അടുത്തത് ആൺകുഞ്ഞ് മതിയെന്ന് മകനോട് പറഞ്ഞു, വീട്ടിലെ ഇപ്പോഴത്തെ സാഹചര്യം; കുടുംബത്തെക്കുറിച്ച് ചിരഞ്ജീവി

തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് കൊനിഡേല കുടുംബം. മെ​ഗാ സ്റ്റാർ ചിരഞ്ജീവിയും പിൻതലമുറയുമാണ് ഇന്ന് ടോളിവുഡിനെ മുന്നിൽ നിന്ന് നയിക്കുന്നത്. ചിരഞ്ജീവിയുടെ സഹോദരൻ പവൻ കല്യാൺ ഇന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമാണ്. താര കുടുംബം എപ്പോഴും വാർത്താ പ്രധാന്യം നേടുന്നവരാണ്. കുടുംബബന്ധങ്ങൾക്ക് ചിരഞ്ജീവി വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2023 ലാണ് രാം ചരണിനും ഭാര്യ ഉപാസന കാമിനേനിക്കും പെൺകുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. മുത്തശ്ശനായതിന്റെ സന്തോഷത്തിലാണ് ചിരഞ്ജീവി.

ഇപ്പോഴിതാ പേരക്കുട്ടിയായി ആൺകുഞ്ഞിനെ വേണമെന്ന ചിരഞ്ജീവിയുടെ പരമാർശമാണ് ചർച്ചയാകുന്നത്. വീട്ടിൽ നിറയെ പെൺകുട്ടികളാണെന്നും ഒരു ആൺകുട്ടിയെ താനാ​ഗ്രഹിക്കുന്നെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്. ബ്രഹ്മാനന്ദം എന്ന സിനിമയുടെ പ്രിവ്യൂ ഇവന്റിന് എത്തിയതായിരുന്നു ചിരഞ്ജീവി. ‌അവതാരക പേരക്കുട്ടി ക്ലിൻ കാരയെക്കുറിച്ച് പരാമർശിച്ചപ്പോൾ ചിരഞ്ജീവി തന്റെ ആ​ഗ്രഹം പ്രകടിപ്പിച്ചു.

Chiranjeevi

വീട്ടിൽ മുഴുവൻ പെൺകുട്ടികളാണ്. ചിലപ്പോൾ വുമൺ ഹോസ്റ്റൽ പോലെ തോന്നും. അടുത്ത തവണ പേരമകനെ തരണമെന്ന് രാം ചരണിനോട് താൻ പറഞ്ഞിട്ടുണ്ടെന്നും ചിരഞ്ജീവി തമാശയോടെ പറഞ്ഞു. ഇനിയുമൊരു പെൺകുഞ്ഞ് പിറക്കുമോയെന്ന് തനിക്ക് ഭയമാണെന്നും താരം പറഞ്ഞു. പരാമർശം ചർച്ചയായിരിക്കെ ചിരഞ്ജീവിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്.

യഥാസ്ഥിതിക കാഴ്ചപ്പാടുകൾ ചിരഞ്ജീവി മാറ്റണമെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ ചിരഞ്ജീവി പറഞ്ഞതിന്റെ പശ്ചാത്തലം മനസിലാക്കണമെന്നും അഭിപ്രായമുണ്ട്. സുഷ്മിത, ശ്രീജ, രാം ചരൺ എന്നിവരാണ് ചിരഞ്ജീവിയുടെ മക്കൾ. സുഷ്മിതയ്ക്ക് രണ്ട് പെൺകുട്ടികളാണ് ജനിച്ചത്. ശ്രീജയും രണ്ട് പെൺമക്കളുടെ അമ്മ. മകൻ രാം ചരണിന് വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം ജനിച്ച ആദ്യത്തെ കുഞ്ഞും പെൺകുഞ്ഞ്.

Chiranjeevi

സ്വാഭാവികമായും പേരക്കുട്ടിയായി ഇനിയൊരു ആൺകുഞ്ഞിനെ ആ​ഗ്രഹിക്കില്ലേയെന്ന് ചിര‍ഞ്ജീവിയുടെ ആരാധകർ ചോദിക്കുന്നു. ചിരഞ്ജീവിയുടെ മരുമകൾ ഉപാസന കാമിനേനി എന്നും സ്ത്രീ സമത്വത്തിന് വേണ്ടി സംസാരിക്കുകയും തന്റേതായ തീരുമാനങ്ങളിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

വിവാഹം കഴിഞ്ഞ് ഉടനെ കുഞ്ഞ് വേണ്ടെന്ന് താര ദമ്പതികൾ തീരുമാനിച്ചതിന് കാരണം ഉപാസനയുടെ കരിയറായിരുന്നു. അപ്പോളോ ഹോസ്പിറ്റൽസിന്റെ മേധാവികളിൽ ഒരാളാണ് ഉപാസന. കരിയറിൽ സ്ഥാനം നേടിയ ശേഷം കുഞ്ഞ് മതിയെന്ന തീരുമാനത്തിലായിരുന്നു ഉപാസന. 2012 ലാണ് രാം ചരണും ഉപാസനയും വിവാഹം കഴിക്കുന്നത്. ഇരുവരും വിദേശത്ത് ഒരുമിച്ചായിരുന്നു പഠിച്ചത്.

വിവാഹ ശേഷം രാം ചരൺ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഉപാസന തന്റെ പ്രൊഫഷനുമായി മുന്നോട്ട് പോയി. വിവാഹവും അമ്മയാവലും മാത്രമല്ല ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമെന്നും ഉപാസന നേരത്തെ പറഞ്ഞിരുന്നു. താൻ ആ​ഗ്രഹിച്ച സമയത്താണ് അമ്മയായത്. ഇതിന്റെ പേരിൽ കുറ്റപ്പെടുത്തൽ കേട്ടെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റം വന്നില്ലെന്ന് ഉപാസന കാമിനേനി ചൂണ്ടിക്കാട്ടി.

More from Filmibeat

Read more about: chiranjeevi ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X