‌ഓരോ ഭാഷയിലും ഓരോ മാനേജരെ വെച്ച നടി; പിന്നീട് വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി; അനുഷ്കയ്ക്ക് സംഭവിച്ചത്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന സിനിമയിലൂടെയാണ് അനുഷ്കയുടെ പ്രശസ്തി കുത്തനെ ഉയർന്നത്. കർണാടകയിൽ നിന്നും വന്ന അനുഷ്കയ്ക്ക് വളരെ പെട്ടെന്ന് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായി. തെലുങ്ക്, തമിഴ് സിനിമകളിൽ കൈനിറയെ അവസരങ്ങൾ അനുഷ്കയ്ക്ക് ലഭിച്ചു. വിജയ്, അജിത്ത്, സൂര്യ തുടങ്ങിയ സൂപ്പർസ്റ്റാറുകൾക്കൊപ്പം അനുഷ്ക ഷെട്ടി അഭിനയിച്ചു.

2009 ൽ പുറത്തിറങ്ങിയ അരുന്ധതി എന്ന സിനിമയാണ് അനുഷ്കയുടെ കരിയറിൽ വഴിത്തിരിവാകുന്നത്. പ്രാധാന്യം കുറഞ്ഞ നായികാവേഷം ചെയ്തിരുന്ന അനുഷ്കയുടെ അതുവരെയുള്ള ഇമേജ് അരുന്ധതി മാറ്റി മാറിച്ചു. പിന്നീട് ബാഹുബലിയാണ് പാൻ ഇന്ത്യൻ തലത്തിൽ അനുഷ്കയെ പ്രശസ്തയാക്കിയത്. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. ഏറെ നാളുകൾക്ക് ശേഷം മിസ് ഷെട്ടി മിസ്റ്റർ പിനിഷെട്ടി എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താനൊരുങ്ങുകയാണ് നടി.

അനുഷ്കയുടെ കരിയർ ​ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. തിരക്കുകൾ കാരണം ഓരോ ഭാഷയിലും ഓരോ മാനേജരെ വെച്ച നടിയായിരുന്നു അനുഷ്കയെന്ന് ചെയ്യാറു ബാലു പറയുന്നു. ആ​ഗായം തമിഴ് ചാനലിനോടാണ് പ്രതികരണം.

Anushka Shetty

സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനുഷ്ക വണ്ണം കൂട്ടിയത്. സംവിധായകനിലുള്ള വിശ്വാസം കൊണ്ടാണ് അനുഷ്ക ഇങ്ങനെയൊരു തീരുമാനമെടുത്തത്. പക്ഷെ അതിന് ശേഷം വണ്ണം കുറയ്ക്കാൻ പറ്റിയില്ല. സർജറിയുൾപ്പെടെയുള്ള വഴികൾ സ്വീകരിക്കാൻ പലരും ഉപദേശിച്ചു. എന്നാൽ അനുഷ്ക അതിനൊന്നും തയ്യാറായില്ലെന്ന് ചെയ്യാറു ബാലു പറയുന്നു.

അഴകിന്റെ പേരിൽ കൊണ്ടാടപ്പെട്ട അനുഷ്കയെ വണ്ണം വെച്ചെന്ന് പറഞ്ഞ് പലരും ട്രോളി. സത്യാവസ്ഥയറിയാതെ വണ്ണം കൂടിയതിന് കാരണമെന്ന് പറഞ്ഞ് ഇല്ലാക്കഥകൾ പ്രചരിച്ചു. ഇതിൽ അനുഷ്കയ്ക്ക് വിഷമം തോന്നിയെന്നും ഒരു ഘട്ടത്തിൽ നടി വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യം വരെ ഉണ്ടായെന്നും ചെയ്യാറു ബാലു ഓർത്തു.

anushka shetty

ബാഹുബലിയിൽ അനുഷ്കയും പ്രഭാസും തമ്മിലുള്ള കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷമാണ് ഇവർ പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ വന്നത്. ഇത് സത്യമാണോ എന്ന് വ്യക്തമല്ലെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. തുടക്കത്തിൽ ​ഗ്ലാമറസായി അഭിനയിക്കില്ലെന്ന് പറഞ്ഞ അനുഷ്ക പിന്നീട് ഇത്തരം വേഷങ്ങൾ ചെയ്തു. സിനിമാ ലോകത്ത് ​ഗ്ലാമറസാകാതെ നിലനിൽക്കാൻ പറ്റില്ലെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബാഹുബലിക്ക് ശേഷം എന്താണ് അനുഷ്കയുടെ കരിയറിൽ സംഭവിച്ചതെന്നതിനെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. നടി കൂടുതൽ സെലക്ടീവായതാണെന്ന് ഒരു വിഭാ​ഗം പറയുന്നു. അതേസമയം വണ്ണം കൂടിയത് കാരണം അവസരങ്ങൾ കുറഞ്ഞതാണെന്നും വാദമുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും അനുഷ്ക പ്രതികരിക്കാറില്ല.

വ്യക്തിജീവിതത്തിൽ വളരയെധികം സ്വകാര്യത പുലർത്തുന്ന നടിയാണ് അനുഷ്ക ഷെട്ടി. സിനിമയ്ക്കപ്പുറം പൊതുവേദികളിൽ അപൂർമായേ നടി എത്താറുള്ളൂ. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് അനുഷ്ക പ്രധാന്യം നൽകുന്നത്. 41 വയസ്സിലും അനുഷ്ക അവിവാഹിതയായി തുടരുന്നത് ആരാധകർക്കിടയിൽ ചർച്ചയാണ്.

പ്രഭാസുമായി നടി പ്രണയത്തിലാണെന്ന​ ​ഗോസിപ്പുകൾ ഏറെനാൾ തുടർന്നിരുന്നു. എന്നാൽ പ്രഭാസും അനുഷ്കയും ഇത്തരം അഭ്യൂഹങ്ങൾ നിഷേധിച്ചു. പ്രഭാസ് തന്റെ അടുത്ത സുഹൃത്താണെന്നും പ്രണയമില്ലെന്നും അനുഷ്ക മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രഭാസും നിരവധി അഭിമുഖങ്ങളിൽ ഇക്കാര്യം വ്യക്തമാക്കി. 43 കാരനായ പ്രഭാസും അവിവാഹിതനാണ്.

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X