രണ്ടാമതും വിവാഹം കഴിക്കാന്‍ കുഴപ്പമില്ല; സാമന്ത മറ്റൊരു പങ്കാളിയെ സ്വീകരിക്കാൻ തയ്യാറാണെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വേര്‍പിരിയലാണ് സാമന്ത രുത്പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും. വര്‍ഷങ്ങളോളം സുഹൃത്തുക്കളായി, പിന്നീട് പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍ പക്ഷേ നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊണ്ട് എല്ലാം അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നം എന്താണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ലെങ്കിലും വീണ്ടും ഒരുമിക്കാന്‍ സാധിക്കുമോ എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

നിലവില്‍ ഏറ്റെടുത്ത സിനിമകളുടെ ചിത്രീകരണ തിരക്കുകളുമായി ബന്ധപ്പെട്ട് താരങ്ങള്‍ കഴിയുകയാണ്. സാമന്ത സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് ആണെങ്കിലും നാഗ അത്രത്തോളം സജീവമല്ല. എങ്കിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി അദ്ദേഹം രംഗത്ത് വരാറുണ്ട്. വിവാഹമോചനത്തോട് കൂടി ഏറ്റവും കൂടുതല്‍ പഴികള്‍ കേള്‍ക്കേണ്ടി വന്നത് സാമന്തയ്ക്ക് ആയിരുന്നു. അതുകൊണ്ട് തന്നെ നടി രണ്ടാമതൊരു റിലേഷനിലേക്ക് കടക്കുമോ എന്ന ചോദ്യവും പ്രസക്തമാവുകയാണ്.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുകയാണ് സാമന്ത

വലിയ വേദനകള്‍ നല്‍കിയെങ്കിലും ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി നില്‍ക്കുകയാണ് സാമന്ത. ഇതിനിടയില്‍ നടി രണ്ടാമതൊരു വിവാഹത്തിന് കൂടി സമ്മതം മൂളുമോ എന്നോര്‍ത്താണ് ആരാധകര്‍ അത്ഭുതപ്പെടുന്നത്. എന്തായാലും ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാര്യമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. കാരണം പ്രണയത്തെയും വിവാഹത്തെയും നടി എതിര്‍ക്കുന്നില്ല എന്നതാണ്. മാത്രമല്ല സാമന്ത ഇപ്പോള്‍ ഏറ്റവുമധികം സന്തോഷത്തോടെ ഇരിക്കാന്‍ പറ്റുന്ന ഒരു സ്ഥലത്താണ് ഉള്ളതെന്നാണ് വിവരം.

നടി മറ്റൊരു പങ്കാളിയെ സ്വീകരിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ട്

ജീവിതത്തില്‍ ഉയര്‍ച്ചകളുണ്ടാവാനും പോസിറ്റീവായി കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് സാമന്ത. ഓരോ ദിവസം കഴിയുംതോറും എല്ലാ തരത്തിലും സാമന്ത മെച്ചപ്പെട്ട് വരികയാണ്. എന്തായാലും സാമന്ത പ്രണയത്തിന് എതിരല്ലെന്ന കാര്യം വ്യക്തമാവുകയാണ്. നിലവില്‍ സിനിമകൡും മറ്റ് ജോലികള്‍ക്കുമാണ് നടി മുന്‍ഗണന കൊടുക്കുന്നത്. അത് ആരാധകരടക്കം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന ഒരാളെ സാമന്ത കണ്ടെത്തുകയാണെങ്കില്‍ സ്‌നേഹത്തോടെ തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ നടി തയ്യാറാണ് എന്നുമാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പറയപ്പെടുന്നത്.

ഗോസിപ്പുകള്‍ക്ക് പോലും അവസരമൊരുക്കാതെ മാറി നില്‍ക്കുകയാണ് നാഗ ചൈതന്യ

അതേ സമയം ഗോസിപ്പുകള്‍ക്ക് പോലും അവസരമൊരുക്കാതെ മാറി നില്‍ക്കുകയാണ് നാഗ ചൈതന്യ. ബോളിവുഡിലടക്കം സാന്നിധ്യം അറിയിച്ച ചൈതന്യ മറ്റൊരു വിവാഹം കഴിക്കുമോ എന്നതിനെ കുറിച്ചൊന്നും പറയാന്‍ സാധിക്കില്ല. വിവാഹമോചനത്തിന് ശേഷം ഒരു തവണ മാത്രമേ നടന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നുള്ളു. അവളും ഞാനും സന്തോഷത്തോടെയാണ് ഇപ്പോഴുള്ളത്. അതുപോലെ ആയിരിക്കാന്‍ താല്‍പര്യപ്പെടുന്നു എന്ന് ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു.

Recommended Video

സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam
വൈകാതെ സാമന്ത ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്

നിലവില്‍ യശോദ എന്ന സിനിമയുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് സാമന്ത. ഈ വര്‍ഷം ആഗസ്റ്റില്‍ തന്നെ സിനിമയുടെ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. അതിന് പിന്നാലെ തമിഴില്‍ വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതു വാക്കുളെ രണ്ട് കാതല്‍ എന്ന സിനിമയും വരും. വൈകാതെ സാമന്ത ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. അതിനുള്ള മുന്നൊരുക്കത്തിനായി നടി മുംബൈയിലേക്ക് പോയതായിട്ടും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Read more about: samantha സാമന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X