എന്നെ ചിരഞ്ജീവി പാര്‍ട്ടികളിലേക്ക് ക്ഷണിക്കില്ല, ഞാന്‍ ആ ടൈപ്പല്ല; നടിയുടെ വെളിപ്പെടുത്തല്‍
ഒരു കാലത്തെ തെലുഗു സിനിമ ഇന്‍ഡസ്ട്രിയിലെ ഏറ്റവും കൂടുതല്‍ ഹിറ്റായ കോംബോയാണ് ചിരഞ്ജീവി വിജയശാന്തി കോംബോ. ഇരുവരും ഒരുമിച്ച് 19-ഓളം സിനിമകളാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സിനിമകളില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ അഭിനയിച്ചതിനൊപ്പം തന്നെ ഗസ്റ്റ് റോളുകളിലും നടി അഭിനയിച്ചിട്ടുണ്ട്. അവസാനമായി ഇരുവരും അഭിനയിച്ച ചിത്രം മെക്കാനിക് അല്ലുഡുവാണ് ഇതിന് ശേഷം ഇരുവരും ഒരുമിച്ച് വേറെ സിനിമകളില്‍ അഭിനയിട്ടില്ല.
വിശ്വംഭര എന്ന ചിത്രത്തില്‍ വിജയശാന്തി അഭിനിയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍ വിജയശാന്തിയുടെ ഒരു പഴയ അഭിമുഖമാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്നത് വളരെ നല്ല അനുഭവമാണെന്നാണ് വിജയശാന്തി പറയുന്നത്.

താന്‍ ധാരാളം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ചിരഞ്ജീവിക്കൊപ്പമുള്ള കോമ്പിനേഷനുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചതു പോലെ തന്നെ ബാലയ്യയ്‌ക്കൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് വിജയശാന്തി അഭിമുഖത്തില്‍ പറയുന്നുണ്ട്. 80 കളിലെയും 90 കളിലെയും തരംഗമായിരുന്ന ഈ കാലത്തെ താരങ്ങളെല്ലാം ഒത്തുകൂടാറുണ്ട്.
എല്ലാ വര്‍ഷവുമാണ് ഇവര്‍ ഒത്തുകൂടാറുള്ളത്. രണ്ടോ മൂന്നോ തവണ ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു എല്ലാവരും ഒത്തു കൂടിയിരുന്നത്. ചിരഞ്ജീവി, വെങ്കിടേഷ്, നരേഷ്, മോഹന്‍ലാല്‍, ശരത് കുമാര്‍, പ്രഭു, ടൈഗര്‍ ഷ്രോഫ്, രമേഷ് അരവിന്ദ്, ഭാനു ചന്ദര്‍, നാഗാര്‍ജുന, സുമന്‍ തുടങ്ങിയ താരങ്ങളും രമ്യാ കൃഷ്ണന്‍, ജയസുധ, നദിയ മൊയ്തു, രാധ, ശോഭന, ഖുഷ്ബൂ, സുഹാസിനി, സുമലത, രേവതി, രാധിക തുടങ്ങി എല്ലാവരും ഒത്തുകൂടാറുണ്ട്.
എന്നാല്‍ സിനിമയില്‍ ഹിറ്റ് നായികയായി നിലകൊണ്ടിരുന്ന നടിയായിട്ടും ഇത്തരം പാര്‍ട്ടികളിലൊന്നും വിജയശാന്തിയെ മാത്രം കാണാറില്ല. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവതാരക, ഇതുമായി ബന്ധപ്പെട്ട ചോദ്യം നടിയോട് ചോദിച്ചു. പാര്‍ട്ടികളില്‍ എന്തുകൊണ്ടാണ് നടിയെ മാത്രം കാണാതത്ത് എന്നായിരുന്നു ചോദ്യം. ഇതിന് നടി മറുപടി പറഞ്ഞത് ഇങ്ങനെയാണ്, തന്നെ ഇതുവരെ ചിരഞ്ജീവി ക്ഷണിച്ചിട്ടില്ലെന്നാണ്.
മാത്രമല്ല, താന്‍ അത്തരം പാര്‍ട്ടികളുടെ ഒന്നും ഭാഗമല്ല. മാത്രമല്ല, അങ്ങനെ ഉള്ള പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ലെന്നും നടി പറയുന്നു. ഷൂട്ടിംഗിനിടയിലോ വീടുകളിലോ വെച്ച് നടക്കുന്ന പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ലെന്നാണ് നടി പറഞ്ഞത്. ചിരഞ്ജീവി തന്നെ വിളിക്കാത്തത് തന്നെ താന്‍ വരില്ലെന്ന് അറിയുന്നത് കൊണ്ടാണെന്നും വിജയശാന്തി പറയുന്നു.

ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ വീട്. അതല്ലാതെ തനിക്ക് വേറെ ഒന്നുമില്ല. മറ്റു പരിപാടികളൊന്നും തനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് 80 കളിലെ ബാച്ചുകളുടെ മീറ്റ് അപ്പില്‍ താന്‍ ഇല്ലാത്തതെന്നും വിജയശാന്തി പറഞ്ഞു. വിജയശാന്തി സിനിമ വിട്ടിട്ട് 15 വര്‍ഷത്തോളമായി. നടി രാഷ്ട്രീയത്തില്‍ സജീവമാണ്. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും നടിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല.
പതുക്കെ സിനിമയില്‍ നിന്ന് വിട്ട് നിന്ന നടി മഹേഷ് ബാബു ചിത്രമായ സരിലേരു നീകേവ്വാരു എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഇപ്പോള്‍ കല്യാണ്‍ രാം ഹീറോയാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിജയ ശാന്തി എത്തുന്നുണ്ട്.


Click it and Unblock the Notifications