വ്യാജ വാര്‍ത്തകള്‍ ഞങ്ങളെയും വേദനിപ്പിച്ചു! വിജയ് ദേവരകൊണ്ടയെ പിന്തുണച്ച് തെലുങ്ക് താരങ്ങള്‍

By Midhun Raj

വ്യാജ വാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച നടന്‍ വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണയുമായി തെലുങ്ക് താരങ്ങള്‍. ലോക് ഡൗണ്‍ കാലത്ത് നടന്റെ പേരിലുളള സംഘടന ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് വിജയ് ദേവരകൊണ്ട എത്തിയിരുന്നത്. അഭിമുഖം നല്‍കിയില്ല എങ്കില്‍ ചില മാധ്യമ സ്ഥാപനങ്ങള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു.

telugu-stars

ഞങ്ങള്‍ക്കു നേരെ ചെളി വാരി എറിയുന്നു, ഞങ്ങളുടെ പുതിയ റിലീസ് ചിത്രങ്ങളെ അടിച്ചമര്‍ത്തുന്നു. മോശം റേറ്റിങ്ങ് നല്‍കുന്നു. അങ്ങനെ ചെയ്യാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യതയാണുളളത്. വിജയ് ദേവരകൊണ്ട പറഞ്ഞ വാക്കുക്കളാണിവ. പിന്നാലെ മെഗാസ്റ്റാര്‍ ചിരഞ്ജീവി, മഹേഷ് ബാബു തുടങ്ങിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്.

വ്യാജ വാര്‍ത്തകള്‍ തനിക്കും തന്റെ കുടുംബത്തിനും വേദന സമ്മാനിച്ചിട്ടുണ്ടെന്നും ദേവരകൊണ്ടയ്‌ക്കൊപ്പം താനുണ്ടെന്നും ഈ ആവേശത്തെ കെടുത്താന്‍ ഒന്നിനെയും അനുവദിക്കരുതെന്നുമാണ് ചിരഞ്ജീവ് ട്വീറ്റ് ചെയ്തത്. ചിരഞ്ജീവിയ്ക്ക് പിന്നാലെയാണ് മഹേഷ്ബാബുവും ട്വിറ്ററില്‍ എത്തിയത്. ഈ വിഷയത്തില്‍ ഞാന്‍ നിനക്കൊപ്പം നില്‍ക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് മഹേഷ് ബാബു എത്തിയത്.

ജനങ്ങളുടെ സ്‌നേഹവും ആദരവും നേടാന്‍ വര്‍ഷങ്ങളുടെ കഠിനാദ്ധ്വാനം , പരിശ്രമം, ക്ഷമ, അഭിനിവേശം, ത്യാഗം എന്നിവ ആവശ്യമാണ്. നിങ്ങളുടെ ഭാര്യ അര്‍ഹിക്കുന്ന ഭര്‍ത്താവാകാനും നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ആകാനുമാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പെട്ടെന്ന് ഒരുനാള്‍ മുഖമില്ലാത്ത ഒരുവന്‍ പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായവന്‍, നിങ്ങളെ അപമാനിക്കും, വായനക്കാരോട് കളളം പറയും. തെറ്റായ വിവരങ്ങള്‍ പരത്തും.

എല്ലാം അടുത്ത ചെക്കിനായി, എനിക്ക് നമ്മുടെ മനോഹരമായ തെലുങ്ക് സിനിമാ മേഖലയെ സംരക്ഷിക്കണം. എന്റെ ആരാധകരെ സംരക്ഷിക്കണം, എന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരെ ഒന്നിക്കാന്‍ ഞാനെന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്. മഹേഷ് ബാബു ട്വീറ്റ് ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X