'രശ്മിക വിജയിയെ വിവാഹം ചെയ്യില്ല... കരിയർ ഇല്ലാതാകുമെന്ന് അറിയാം, കാരവാനില്ലെങ്കിൽ അഭിനയിക്കാത്ത നടിയാണ്'

അടുത്തിടെയായി ഏറ്റവും കൂടുതൽ ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന രണ്ട് താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരവരും പ്രണയത്തിലാണെന്നും വൈകാതെ വിവാഹ​നിശ്ചയം ഉണ്ടാകുമെന്ന തരത്തിൽ നിരന്തരമായി റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആദ്യ കന്നട സിനിമയ്ക്കുശേഷം നടൻ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലാവുകയും താരവുമായുള്ള രശ്മികയുടെ വിവാ​ഹനിശ്ചയം നടക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് നടി തന്നെ അതിൽ നിന്നും പിന്മാറി. സിനിമയിൽ വന്നശേഷം രശ്മികയ്ക്കൊപ്പം ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള പേര് വിജയ് ദേവരകൊണ്ടയുടേതാണ്.

അടുത്തകാലത്തായി താരങ്ങൾ ലിവിങ് റിലേഷനിലാണെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. അതേസമയം ഇരുവരുടെയും വിവാ​ഹനിശ്ചയം ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സിനിമാ നിരൂപകൻ ചെയ്യാർ ബാലു വിജയ് ദേവരകൊണ്ടയേയും രശ്മികയേയും കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

Rashmika Mandanna, Vijay Devarakonda

ആ​ഗായം തമിഴിന് നൽകിയ അഭിമുഖത്തിലാണ് ചെയ്യാറു ബാലു താരങ്ങളുടെ പ്രണയത്തെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിച്ചത്. അത്യാധുനിക സംവിധാനങ്ങളുള്ള കാരവാൻ ഇല്ലെങ്കിൽ അഭിനയിക്കാൻ കൂട്ടാക്കാത്ത നടിയാണ് രശ്മികയെന്നും അങ്ങനൊരു നടി വിജയ് ദേവരകൊണ്ടയെ വിവാഹം ചെയ്ത് കരിയർ ഇല്ലാതാക്കില്ലെന്നുമാണ് ചെയ്യാറു ബാലു പറഞ്ഞത്. 'തെലുങ്ക് സൂപ്പർ താരം നാ​ഗാർജുനയുടെ സിറോക്സാണ് വിജയ് ദേവരകൊണ്ട.'

'ആക്ഷനും റൊമാൻസും ഭം​ഗിയായി ചെയ്യും. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിനിമയിലേക്ക് വന്ന താരമല്ല വിജയ്. അപ്പർ മിഡിൽ ക്ലാസ് ഫാമിലിയാണ് താരത്തിന്റേത്. നടൻ പിതാവ് സീരിയൽ സംവിധായകനായി പ്രവർത്തിച്ചിരുന്നു. സംവിധാനത്തിലേക്ക് പോകേണ്ടെന്ന് അച്ഛൻ ഉപദേശിച്ചതിനാലാണ് വിജയ് അഭിനയത്തിലേക്ക് വന്നത്.'

'അമേരിക്കയിൽ വരെ വിജയ് ദേവരകൊണ്ടയ്ക്ക് അർജുൻ റെഡ്ഡിക്കുശേഷം ഫാൻസുണ്ട്. തുടക്കത്തിൽ വിജയിയുടെ അഭിനയത്തിന് വിമർശനം വന്നിരുന്നു. ആ സമയത്താണ് അർജുൻ റെഡ്ഡി റിലീസാകുന്നത്. അതോടെ ആ വിമർശനം അവസാനിച്ചു. അർജുൻ റെഡ്ഡിക്ക് ശേഷം വിജയ് പാൻ ഇന്ത്യൻ താരമായി.'

'മഹാനടയിൽ അഭിനയിച്ചതിന് വിജയ് പ്രതിഫലം വാങ്ങിയിട്ടില്ല. താരത്തിന്റെ അമ്മ സാവിത്രിയെന്ന നടിയെ കുറിച്ച് പറഞ്ഞ് മനസിലാക്കി കൊടുത്തതുകൊണ്ടാണ് വിജയ് മഹാനടി ചെയ്തത്. അതുപോലെ എങ്ങനെ മീഡിയയിൽ പെരുമാറണമെന്നത് അച്ഛൻ വിജയ്ക്ക് പറഞ്ഞ് കൊടുത്തിട്ടുണ്ട്. ചിരഞ്ജീവി വരെ വിജയിയുടെ സിനിമാ ജീവിതത്തെ ഒരിക്കൽ പ്രശംസിച്ചിരുന്നു. തന്റെ ചെറുപ്പകാലം കാണുന്നതുപോലെ തോന്നുന്നുവെന്നാണ് ചിരഞ്ജീവി മുമ്പ് പറഞ്ഞത്.'

Rashmika Mandanna, Vijay Devarakonda

'തിരക്കഥ തെരഞ്ഞെടുക്കാൻ വിജയ്ക്ക് അറിയില്ല. മുമ്പൊക്കെ പ്രതിഫലം പ്രതീക്ഷിച്ചാണ് സിനിമ താരം തെരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് തന്നെയാണ് ലി​ഗർ അടക്കമുള്ളവ പരാജയമായത്. അതിനുശേഷം താൻ ഇനി ശ്രദ്ധിച്ച് മാത്രമെ സിനിമ തെരഞ്ഞെടുക്കൂവെന്ന് വിജയ് തന്നെ പറഞ്ഞിരുന്നു. അതുപോലെ തന്നെ വിജയ് ദേവരകൊണ്ടയും രശ്മികയും ഉടനെയൊന്നും വിവാഹിതരാവില്ല.'

'ഉടൻ വിവാഹം കഴിച്ചാൽ പീക്കിൽ നിൽക്കുന്ന തന്റെ കരിയർ ഇല്ലാതാകുമെന്ന് രശ്മികയ്ക്ക് അറിയാം. അത്യാധുനിക സംവിധാനങ്ങളുള്ള കാരവനുണ്ടെങ്കിലെ അഭിനയിക്കൂവെന്ന് പറയുന്ന നടിയാണ് രശ്മിക. പ്രൊഡക്ഷൻ ഫുഡ്, ഹോട്ടൽ ഫുഡ് എന്നിവ പോലും കഴിക്കില്ല. പിന്നെ ഇപ്പോൾ പ്രചരിക്കുന്ന പ്രണയവും മറ്റും ഒരു തരത്തിലുള്ള പ്രമോഷന് വേണ്ടിയാണ് രശ്മിക ഉപയോ​ഗിക്കുന്നത്', എന്നാണ് ചെയ്യാറു ബാലു പറഞ്ഞത്.

അടുത്തിടെ രണ്ടുപേരും അവധി ആഘോഷിക്കാൻ വിദേശത്ത് പോയിരുന്നു. രണ്ടുപേരും വിയറ്റ്നാമിൽ ഒരുമിച്ചാണ് അവധി ആഘോഷിക്കാൻ പോയതെന്നാണ് ആരാധകർ പിന്നീട് കണ്ടെത്തിയത്. കാരണം രണ്ടുപേരും പങ്കുവെച്ച ചിത്രങ്ങൾക്ക് അത്രത്തോളം സാമ്യതകളുണ്ടായിരുന്നു. അതേസമയം ഗീത ഗോവിന്ദം ഫെയിം പരശുറാം പെറ്റ്‌ല സംവിധാനം ചെയ്ത ഫാമിലി സ്റ്റാറാണ് വിജയിയുടെ ഏറ്റവും പുതിയ റിലീസിനൊരുങ്ങുന്ന സിനിമ. മൃണാൽ ഠാക്കൂറുമൊത്താണ് വിജയ് സ്‌ക്രീൻ സ്‌പേസ് ഈ ചിത്രത്തിൽ പങ്കിടുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X