞ്ഞ ദിവസമാണ് നാഗചൈതന്യ- ശോഭിത ധൂലിപാല പ്രണയകഥ പുറത്ത് വരുന്നത്. ഇതുവരേയും താരങ്ങളോ ഇവരുമായി ചേര്‍ന്ന് നില്‍ക്കുന്ന അടുത്ത ആളുകളോ വാര്‍ത്തയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

    അടുത്തുടെ നാഗചൈതന്യയുടെ ഹൈദരാബാദിലെ പുതിയ വസതി നടി സന്ദര്‍ശിച്ചിരുന്നു. കൂടാതെ വളരെ സ്വകാര്യമായി നടത്തിയ ശോഭിതയുടെ പിറന്നാള്‍ പാര്‍ട്ടിയ്ക്ക് നാഗചെതന്യയും എത്തിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രണയകഥ പുറത്ത് വന്നത്. താരങ്ങളോ മറ്റുളളവരോ വാര്‍ത്ത നിഷേധിക്കാത്തത് സംശയം കൂടുതല്‍ ഉറപ്പക്കുന്നതാണ്.

    നടന് തലവേദനയാവും

    നാഗചൈതന്യയുടെ പുതിയ ചിത്രം താങ്ക്യൂ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമേഷന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. സിനിമയെക്കാളും പ്രേക്ഷകര്‍ക്ക് അറിയേണ്ടത് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയാണ്. പുതിയ പ്രണയകഥ ഇടംപിടിക്കമ്പോള്‍ തീര്‍ച്ചയായും സാമന്തയും സിനിമ കോളങ്ങളില്‍ ഇടംപിടിക്കം. നടന്റെ വാക്കുകള്‍ സാമന്തയ്ക്ക് നേരെ വന്നാല്‍ ഉറപ്പായും നടി വിഷയത്തില്‍ പ്രതികരിക്കും. ഇത് നാഗചൈതന്യയ്ക്ക് അത്ര നല്ലതായിരിക്കില്ല.

    കഴിഞ്ഞ സിനിമ പ്രെമോഷനിലായിരുന്നു സാമന്തയുമായി വേര്‍പിരിഞ്ഞതിനെ കുറച്ച് നാഗചൈതന്യ മനസ് തുറന്നത്. അന്ന് പരസ്പരം ബഹുമാനിച്ച് കൊണ്ടാണ നടന്‍ സംസാരിച്ചത്.

    Recommended Video

    സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
    പ്രണയവും  വിവാഹമോചനവും

    താരങ്ങള്‍ തമ്മില്‍ വളരെ ദീര്‍ഘകാലത്തെ ബന്ധമായിരുന്നു. നാല് വര്‍ഷത്തോളം പ്രണയിച്ച് നടന്നതിന് ശേഷമാണ് 2017 ല്‍ വിവാഹിതരാവുന്നത്.'യേ മായ ചേസുവേ' എ സിനിമയ്ക്കിടെയാണ് ഇരുവരും തമ്മില്‍ അടുക്കുന്നത്. താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രമായിരുന്നു. എന്നാല്‍ കൃത്യം നാലാം വിവാഹ വാര്‍ഷികമെത്തിയപ്പോള്‍ താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു. 2021 ഒക്ടോബറിലാണ് വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

    English summary
    Buzz: Samantha Is Getting Ready To Make Naga Chaitanya Uncomfortable Again? Here's How,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X