For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്ഷൻ, ഡാൻസ് രം​ഗങ്ങൾ ശ്രദ്ധിക്കപ്പെട്ടത് എന്റെ കടന്നു വരവോടെ: ലൂസിഫറിനെക്കുറിച്ചും ചിരഞ്ജീവി

  |

  2019 ൽ മലയാളത്തിലിറങ്ങിയ മാസ് ആക്ഷൻ സിനിമ ആയിരുന്നു ലൂസിഫർ. പൃഥിരാജ് ആദ്യമായി സംസവിധാനം ചെയ്ത സിനിമയിൽ മോഹൻലാലിന്റെ തകർപ്പൻ പെർഫോമൻസ് ആയിരുന്നു കണ്ടത്. മോഹൻലാൽ-പൃഥിരാജ് എന്ന ഹിറ്റ് കോംബോയും മലയാളത്തിന് സമ്മാനിച്ചത് ഈ സിനിമയാണ്.

  മഞ്ജു വാര്യർ‌, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയി തുടങ്ങിയവരും സിനിമയിൽ തിളങ്ങി. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. 400 കോടി ബജറ്റിൻ പാൻ വേൾഡ് റിലീസ് ലക്ഷ്യം വെച്ചാണ് എമ്പുരാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

  'എന്റെ സുഹൃത്ത് മോഹൻലാലിന്റെ ഇമേജ് വളരെ വ്യത്യസ്തമാണ്. കാരണം അദ്ദേഹം ഒരു വെർസറ്റെെൽ ഹീറോ ആണ്. വെർസറ്റാലിക്കപ്പുറം ആൾക്കാർ എന്നെ കാണാൻ ആ​ഗ്രഹിക്കുന്നത് കൊമേഴ്ഷ്യൽ സിനിമകളിലാണ്. കോമഡി, ഫൈറ്റ്, റൊമാൻസ് തുടങ്ങിയവ.വ്യത്യസ്ത കഥാപാത്രങ്ങൾ ഞാൻ മുമ്പും ചെയ്തിട്ടുണ്ട്. പക്ഷെ അപ്പോഴും എനിക്ക് ഒരു ഹീറോയിനും ​ഗാന രം​ഗവും ഉണ്ടാവും. പക്ഷെ ഈ സിനിമയിൽ ഹീറോയിൻ ഇല്ല. പാട്ടുകളും ഇല്ല. മുഴുവൻ ഡ്രാമയാണ്. ഈ സിനിമ എന്റെ ഇമേജിന് വ്യത്യസ്ത ആം​ഗിളുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു'

  Also Read: പ്രസവിക്കാന്‍ ചിരിച്ചോണ്ട് കയറി പോയതാണ്; പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലെ മേക്കോവറിനെ കുറിച്ച് മൃദുല വിജയ്

  'വർഷങ്ങളായി ഞാൻ ഡാൻസ്, ആക്ഷൻ, കോമഡിയാണ് ചെയ്യുന്നത്. എനിക്ക് തന്നെ ഒരു മാറ്റം ആവശ്യമാണ്. ​ഗോഡ്ഫാദർ ചെയ്തത് ഒരുപാട് സംതൃപ്തി തന്നു. ആക്ഷനും ഡാൻസും ഇനി ചെയ്യില്ല എന്നല്ല, പക്ഷെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം'

  'ഞാൻ ചെയ്യുന്നതെല്ലാം ആരാധകർ ഇഷ്ടപ്പെടുന്നുണ്ട്. അവരത് അനുകരിക്കുകയും ചെയ്യുന്നു. ഇതൊക്കെ ചെയ്യാൻ നീ ചിരിഞ്ജീവിയാണെന്ന് കരുതിയോ എന്നൊരു ഡയലോ​ഗ് വരെയുണ്ടായിരുന്നു. അവരെ മനസ്സിൽ‌ വിചാരിച്ചാണ് ആക്ഷനും മറ്റും ചെയ്യുന്നത്'

  Also Read: 'അതിന്റെ വിധി അന്നേ തീരുമാനമായി, എല്ലാത്തിനേക്കാളും വലുത് റിലേഷൻഷിപ്പാണ്, പോയാൽ പോയി തിരിച്ച് കിട്ടില്ല'; ബാല

  'എന്നേക്കാൾ മുതിർന്ന ഹീറോകളോടുള്ള ബഹുമാനത്തോടെ പറയട്ടെ, എന്റെ എൻട്രിയോടാണ് സിനിമകളിലെ പാട്ടും ആക്ഷനുമെല്ലാം ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് സിനിമകളിൽ പാട്ടുകൾ വരുമ്പോൾ അത് ഒരു ഇന്റർവെൽ പോലെ ആളുകൾ പുറത്തേക്ക് പോവുമായിരുന്നു. ഭൂരിഭാ​ഗം ആക്ഷനും ചെയ്തിരുന്നത് ഡ്യൂപ്പുകൾ ആയിരുന്നു. സ്ത്രീകൾ വരെ എന്റെ ആക്ഷൻ രം​ഗങ്ങൾ ആസ്വദിച്ചു. കാരണം ഡ്യൂപ്പില്ലാതെ എല്ലാം ഞാൻ തന്നെ ആയിരുന്നു ചെയ്തിരുന്നത്. എന്റെ അഭിനയവും സ്വാഭാവികം ആയിരുന്നു'

  Also Read: 'നമ്മളെന്താണെന്ന് നമുക്ക് അറിയാമല്ലോ, പെണ്ണുകാണലിന് കൊടുത്തത് ഞാനുണ്ടാക്കിയ പലഹാരങ്ങൾ'; ലക്ഷ്മി നായർ

  സിനിമയിൽ അതിഥി വേഷത്തിൽ സൽമാൻ ഖാൻ എത്തിയതിനെക്കുറിച്ചും ചിരഞ്ജീവി സംസാരിച്ചു. ഫോണിൽ മെസേജ് അയച്ചപ്പോൾ തന്നെ സൽമാൻ ഖാൻ സിനിമ ചെയ്യാമെന്നേറ്റു. ലൂസിഫർ തനിക്ക് കാണേണ്ട ആവശ്യം ഇല്ലെന്നും ചിരു ഭായിക്ക് വേണ്ടി താൻ ഈ സിനിമ ചെയ്യുമെന്നും സൽമാൻ പറഞ്ഞു. സിനിമയ്ക്ക് പ്രതിഫലം പോലും സൽമാൻ വാങ്ങിയില്ലെന്നും ചിരഞ്ജീവി പറഞ്ഞു. ചിരു ഭായിയോടുള്ള സ്നേഹത്തിന് വിലയിടാനില്ലെന്ന് പറഞ്ഞ് സൽമാൻ പ്രതിഫലം നിരസിക്കുകയായിരുന്നത്രെ.

  Read more about: chiranjeevi
  English summary
  Chiranjeevi about his latest film godfather; says action scenes always interest him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X